For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവും മൂല്യമേറിയ താരം- അത് ജഡേജ!, ഇത്രയും ഇംപാക്ടുള്ള ആരുമില്ല

വിസ്ഡനാണ് ജഡേജയെ തിരഞ്ഞെടുത്തത്

മുംബൈ: 21ാം നൂറ്റാണ്ടില്‍ ടെസ്റ്റ് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ തിരഞ്ഞെടുത്തു. ഇതുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ടീം ഇന്ത്യയില്‍ ജഡേജയോളം ഇംപാക്ടുണ്ടാക്കിയ മറ്റൊരു കളിക്കാരനില്ലെന്നും കണക്കുകളുടെ അടിസ്ഥാനത്തില്‍ വിസ്ഡണ്‍ അടിവരയിടുന്നു.

അതസമയം, ലോക ക്രിക്കറ്റില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ താരമായി വിസ്ഡന്‍ തിരഞ്ഞടുത്തത് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെയാണ്. മുരളിക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത് ജഡേജയുണ്ട്. മോസ്റ്റ് വാല്യുവബിള്‍ പ്ലെയര്‍ (എംവിപി) റേറ്റിങില്‍ 97.3 പോയിന്റാണ് ജഡേജയ്ക്കു ലഭിച്ചത്.

അരങ്ങേറ്റം 2012ല്‍

2012ലാണ് ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍ ആദ്യ കാലത്തു പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമായിരുന്നു ജഡേജ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ബാറ്റിങില്‍ 62.50 ശരാശരി നേടിയ അദ്ദേഹം 21 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
49 ടെസ്റ്റുകളില്‍ നിന്നും 24.62 ശരാശരിയില്‍ 213 വിക്കറ്റുകളെടുത്ത ജഡേജ 35.26 ശരാശരിയില്‍ 1869 റണ്‍സും നേടിയിട്ടുണ്ട്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

ക്രിക്ക് വിസിന്റെ സഹായം

ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിശകലനാത്മക ടൂളായ ക്രിക്ക് വിസിന്റെ കണക്കുകളുടെ പ്രകാരമാണ് വിസ്ഡന്‍ ജഡേജയെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്ററായി തിരഞ്ഞെടുത്തത്. മല്‍സരത്തിലെ ഇംപാക്ടിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കു എംവിപി റേറ്റിങ് നല്‍കിയപ്പോള്‍ ജഡേജയെ പിന്നിലാക്കാന്‍ മറ്റൊരു ഇന്ത്യന്‍ കളിക്കാരനുമായില്ല.
ഇന്ത്യയുടെ നമ്പര്‍ വണ്‍ താരമായി ഓള്‍റൗണ്ടര്‍ ജഡേജ മാറിയത് വലിയ സര്‍പ്രൈസ് തന്നെയാണെന്ന് ക്രിക്ക് വിസിന്റെ ഫ്രെഡ്ഡി വില്‍ഡെ വിസ്ഡനോടു പ്രതികരിച്ചു. ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ജഡേജ മുന്‍നിര ബൗളറായാണ് ടീമിലെത്തുന്നതെന്നും പ്രധാനപ്പെട്ട ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മല്‍സരത്തില്‍ വളരെയധികം സ്വാധ്വീനം ചെലുത്താന്‍ ജഡേജയ്ക്കു സാധിക്കുന്നുണ്ടെന്നും വില്‍ഡെ കൂട്ടിച്ചര്‍ത്തു.

വോണിനേക്കള്‍ മികച്ചത്

എത്ര മല്‍സരങ്ങള്‍ കളിച്ചു, എത്ര റണ്‍സും വിക്കറ്റും നേടിയെന്നതില്‍ അല്ല. മറിച്ച് കളിയില്‍ ജഡേജയുണ്ടാക്കുന്ന ഇംപാക്ടാണ് ഏറ്റവും പ്രധാനം. 31 കാരനായ താരത്തിന്റെ ബൗളിങ് ശരാശരി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനേക്കാള്‍ മികച്ചതാണെന്നു കാണാം. മാത്രമല്ല ഷെയ്ന്‍ വാട്‌സനേക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയും ജഡേജയ്ക്കുണ്ട്.
ജഡേജയുടെ ബാറ്റിങ്, ബൗളിങ് ശരാശരികള്‍ തമ്മിലുള്ള വ്യത്യാസം 10.62 ആണ്. ഈ നൂറ്റാണ്ടില്‍ 1,000 റണ്‍സും 150 വിക്കറ്റുകളുമെടുത്ത താരങ്ങളെ പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ച രണ്ടാമത്തെ ശരാശരിയാണിത്. വളരെ ഉയര്‍ന്ന നിലവാരമുള്ള ഓള്‍റൗണ്ടറാണ് ജഡേജയെന്നതിന് തെളിവാണിതെന്നും വില്‍ഡെ വിശദമാക്കി.

Story first published: Tuesday, June 30, 2020, 12:17 [IST]
Other articles published on Jun 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+