For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ അഴിച്ചുപണി ഉറപ്പ്... ഒരാള്‍ തെറിക്കും? പകരമെത്തുക മുംബൈ ഇന്ത്യന്‍സ് താരം

കേദാര്‍ ജാദവിന് അടുത്ത പരമ്പരയില്‍ ഇടം ലഭിക്കാനിടയില്ല

Why Kedar Jadhav might be dropped from India's ODI squad | Oneindia Malayalam

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലേറ്റ ദയനീയ തോല്‍വി ടീം ഇന്ത്യക്കു മുന്നറിയിപ്പ് തന്നെയാണ്. ഏകദിനത്തില്‍ ടീമിനു ഇനിയും ചില പോരായ്മകളുണ്ടെന്നും അഴിച്ചുപണി അനിവാര്യമാണെന്നും കിവീസ് കാണിച്ചു തന്നു. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. അതിനു തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീം ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്കു വരുന്നുണ്ട്.

കിവീസിനെതിരേ കളിച്ച ടീമില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വരുത്തിയാവും ദക്ഷിണാഫ്രിക്കയ്ക്കതിരേ ഇന്ത്യയിറങ്ങുക. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ള താരം ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവായിരിക്കും.

എന്തിന് ടീമില്‍?

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ടീമില്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്ന താരമാണ് കേദാര്‍ ജാദവ്. അന്നു സംഘത്തിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി എന്നിവര്‍ ഇപ്പോള്‍ ടീമില്‍ ഇല്ല. കാര്‍ത്തികിനെ സെലക്ഷന്‍ കമ്മിറ്റി തന്നെ ഒഴിവാക്കിയപ്പോള്‍ ധോണി സ്വയം വിട്ടുനില്‍ക്കുകയായിരുന്നു.
എന്നാല്‍ ജാദവ് എന്തു കൊണ്ട് ഇപ്പോഴും ടീമില്‍ തുടരുന്നുവെന്നത് പലര്‍ക്കും അദ്ഭതുമാണ്. സമീപകാലത്തൊന്നും മികച്ച ബാറ്റിങ്, ബൗളിങ് പ്രകടനമൊന്നും ജാദവിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നിട്ടും ന്യൂസിലാന്‍ഡ് പര്യടനത്തില്‍ താരം എങ്ങനെ ടീമില്‍ കയറിപ്പറ്റിയെന്നതാണ് കൗതുകമുണര്‍ത്തുന്ന ചോദ്യം.

പ്രായം വെല്ലുവിളി

അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ വാര്‍ത്തെടുക്കാനാണ് ഇപ്പോള്‍ ടീമിന്റെ ശ്രമം. അതുകൊണ്ടു തന്നെ 35ാം വയസ്സിലേക്കു കടക്കുന്ന ജാദവിനെ ഇനിയും നിലനിര്‍ത്തണമോയെന്നത് ചോദ്യചിഹ്നമാണ്. അടുത്ത ഏകദിന ലോകകപ്പ് ആവുമ്പേഴേക്കും ജാദവിന് 38 വയസ്സാവും. ആ പ്രായത്തില്‍ താരം ലോകകപ്പ് ടീമില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്.

സൂര്യകുമാര്‍ യാദവ് വന്നേക്കും

അതുകൊണ്ടു തന്നെ ഇനിയുള്ള ഏകദിനങ്ങളില്‍ ജാദവിനെ മാറ്റിനിര്‍ത്തി കൂടുതല്‍ യുവതാരങ്ങള്‍ക്കു അവസരം നല്‍കാനാണ് സാധ്യത. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സൂര്യകുമാര്‍ യാദവിനാണ് ജാദവിന്റെ പകരക്കാരനായി കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഫിറ്റ്‌നസ് വെല്ലുവിളി

ജാദവിന്റെ മറ്റൊരു നെഗറ്റീവ് പോയിന്റ് ഫിറ്റ്‌നസാണ്. നിലവിലെ ഇന്ത്യന്‍ സംഘത്തിലെ മറ്റു കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ജാദവ് ഏറെ പിന്നിലാണ്. 2018ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് ജാദവിന് അവസരം നല്‍കിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ തോളിലെ പരിക്കു കാരണം താരത്തിനു പ്ലേഓഫ് നഷ്ടമാവുകയും ചെയ്തു.

ലോകകപ്പ് ടീമിലെത്തി

കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ജാദവിന് കളിക്കാനാവുമോയെന്ന കാര്യം ഒരു ഘട്ടത്തില്‍ സംശയത്തിലായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ താരം ലോകകപ്പ് ടീമിലെത്തുകയായിരുന്നു.
രവി ശാസ്ത്രി കോച്ചായ ശേഷം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. അതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അടുത്ത പരമ്പരയില്‍ ജാദവിനെ മാറ്റിനിര്‍ത്താനാണ് സാധ്യത.

വെറും ബാറ്റ്‌സ്മാന്‍

ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലെത്തിയ ജാദവിനെ ഇപ്പോള്‍ ഈ റോളില്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ ടീം മാനേജ്‌മെന്റോ പരിഗണിക്കുന്നില്ല. വെറുമൊരു ബാറ്റ്‌സ്മാനായി മാത്രമാണ് താരം പ്ലെയിങ് ഇലവനിലെത്തുന്നത്. ഓഫ് സ്പിന്നറായ ജാദവ് നേരത്തേ ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ മിടുക്കനായിരുന്നു. പക്ഷെ ഇപ്പോള്‍ താരത്തെ കൊണ്ട് ഇന്ത്യ ബൗള്‍ ചെയ്യിപ്പിക്കാറില്ല. 2018 സപ്തംബറിനു ശേഷം ഒരു വിക്കറ്റ് പോലും ജാദവിനു ലഭിച്ചിട്ടില്ല. അവസാനത്തെ 10 ഏകദിനങ്ങളില്‍ താരം ബൗള്‍ ചെയ്തതാവട്ടെ വെറും 10 ഓവറായിരുന്നു. രവീന്ദ്ര ജഡേജയെക്കൊണ്ട് ഇന്ത്യ 10 ഓവര്‍ ചെയ്യിക്കുന്നതിനാലാണ് ജാദവിനു പന്തെറിയാനുള്ള അവസരം നഷ്ടമായത്.

എന്തു കൊണ്ട് ബൗള്‍ ചെയ്യിച്ചില്ല

ന്യൂസിലാന്‍ഡിനെതിരേ നടന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും ജാദവ് പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നു. കിവി ബാറ്റ്‌സ്മാന്‍മാര്‍ മറ്റു ബൗളര്‍മാര്‍ക്കെതിരേ അനായാസം റണ്‍സ് വാരിക്കൂട്ടിയിട്ടും ജാദവിന് ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ കോലി അവസരം നല്‍കിയിരുന്നില്ല. ജാദവിന്റെ ബൗളിങില്‍ കോലിക്കു വിശ്വാസമില്ലെന്നു തന്നെയാണ് ഇത് അടിവരയിടുന്നത്.

Story first published: Thursday, February 13, 2020, 10:25 [IST]
Other articles published on Feb 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+