For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റായുഡുവിന് യോ യോ ടെസ്റ്റിനെ പേടിയോ? മുങ്ങി!! ഇന്ത്യന്‍ ടീമില്‍ ഇടവുമില്ല...

ഇന്ത്യന്‍ എ, ബി ടീമുകളില്‍ റായുഡുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല

മുംബൈ: നാട്ടില്‍ നടക്കാനിരിക്കുന്ന ചതുര്‍രാഷ്ട്ര പരമ്പരയ്ക്കും ദുലീപ് ട്രോഫിക്കുമൊക്കെയുള്ള ഇന്ത്യയുടെ എ, ബി ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒരു പ്രമുഖ താരത്തിന്റെ അഭാവം പ്രകടമായിരുന്നു.

നേരത്തേ സീനിയര്‍ ടീമിനായി കളിച്ചിട്ടുള്ള കഴിഞ്ഞ ഐപിഎല്ലിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനായി റണ്‍സ് വാരിക്കൂട്ടിയ അമ്പാട്ടി റായുഡുവായിരുന്നു ഇത്. തീര്‍ച്ചയായും ടീമില്‍ ഇടം പിടിക്കേണ്ടിയിരുന്ന റായുഡുവിനെ തഴഞ്ഞതിനു പിന്നിലുള്ള കാരണം ഒടുവില്‍ പുറത്തു വന്നിരിക്കുകയാണ്.

യോ യോ ടെസ്റ്റില്‍ പങ്കെടുത്തില്ല

യോ യോ ടെസ്റ്റില്‍ പങ്കെടുത്തില്ല

ബിസിസിയുടെ ഫിറ്റ്‌നസ് പരിശോധനയായ യോ യോ ടെസ്റ്റില്‍ പങ്കെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് റായുഡുവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നാണ് വിവരം. ഫിററ്റ്‌നസ് തെളിയിക്കാത്ത താരങ്ങളെ ടീമിലേക്ക് പരിഗണിക്കരുതെന്നു സെലക്റ്റര്‍മാര്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് റായുഡുവിനെ പരിഗണിക്കാതിരുന്നതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തേ പരാജയപ്പെട്ടു

നേരത്തേ പരാജയപ്പെട്ടു

ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഏകദിന പരമ്പരയില്‍ റായുഡു കളിക്കേണ്ടതായിരുന്നു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 32കാരനായ റായുഡുവിനെ പിന്നീട് ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ് റെയ്‌നയെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയത്.

പിന്നീട് ഹാജരായിട്ടില്ല

പിന്നീട് ഹാജരായിട്ടില്ല

അന്ന് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട റായുഡു പിന്നീട് ഇതിനു ഹാജരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15നാണ് താരം യോ യോ ടെസ്റ്റിനു വിധേയനായത്. ഇതില്‍ തോറ്റെങ്കിലും ഒരിക്കല്‍ക്കൂടി ടെസ്റ്റിനു വിധേയനായി ഫിറ്റ്‌നസ് തെളിയിക്കാന്‍ റായുഡുവിന് ആറാഴ്ചത്തെ സമയം ഉണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റിന് ഹാജരാവാന്‍ താരം തയ്യാറാവാതിരുന്നതോടെ ഇന്ത്യന്‍ എ, ബി ടീമുകളില്‍ നിന്നും തഴയപ്പെടുകയും ചെയ്തു.

കൂടുതല്‍ സമയം ചോദിച്ചു

കൂടുതല്‍ സമയം ചോദിച്ചു

ജൂണ്‍ 15നു ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷം തനിക്ക് ഇതു പാസാവാന്‍ കുറച്ചു സമയം നല്‍കണമന്ന് താരം ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ജൂനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലായിരുന്ന റായുഡു രണ്ടാഴ്ചയ്ക്കുള്ളില്‍ യോ യോ ടെസ്റ്റിന് വീണ്ടും വിധേയനാവാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഇതു പാലിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ദേശീയ ടീമിലേക്കുള്ള റായുഡുവിന്റെ തിരിച്ചുവരവ് ദുഷ്‌കരമായത്.

Story first published: Tuesday, July 24, 2018, 12:59 [IST]
Other articles published on Jul 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+