Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജഡ്ഡുവുമെത്തുന്നു, ഫിറ്റ്‌നസ് തെളിയിച്ചു- രണ്ടാം ടെസ്റ്റില്‍ ആഞ്ഞടിക്കാന്‍ ഇന്ത്യ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു അപ്രതീക്ഷിത സര്‍പ്രൈസ്. പരിക്കേറ്റു വിശ്രമത്തിലായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. ഇതോടെ മെല്‍ബണ്‍ ടെസ്റ്റില്‍ അദ്ദേഹം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുമെന്ന് ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. ജഡേജയ്ക്കു രണ്ടാം ടെസ്റ്റില്‍ കളിക്കാനാവുമെന്ന് ഇന്ത്യ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. താരം എപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നതിനെക്കുറിച്ചും ടീമിന് വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ജഡേജ ഫിറ്റ്‌നസ് തിരിച്ചുപിടിച്ചത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

ജഡ്ഡു ടീമിൽ തിരിച്ചെത്തി മക്കളേ | Oneindia Malayalam
1

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ബാറ്റിഘങിനിടെയായിരുന്നു താരത്തിന് കണ്‍കഷനും കാല്‍പ്പേശിക്കു പരിക്കുമേറ്റത്. തുടര്‍ന്ന് ശേഷിച്ചെ മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ജഡേജയ്ക്കു അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റും നഷ്ടമായിരുന്നു. ജഡേജ ടീമില്‍ മടങ്ങിയെത്തുന്നത് ഇന്ത്യക്കു രണ്ടാം ടെസ്റ്റില്‍ പുത്തനുണര്‍വേകും. ബാറ്റിങിലും ബൗളിങിലും ടീമിനു ഒരുപോലെ ആശ്രയിക്കാവുന്ന താരമാണ് അദ്ദേഹം. ടെസ്റ്റില്‍ നേരത്തേ പല പ്രതിസന്ധി ഘട്ടങ്ങളിലും മികച്ച ഇന്നിങ്‌സുകളിലൂടെ ജഡ്ഡു ടീമിനെ കരകയറ്റുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കു വേണ്ടു 49 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 213 വിക്കറ്റുകളും 1869 റണ്‍സും നേടിയിട്ടുണ്ട്.

നേരത്തേ നടന്ന നിശ്ചിത ഓവര്‍ പരമ്പരകളിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ഉജ്ജ്വല ബൗളിങിലൂടെ പ്രശംസിക്കപ്പെടുകയും ചെയ്ത ടി നടരാജന്‍ ടെസ്റ്റിലും ടീമിനു വേണ്ടി അരങ്ങേറിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. മുഹമ്മദ് ഷമി പരിക്കു കാരണം ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍ പകരക്കാരനായി നടരാജന്‍ വന്നേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ മികച്ച ബൗളിങ് കാഴ്ചവച്ച താരം കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. രഹാനെയെയും ചേതേശ്വര്‍ പുജാരെയും നെറ്റ് സെഷനില്‍ ബാറ്റിങിനിടെ പല തവണ ബീറ്റ് ചെയ്ത നടരാജന്‍ എഡ്ജ് ചെയ്ത് ഇവരെ വിറപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ പല മാറ്റങ്ങളുമായിട്ടാവും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിക്കുക. ജഡേജ ടീമില്‍ തിരിച്ചെത്തിയാല്‍ പകരം ആരെ ഒഴിവാക്കുമെന്നതാവും ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി. ആദ്യ ടെസ്റ്റില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ മാറ്റി നിര്‍ത്താന്‍ സാധ്യത കുറവാണ്. ഒരുപക്ഷെ ഹനുമാ വിഹാരിക്കാവുമോ സ്ഥാനം നഷ്ടമായേക്കുക. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ താരം ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ടെസ്റ്റിലെ വിശ്വസ്തനായ വിഹാരിയെ മാറ്റി നിര്‍ത്താന്‍ ടീം ധൈര്യപ്പെടുമോയെന്നു കണ്ടു തന്നെ അറിയണം.

കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവിലെത്താനിടയുള്ള താരങ്ങള്‍. ജഡേജയെ കളിപ്പിക്കുകയാണെങ്കില്‍ ഒരുപക്ഷെ ഇവരിലൊരാള്‍ക്കു ഇടം ലഭിച്ചേക്കില്ല. അങ്ങനെയെങ്കില്‍ ഗില്ലാവും പുറത്താവുക. മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായി രാഹുല്‍ കളിച്ചേക്കും. കോലിയുടെ പൊസിഷനില്‍ ക്യാപ്റ്റന്‍ രഹാനെയും ഇറങ്ങും. വിഹാരിക്കു ശേഷമായിരിക്കും ജഡേജ ബാറ്റ് ചെയ്യാന്‍ സാധ്യത.

Story first published: Thursday, December 24, 2020, 19:10 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+