Womens World Cup: ഗില്‍ക്രിസ്റ്റിന്റെ ലോക റെക്കോഡ് ഇനി പഴങ്കഥ, ചരിത്രം കുറിച്ച് അലീസ ഹീലി

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 356 എന്ന ഹിമാലയന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ അലീസ ഹീലിയുടെ (170) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. 138 പന്തുകള്‍ നേരിട്ട് 26 ബൗണ്ടറി ഉള്‍പ്പെടെയാണ് ഫൈനലില്‍ ഹീലി തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്.
ഇതോടെ ചരിത്ര നേട്ടമാണ് ഹീലി സ്വന്തമാക്കിയത്. ലോകകപ്പില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് ഹീലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഇതുവരെ മുന്‍ ഓസീസ് നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റിന്റെ പേരിലായിരുന്ന റെക്കോഡാണ് ഹീലി തകര്‍ത്തത്. 2007ലെ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഓസീസ് ഓപ്പണറായ ഗില്‍ക്രിസ്റ്റ് നേടിയ 149 റണ്‍സായിരുന്നു ഇതുവരെ ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ അത് ഹീലി ഇപ്പോള്‍ തകര്‍ത്തിരിക്കുകയാണ്.

104 പന്തുകള്‍ നേരിട്ട് 13 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ പ്രകടനം. അന്ന് കളിയിലെ താരമാവാനും അദ്ദേഹത്തിനായി. രണ്ട് ക്യാച്ചും ഗില്‍ക്രിസ്റ്റ് മത്സരത്തില്‍ നേടി. 2007ലെ ലോകകപ്പ് കിരീടം നേടാനും ഓസ്‌ട്രേലിയക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റിന് 281 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 53 റണ്‍സിന് അന്ന് ഓസ്‌ട്രേലിയ ജയിച്ചു.
ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് മുന്‍ ഓസീസ് ഇതിഹാസ നായകനും ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ്ങാണ്. 2003ലെ ഫൈനലില്‍ ഇന്ത്യക്കെതിരേ പുറത്താവാതെ 140 റണ്‍സാണ് പോണ്ടിങ് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ പോണ്ടിങ് 121 പന്തില്‍ നാല് ഫോറും എട്ട് സിക്‌സുമാണ് നേടിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന വമ്പന്‍ വിജയലക്ഷ്യം ഓസ്‌ട്രേലിയ നേടിയപ്പോള്‍ ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടായി. 125 റണ്‍സിന്റെ ജയം ഓസ്‌ട്രേലിയക്ക് സ്വന്തം.

1979ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സ് നേടിയ 138* റണ്‍സാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. 157 പന്തുകള്‍ നേരിട്ട് 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു റിച്ചാര്‍ഡ്‌സിന്റെ പ്രകടനം. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 194 റണ്‍സിന് ഓള്‍ഔട്ടായി. 92 റണ്‍സിന്റെ ജയം വെസ്റ്റ് ഇന്‍ഡീസിന് സ്വന്തം.

വിക്കറ്റ് കീപ്പറായ ഗില്‍ക്രിസ്റ്റിന്റെ റെക്കോഡ് തകര്‍ത്തത് ഓസീസ് വനിതാ ടീമിന്റെ വിക്കറ്റ് കീപ്പറാണെന്നതാണ് ഇതിലെ മറ്റൊരു കൗതുകം. മത്സരത്തില്‍ റേച്ചര്‍ ഹെയ്‌നിസ് (68), ബെത്ത് മൂണി (62) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഒന്നാം വിക്കറ്റില്‍ റേച്ചലും ഹീലിയും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ നടത്തിയ മികച്ച പ്രകടനമാണ് ഓസ്്‌ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. എല്ലിസി പെറി 10 പന്തില്‍ 17 റണ്‍സും നേടി.

വിക്കറ്റ് കീപ്പറായ ഗില്‍ക്രിസ്റ്റിന്റെ റെക്കോഡ് തകര്‍ത്തത് ഓസീസ് വനിതാ ടീമിന്റെ വിക്കറ്റ് കീപ്പറാണെന്നതാണ് ഇതിലെ മറ്റൊരു കൗതുകം. മത്സരത്തില്‍ റേച്ചര്‍ ഹെയ്‌നിസ് (68), ബെത്ത് മൂണി (62) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഒന്നാം വിക്കറ്റില്‍ റേച്ചലും ഹീലിയും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ നടത്തിയ മികച്ച പ്രകടനമാണ് ഓസ്്‌ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. എല്ലിസി പെറി 10 പന്തില്‍ 17 റണ്‍സും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications