Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളിങില്‍ പിഴച്ചാല്‍ ഒന്ന് ഉപദേശിച്ചുകൂടെ... ടീമംഗത്തോട് ഹര്‍ദിക് പാണ്ഡ്യ

ബുമ്രയോട് പാണ്ട്യ ചോദിച്ചത് ഇങ്ങനെ | Oneindia Malayalam

മുംബൈ: കളിക്കളത്തില്‍ ബൗളിങില്‍ പിഴയ്ക്കുമ്പോള്‍ തന്നെ ഉപദേശിച്ചു കൂടെയെന്ന് ടീമംഗത്തോടു ഇന്ത്യയുടെയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ ചോദിക്കുന്നു. വേഗം കുറഞ്ഞ ബൗണ്‍സര്‍ എറിഞ്ഞാല്‍ നന്നാവുമായിരുന്നെന്ന് ചിലപ്പോള്‍ മല്‍സരശേഷം ബുംറ തന്നോട് പറയാറുണ്ട്. ബൗളിങില്‍ എപ്പോഴെങ്കിലും തനിക്കു പിഴവ് പറ്റുന്നതായി തോന്നിയാല്‍ ഉടന്‍ തന്നെ അടുത്തു വന്നു പറഞ്ഞു തരാനാണ് ബുംറയോട് പറയാറുള്ളതെന്നും പാണ്ഡ്യ വ്യക്തമാക്കി.

pandya bumrah

ഇതിനു ബുംറയുടെ മറുപടി ഇങ്ങനെയായിരുന്നു. പാണ്ഡ്യയെ ആശയക്കുഴപ്പത്തിലാക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ടാണ് പാണ്ഡ്യ അവനു തോന്നുന്ന രീതിയില്‍ ബൗള്‍ ചെയ്യട്ടെയെന്നു കരുതുന്നത്. ഈ സീസണില്‍ പാണ്ഡ്യയും ബുംറയും മുംബൈക്കായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ബാറ്റിങില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ പാണ്ഡ്യ കളിച്ചിരുന്നു.

ഹൈദരാബാദിനെ സൂപ്പര്‍ ഓവര്‍ തോല്‍പ്പിച്ച് മുംബൈ പ്ലേഓഫിലേക്കു യോഗ്യത നേടിയപ്പോള്‍ സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്ത ബുംറയായിരുന്നു ടീമിന്റെ ഹീറോ. വെറും എട്ടു റണ്‍സാണ് ബുംറ സൂപ്പര്‍ ഓവറില്‍ വഴങ്ങിയത്. രണ്ടു വിക്കറ്റുകളും ബുംറ വീഴ്ത്തിയിരുന്നു. കാര്യങ്ങളെ വളരെ സിംപിളായി കാണാന്‍ ശ്രമിച്ചു കൊണ്ടാണ് സൂപ്പര്‍ ഓവറില്‍ നന്നായി ബൗള്‍ ചെയ്യാന്‍ കഴിഞ്ഞതെന്നു ബുംറ വ്യക്തമാക്കി.

Story first published: Saturday, May 4, 2019, 15:53 [IST]
Other articles published on May 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+