Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റായുഡുവിന്റെ തിരിച്ചുവരവ് ദുരന്തമായി!! യോ യോ ടെസ്റ്റ് 'ചതിച്ചു'... പടിക്കു പുറത്തായ മൂന്നാമത്തെ താരം

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്കു പേടിസ്വപ്‌നമാവുകയാണ് ബിസിസിഐയുടെ ഫിറ്റ്‌നസ് പരിശോധനയായ യോ യോ ടെസ്റ്റ്. സീസണിനു മുമ്പ് ദേശീയ ടീമിലെ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കാന്‍ വേണ്ടി നടത്തുന്ന ടെസ്റ്റാണിത്. ഇത്തവണത്തെ യോ യോ ടെസ്റ്റില്‍ മറ്റൊരു പ്രമുഖ താരത്തിനും കൂടി പിഴച്ചു. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി റണ്‍സ് വാരിക്കൂട്ടിയ അമ്പാട്ടി റായുഡുവിനാണ് യോ യോ ടെസ്റ്റില്‍ തിരിച്ചടി നേരിട്ടത്.

ഇതോടെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു റായുഡുവിനെ ഒഴിവാക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച ഫോമിലുള്ള റായുഡുവിനെ നഷ്ടമായത്. അപ്രതീക്ഷിത തിരിച്ചടി തന്നെയാണ്.

 മൂന്നാമത്തെ താരം

മൂന്നാമത്തെ താരം

ഇത്തവണ യോ യോ ടെസ്റ്റില്‍ പരാജയം നേരിട്ട മൂന്നാമത്തെ താരം കൂടിയാണ് റായുഡു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസണിനാണ് ആദ്യം തോല്‍വി നേരിട്ടത്. ഇതോടെ എ ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു.
സീനിയര്‍ ടീമിലെ മുന്‍നിര പേസര്‍ മുഹമ്മദ് ഷമിയാണ് യോ യോ ടെസ്റ്റ് കടമ്പയില്‍ തട്ടി വീണ രണ്ടാമന്‍. ഇതേത്തുടര്‍ന്നു അഫ്ഗാനിസ്താനെതിരേ നടന്ന ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഷമി തഴയപ്പെടുകയും ചെയ്തിരുന്നു.

യോഗ്യതാ മാര്‍ക്ക് കടന്നില്ല

യോഗ്യതാ മാര്‍ക്ക് കടന്നില്ല

യോ യോ ടെസ്റ്റില്‍ യോഗ്യതാ മാര്‍ക്ക് കടക്കാന്‍ സാധിക്കാതിരുന്നതാണ് ഇന്ത്യന്‍ ടീമിലേക്കുള്ള റായുഡുവിന്റെ തിരിച്ചുവരവിന് വിലങ്ങുതടിയായത്. 16.1 ആയിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിനും എ ടീമിനും ബിസിസിഐ നിശ്ചയിച്ചിരുന്ന യോഗ്യതാ മാര്‍ക്ക്.
പക്ഷെ ശരാശരിക്കും താഴെയായി 14ന് അടുത്ത് സ്‌കോര്‍ നേടാന്‍ മാത്രമേ റായുഡുവിന് എത്താന്‍ സാധിച്ചുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തികച്ചും അപ്രതീക്ഷിതം

തികച്ചും അപ്രതീക്ഷിതം

ഇംഗ്ലീഷ് പിച്ചില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പ്രതീക്ഷകളിലൊന്നായിരുന്നു റായുഡു. ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഇത്തവണ ഐപിഎല്ലില്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനായതാണ് വലിയൊരു ഇടവേളയ്ക്കു ശേഷം റായുഡുവിനെ ദേശീയ ടീമിലേക്ക് തിരികെയെത്തിച്ചത്.
ചെന്നൈക്കു വേണ്ടി ഐപിഎല്ലില്‍ 600ന് അടുത്ത് റണ്‍സ് വാരിക്കൂട്ടിയ റായുഡുവിന് യോ യോ ടെസ്റ്റില്‍ പിഴയ്ക്കുമെന്ന് ഒരാള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റായുഡുവിനെ ഇന്ത്യന്‍ ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചത്.

മറ്റുള്ളവരെല്ലാം പാസായി

മറ്റുള്ളവരെല്ലാം പാസായി

റായുഡുവിന്റെ അപ്രതീക്ഷിത തോല്‍വി മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റു താരങ്ങളെല്ലാം യോ യോ ടെസ്റ്റ് പാസായി. ആദ്യ ബാച്ചില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം മുന്‍ നായകന്‍ എംഎസ് ധോണി, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണുണ്ടായിരുന്നത്.
പരിക്കില്‍ നിന്നും മോചിതനായ കോലി ഇതിന്റെ അസ്വസ്ഥകളൊന്നും ഇല്ലാതെയാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ ജയം നേടിയത്. ഐപിഎല്ലിനിടെയേറ്റ പരിക്കു മൂലം ഇംഗ്ലീഷ് കൗണ്ടിയില്‍ നിന്നും പിന്‍മാറിയ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പരിശീലനത്തിലായിരുന്നു. ഇതിനു യോ യോ ടെസ്റ്റില്‍ ഫലം കാണുകയും ചെയ്തു.

റെയ്‌ന ഇത്തവണ നേടി

റെയ്‌ന ഇത്തവണ നേടി

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ കാര്യത്തില്‍ നേരിയ ആശങ്കയുണ്ടായിരുന്നു. കാരണം, കഴിഞ്ഞ വര്‍ഷം യുവരാജ് സിങിനൊപ്പം യോ യോ ടെസ്റ്റില്‍ പരാജയം നേരിട്ട താരമാണ് റെയ്‌ന.
എന്നാല്‍ ഇത്തവണ മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തിയ അദ്ദേഹം കാര്യമായ ബുദ്ധിമുട്ടില്ലാതെ തന്നെ യോ യോ ടെസ്റ്റില്‍ പാസാവുകയായിരുന്നു.

റായുഡുവിന് പകരം ആര്?

റായുഡുവിന് പകരം ആര്?

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ നിന്നും റായുഡു ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായതോടെ പകരക്കാരനായി ആരെ ഉള്‍പ്പെടുത്തുമെന്നാണ് ഇനി അറിയാനുള്ളത്. 32 കാരന് പകരം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ മറ്റേതെങ്കിലും ഒരു താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

യോ യോ ടെസ്റ്റ് നടന്നത്

യോ യോ ടെസ്റ്റ് നടന്നത്

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് യോ യോ ടെസ്റ്റ് നടന്നത്. ഇന്ത്യന്‍ ടീം ട്രെയിനറായ ശങ്കര്‍ ബസുവിന്റെയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും മേല്‍നോട്ടത്തിലായിരുന്നു ടെസ്റ്റ്.
ഇന്ത്യന്‍ ടീം വിദേശത്ത് ഏതു പര്യടനത്തിനു പോവുന്നതിനു മുമ്പും താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്നതിനായി ബിസിസിഐ യോ യോ ടെസ്റ്റ് നടത്താറുണ്ട്.

 യോ യോ ടെസ്റ്റ് ആരംഭിച്ചത് 2017ല്‍

യോ യോ ടെസ്റ്റ് ആരംഭിച്ചത് 2017ല്‍

2017ലാണ് ദേശീയ ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനു വേണ്ടി യോ യോ ടെസ്റ്റ് ബിസിസിഐ ആരംഭിക്കുന്നത്. ടീം മാനേജ്‌മെന്റ് തന്നെ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ ടെസ്റ്റിന് തുടക്കമിട്ടത്.
അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീം കോച്ചായിരുന്നപ്പോള്‍ ഇതുപോലെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും അതില്‍ ബിസിസിഐയ്ക്കു പങ്കുണ്ടായിരുന്നില്ല.

യോ ടെസ്റ്റ് എങ്ങനെ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം യോ യോ ടെസ്റ്റില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം.

Story first published: Saturday, June 16, 2018, 10:35 [IST]
Other articles published on Jun 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+