Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പാട്ടി റായിഡുവിനെതിരെ റിപ്പോര്‍ട്ട്; ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

റായിഡുവിനു താത്കാലിക വിലക്ക് ലഭിച്ചേക്കും | Oneindia Malayalam

സിഡ്‌നി: ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിന് പുറത്തായതിന്റെ പ്രശ്‌നങ്ങള്‍ക്കിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി അമ്പാട്ടി റായിഡുവിനെതിരെ അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പന്തെറിഞ്ഞ റായിഡുവിന്റെ ബൗളിങ് ആക്ഷന്‍ ശരിയല്ലെന്ന് മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ, റായിഡുവിന് ഇനി പന്തെറിയാന്‍ താത്കാലിക വിലക്ക് ലഭിച്ചേക്കും.
ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി സൂപ്പര്‍കോച്ച് പാഡി അപ്ടണ്‍
അപൂര്‍വമായി ബൗളിങ്ങില്‍ ഇന്ത്യ റായിഡുവിനെ ഉപയോഗിക്കാറുണ്ട്. മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് പോയതോടെ വിലക്ക് ലഭിക്കുമെന്നാണ് സൂചന. മാച്ച് റഫറിമാരുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും സമര്‍പ്പിച്ചിട്ടുണ്ടെന്നും നിയമവിരുദ്ധമായ ബൗളിങ് ആക്ഷനാണെന്നാണ് റിപ്പോര്‍ട്ടെന്നും ഐസിസി വ്യക്തമാക്കി. 14 ദിവസത്തിനുള്ളില്‍ റായിഡു ടെസ്റ്റിന് വിധേയനാകേണ്ടതുണ്ട്. എന്നാല്‍, അതുവരെ പന്തെറിയാന്‍ വിലക്കില്ല.

ambatirayudu

ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ഓവറുകളാണ് റായിഡു എറിഞ്ഞിത്. പതിമൂന്ന് റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ശ്രീലങ്കന്‍ മുന്‍താരം മുത്തയ്യ മുരളീധരന്റെ ബൗളിങ് ആക്ഷന് സമാനമായിരുന്നു റായിഡുവിന്റെ പന്തേറ്. മുരളിയും നേരത്തെ സംശയനിഴലിലായിരുന്നു. ബൗളറുടെ കൈമടക്ക് നിശ്ചിത അളവില്‍ കൂടുതല്‍ മടങ്ങിയാല്‍ അത് തെറ്റായ പന്തേറായാണ് വിലയിരുത്തുന്നത്.

ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരൊന്നും പന്തേറുകാര്‍ അല്ലാത്തതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് റായിഡുവിന്റെ പാര്‍ട് ടൈം ബൗളിങ് ഉപയോഗിക്കേണ്ടിവന്നു. ഹാര്‍ദിക് പാണ്ഡ്യ വിവാദത്തില്‍ അകപ്പെട്ട് സസ്‌പെന്‍ഷനിലായതും തിരിച്ചടിയായിരുന്നു. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ ടീമിലുണ്ടെങ്കിലും ബാറ്റിങ്ങില്‍ സ്ഥിരതയില്ലാത്തത് തലവേദനയാണ്. വിജയ് ശങ്കര്‍ ടീമിനൊപ്പം ചേരുകയാണെങ്കില്‍ ഓള്‍റൗണ്ടറുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Story first published: Sunday, January 13, 2019, 17:34 [IST]
Other articles published on Jan 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+