Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന്റെ മടങ്ങിവരവ് നീളുന്നു, ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമില്ല

മുംബൈ: യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചതിനേക്കാള്‍ നീളുന്നു. ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ഹാര്‍ദിക്കിനു കളിക്കാനാവില്ലെന്നു ഉറപ്പായിട്ടുണ്ട്. ബിസിസിഐയാണ് ഹാര്‍ദിക് പരമ്പരയില്‍ നിന്നു പിന്‍മാറിയതായി അറിയിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരിക്കും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ താരം നടത്തുക.

hardik

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലണ്ടനില്‍ വച്ച് 26കാരനായ ഹാര്‍ദിക് ശസ്ത്രക്രിയക്കു വിധേയനായിരുന്നു. പുറംഭാഗത്തെ പരിക്കിനെ തുടര്‍ന്നായിരുന്നു ഇത്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ താരം ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകുന്നതാണ് ഓള്‍റൗണ്ടറുടെ മടങ്ങിവരവ് ദൈര്‍ഘിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ കളിക്കുന്നതിനിടെയാണ് ഹാര്‍ദിക്കിന്റെ പുറംഭാഗത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ വച്ചു താരം പിന്‍മാറുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റായ യോഗേഷ് പാര്‍മറാണ് ഹാര്‍ദിക്കിനോട് ശസ്ത്രക്രിയക്കു വിധേയനാവാന്‍ നിര്‍ദേശിച്ചത്.

Story first published: Saturday, February 1, 2020, 15:35 [IST]
Other articles published on Feb 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+