Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരിയര്‍ ഓവര്‍?: ധോണിയും ശ്രീനിവാസനും ഇല്ല; ജഡേജ ടീമിലും ഇല്ല!

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റാണ് രവീന്ദ്ര ജഡേജയുടെ തട്ടകം. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചില ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കിലും താനൊരു ടെസ്റ്റ് ക്രിക്കറ്റ് മെറ്റീരിയലല്ല എന്ന് ജഡേജയുടെ റെക്കോര്‍ഡുകള്‍ തന്നെ പറയും. ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ജഡേജയും ടെസ്റ്റ് ടീമില്‍ നിന്നും സ്ഥിരമായി പുറത്തായി. ഇപ്പോഴിതാ ഏകദിന - ട്വന്റി 20 ടീമിലും ജഡേജയ്ക്ക് ഇടം കിട്ടിയില്ല.

ആഭ്യന്തര പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ജഡേജ. എന്നാല്‍ 2015 ലോകകപ്പോടെ കഥമാറി. ബംഗ്ലാദേശ്, സിംബാബ്വെ, ശ്രീലങ്ക എന്നീ പര്യടനങ്ങള്‍ക്ക് ജഡേജയെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന - ട്വന്റി 20 ടീമിലും ജഡേജയില്ല. എന്തുകൊണ്ടാണ് ജഡേജ ടീമിന് പുറത്താകുന്നത്. കാണൂ...

രക്ഷിച്ചിരുന്നത് ധോണി - ശ്രീനിവാസന്‍ സഖ്യം?

രക്ഷിച്ചിരുന്നത് ധോണി - ശ്രീനിവാസന്‍ സഖ്യം?

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളിക്കാരനായ ജഡേജയെ ഇന്ത്യന്‍ ടീമില്‍ സംരക്ഷിച്ചിരുന്നത് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന എന്‍ ശ്രീനിവാസനും ക്യാപ്റ്റനായിരുന്ന എം എസ് ധോണിയുമാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇരുവരും പുറത്തായതോടെ ജഡേജയും ടീമിന് പുറത്തായി. ലളിതമാണ് കാര്യങ്ങള്‍.

പുതിയ ക്യാപ്റ്റന്‍ ധോണിയല്ല

പുതിയ ക്യാപ്റ്റന്‍ ധോണിയല്ല

വിരാട് കോലിയാണ് പുതിയ ക്യാപ്റ്റന്‍. ടീമിന് റിസള്‍ട്ട് ഉണ്ടാക്കുന്ന കളിക്കാരാണ് കോലിക്ക് വേണ്ടത്. ധോണിയുടെ കാലത്ത് വിശ്വസ്തരുടെ ഒരു നൂക്ലിയസായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല, അതുകൊണ്ട് തന്നെ ജഡേജയ്ക്ക് ടീമില്‍ ഇടം കിട്ടാന്‍ കഷ്ടമാണ്.

ഇന്ത്യ തേടുന്ന ഓള്‍റൗണ്ടര്‍

ഇന്ത്യ തേടുന്ന ഓള്‍റൗണ്ടര്‍

കപില്‍ ദേവിന് ശേഷം ഇന്ത്യ ഒരു ഓള്‍റൗണ്ടറെ തേടിക്കൊണ്ടേയിരിക്കുകയാണ്. ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ തുടങ്ങിയവരെ പരീക്ഷിച്ച ശേഷമാണ് ഇന്ത്യ ജഡേജയില്‍ എത്തിയത്. എന്നിട്ടെന്തുണ്ടായി.

ഏകദിനത്തില്‍ കൊള്ളാം

ഏകദിനത്തില്‍ കൊള്ളാം

ഏഴാം നമ്പറില്‍ ബാറ്റിങിനങ്ങിയിരുന്ന ജഡേജ ഏകദിനത്തില്‍ അത്യാവശ്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 121 ഏകദിനങ്ങളില്‍ നിന്നായി ജഡേജ 1804 റണ്‍സെടുത്തിട്ടുണ്ട്. ശരാശരി 30 ന് മേല്‍.

സ്‌ട്രൈക്ക് റേറ്റ് മോശം

സ്‌ട്രൈക്ക് റേറ്റ് മോശം

എന്നാല്‍ അവസാന ഓവര്‍ കളിക്കുന്ന ബാറ്റ്‌സ്മാന് വേണ്ട സ്‌ട്രൈക്ക് റേറ്റ് ജഡ്ഡുവിന് ഇല്ല. ഏകദിനത്തില്‍ 84 മാത്രമാണ് ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ്. 121 ഏകദിനത്തിലായി വെറും പത്തേ പത്ത് അര്‍ധസെഞ്ചുറികളേ പേരിനൊപ്പം ഉള്ളൂ.

ബൗളറായി കൊള്ളാം

ബൗളറായി കൊള്ളാം

വേഗത്തില്‍ ഓവറുകള്‍ എറിഞ്ഞുതീര്‍ക്കുന്ന ജഡേജ ഭേദപ്പെട്ട സ്പിന്‍ ബൗളറാണ്. 121 കളികളില്‍ നിന്നും 144 വിക്കറ്റുകള്‍ ജഡേജയുടെ പേരിലുണ്ട്.

ടെസ്റ്റില്‍ ഇനിയും കഷ്ടം

ടെസ്റ്റില്‍ ഇനിയും കഷ്ടം

ടെസ്റ്റില്‍ ഒരേയൊരു അര്‍ധസെഞ്ചുറിയാണ് ജഡേജയുടെ പേരിലുള്ളത്. 12 ടെസ്റ്റുകളില്‍ നിന്നാണ് ഈ നേട്ടം എന്നോര്‍ക്കണം.

ഏറ്റവും കഷ്ടം ട്വന്റി 20

ഏറ്റവും കഷ്ടം ട്വന്റി 20

22 ട്വന്റി 20 മത്സരങ്ങളില്‍ നിന്നും 84 റണ്‍സ്. ഇങ്ങനെ ഒരു കളിക്കാരന്‍ എങ്ങനെ ഇത്രയും കാലം ഇന്ത്യന്‍ ടീമില്‍ കളിച്ചു എന്ന് ചോദിച്ചാല്‍ അത് തന്നെ അത്ഭുതം. 9.33 ആണ് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ ജഡേജയുടെ ശരാശരി.

തിരിച്ചുവരുമോ

തിരിച്ചുവരുമോ

26 വയസ്സേ ആയിട്ടുള്ളൂ ജഡേജയ്ക്ക്. വലിയ അന്താരാഷ്ട്ര കളികളുടെ പരിചയസമ്പത്തുണ്ട് ഒപ്പം. ഫോമിലെത്തി ജഡേജ തിരിച്ചുവന്നുകൂടായ്കയില്ല. ഫോമിലാണെങ്കില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളി ജയിപ്പിക്കാന്‍ പോന്ന താരമാണ് ജഡേജ. തകര്‍പ്പന്‍ ഫീല്‍ഡറും.

Story first published: Tuesday, September 22, 2015, 16:05 [IST]
Other articles published on Sep 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+