പന്തെറിഞ്ഞതില്‍ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? അലന്‍ ഡൊണാള്‍ഡ് പറയുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളാണ് അലന്‍ ഡൊണാള്‍ഡ്. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമെന്ന് വിശേഷിപ്പിക്കാവുന്ന ഡൊണാള്‍ഡ് 72 ടെസ്റ്റില്‍ നിന്ന് 330 വിക്കറ്റും 164 ഏകദിനത്തില്‍ നിന്ന് 272 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 20 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയ ഡൊണാള്‍ഡ് ഏകദിനത്തില്‍ രണ്ട് തവണയും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ താന്‍ പന്തെറിഞ്ഞതില്‍ വെച്ച് ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഡൊണാള്‍ഡ്. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറെയും അദ്ദേഹം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷമാണ് ഡൊണാള്‍ഡ് സച്ചിന് ചാര്‍ത്തി നല്‍കിയത്. 1992ലും 1996ലും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ച്വറി നേടാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്.

'പന്തെറിഞ്ഞതില്‍വെച്ച് സാങ്കേതികമായി ഏറ്റവും മികച്ചതെന്ന് തോന്നിയത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്. നാട്ടിലായാലും വിദേശത്തായാലും സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സച്ചിനാവും. ദക്ഷിണാഫ്രിക്കയിലേക്കെത്തുമ്പോള്‍ അവിടുത്തെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ സച്ചിന്റെ സാങ്കേതിക മികവ് എത്രത്തോളമായിരുന്നുവെന്ന് നോക്കുക. ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ ബൗണ്‍സ് ഇല്ലാത്ത സാഹചര്യത്തിലും അവന്‍ നന്നായി ബാറ്റ് ചെയ്യുന്നു. ലോകത്തിലെ എല്ലാ രാജ്യത്തിനെതിരേയും സെഞ്ച്വറി നേടിയിട്ടുള്ളവനാണ് സച്ചിന്‍'-പാഡി അപ്റ്റണുമായുള്ള ചാനല്‍ ചര്‍ച്ചയില്‍ ഡൊണാള്‍ഡ് പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിരമിക്കുമ്പോള്‍ 200 ടെസ്റ്റില്‍ നിന്ന് 51 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 15921 റണ്‍സാണ് അദ്ദേഹം നേടിയത്. 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 49 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡും സച്ചിന്റെ പേരിലാണ്.

രണ്ടാമത്തെ മികച്ച ബാറ്റ്‌സ്മാനായി ഡൊണാള്‍ഡ് തിരഞ്ഞെടുത്തത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ്. 'രണ്ടാമതായി പ്രതിഭാശാലിയായ ബ്രയാന്‍ ലാറയെയാണ് തിരഞ്ഞെടുക്കുന്നത്. കാലുകള്‍ക്കൊണ്ട് ഷോട്ടുകള്‍ സൃഷ്ടിക്കുന്നവനാണവന്‍. പുള്‍ ഷോട്ടും ഫ്‌ളിക്ക് ഷോട്ടുമെല്ലാം അവന്‍ നന്നായി കളിക്കും. അവന്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പരക്കെത്തിയപ്പോള്‍ ഹാന്‍സി ക്രോഞ്ചി എന്നോട് പറഞ്ഞു അവന്‍ ക്രീസിലേക്കെത്തുമ്പോള്‍ ഒന്ന് കൂടി ശ്രദ്ധാലുവായിരിക്കണം. അവന്‍ ഡര്‍ബനിലും സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കിലും സെഞ്ച്വറി നേടിയിട്ടുണ്ട്. അസാമാന്യ താരമാണവന്‍'- ഡൊണാള്‍ഡ് പറഞ്ഞു.

ലാറ 131 ടെസ്റ്റില്‍ നിന്ന് 11953 റണ്‍സും 299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സുമാണ് നേടിയിട്ടുള്ളത്. 34 സെഞ്ച്വറിയും 9 ഇരട്ട സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും അദ്ദേഹം ടെസ്റ്റില്‍ നേടിയപ്പോള്‍ 19 സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകന്‍ കൂടിയായ ലാറ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.
മൂന്നാമതായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ അതര്‍ട്ടനെയാണ് ഡൊണാള്‍ഡ് തിരഞ്ഞെടുത്തത്. 'മൈക്കല്‍ അതര്‍ട്ടനെതിരേ നോട്ടിങ്ഹാമിലാണ് ഞാന്‍ ശക്തമായ ഏറ്റുമുട്ടല്‍ നടത്തിയത്. ഓവര്‍ ദി വിക്കറ്റിലും റൗണ്ട് ദി വിക്കറ്റിലുമെല്ലാം പന്തെറിഞ്ഞു. റൗണ്ട് ദി വിക്കറ്റില്‍ എന്റെ പന്തിനെ അവന്‍ നന്നായി ലീവ് ചെയ്തു. ബുദ്ധിമാനായ താരമാണ്'- ഡൊണാള്‍ഡ് പ്രശംസിച്ചു. 115 ടെസ്റ്റില്‍ നിന്ന് 7728 റണ്‍സും 54 ഏകദിനത്തില്‍ നിന്ന് 1791 റണ്‍സുമാണ് അതര്‍ട്ടന്‍ നേടിയത്. ഇതില്‍ 16 ടെസ്റ്റ് സെഞ്ച്വറിയും രണ്ട് ഏകദിന സെഞ്ച്വറിയും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications