Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: അടുത്ത ഹാര്‍ദിക് റെഡി! യുവതാരം മിന്നിക്കും- ഇന്ത്യയുടെ ആശങ്കക്ക് വിരാമം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. എല്ലാക്കാലത്തും മികച്ച താരങ്ങളാല്‍ ഇന്ത്യ സമ്പന്നമാണെങ്കിലും മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് നിലവിലെ ഇന്ത്യയുടെ പ്രധാന പേസ് ഓള്‍റൗണ്ടര്‍. മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിവുണ്ടെങ്കിലും പരിക്ക് ഹാര്‍ദിക്കിനെ തളര്‍ത്തുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പരിക്ക് ഹാര്‍ദിക്കിനെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഉത്തമ പകരക്കാരനെ കണ്ടെത്താനാവാതെ ഇന്ത്യ പ്രയാസപ്പെടുകയാണ്. ശാര്‍ദ്ദുല്‍ ടാക്കൂര്‍ ടീമിലുണ്ടെങ്കിലും വിശ്വസ്തനായ പേസ് ഓള്‍റൗണ്ടറെന്ന് വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ ഭാവി മുന്നില്‍ക്കണ്ട് മികച്ച യുവതാരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഒരു യുവതാരം ഇപ്പോള്‍ വളര്‍ന്നുവരുന്നുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഉത്തമ പകരക്കാരനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായി കരിയര്‍ തുടങ്ങിയ താരം പിന്നീട് മീഡിയം പേസ് ഓള്‍റൗണ്ടറായി മാറിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ അര്‍ഷിന്‍ കുല്‍ക്കര്‍ണി വരവറിയിച്ച് കഴിഞ്ഞു. 18കാരനായ താരം 70 റണ്‍സും 8 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്.

മികച്ച ഫിറ്റ്‌നസുള്ള യുവതാരമാണ് അര്‍ഷിന്‍. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന താരം ക്ലാസിക് ബാറ്റ്‌സ്മാന്‍കൂടിയാണ്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് അര്‍ഷിനെന്ന് പറയാം. ഡോക്ടറുടെ മകനായ അര്‍ഷിന്റെ ക്രിക്കറ്റിനോടുള്ള കഴിവുകണ്ട് മാതാപിതാക്കള്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു. മഹാരാഷ്ട്ര അണ്ടര്‍ 14 ടീമിലിടം പിടിച്ച താരം മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടി. സ്‌കൂള്‍ തലത്തിലും അര്‍ഷിന്‍ മിന്നിച്ചു. പഠനത്തോടൊപ്പം ക്രിക്കറ്റിനേയും വളര്‍ത്താന്‍ അര്‍ഷിന് സാധിച്ചു.

india, cricket

പൂനെയിലെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിച്ചാണ് താരത്തിന്റെ വളര്‍ച്ച. ലെഗ് സ്പിന്നറായി പന്തെറിഞ്ഞിരുന്ന താരം ബാറ്റിങ്ങിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. എന്നാല്‍ പിന്നീട് മീഡിയം പേസിലേക്ക് മാറി. ഇതോടെ കൂടുതല്‍ അവസരങ്ങളും ലഭിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ ആരാധകന്‍ കൂടിയായ അര്‍ഷിന്‍ താരത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. അണ്ടര്‍ 19 ക്രിക്കറ്റില്‍ മികവ് കാട്ടി ഐപിഎല്ലിലേക്ക് വളരുകയാണ് അര്‍ഷിന്റെ ലക്ഷ്യം.

ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ താരം പേരുചേര്‍ത്തിട്ടില്ല. അടുത്ത വര്‍ഷം ഐപിഎല്ലിന്റെ ലേലത്തില്‍ അദ്ദേഹം പേര് രജിസ്റ്റര്‍ ചെയ്‌തേക്കും. ഇന്ത്യ അര്‍ഷിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. താരത്തിനെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലേക്കും മുതല്‍ക്കൂട്ടാവുമെന്നുറപ്പ്. ഹാര്‍ദിക്കിനെ അധികനാള്‍ ഇന്ത്യക്ക് വിശ്വസിക്കാനാവില്ല. ടി20 ലോകകപ്പില്‍ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

എന്നാല്‍ പരിക്ക് വേട്ടയാടിയതോടെ താരം മാര്‍ച്ചിലാണ് തിരിച്ചുവരാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോകാന്‍ സാധ്യത കുറവാണ്. ഹാര്‍ദിക്കിന്റെ പകരക്കാരനില്ലാത്തതാണ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ വേട്ടയാടിയത്. ഇന്ത്യയുടെ നിലവിലെ ബാറ്റ്‌സ്മാന്‍മാരൊന്നും പന്തെറിയില്ല. അതുകൊണ്ടുതന്നെ പാര്‍ട്ട് ടൈം ബൗളര്‍മാരുടെ അഭാവം ഇന്ത്യയെ വേട്ടയാടുന്നു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്ത്യക്ക് ഭാവിയില്‍ അത്യാവശ്യമായി മാറും. ഇന്ത്യന്‍ ടീമില്‍ തലമുറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ യുവ ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അടുത്ത വര്‍ഷം അര്‍ഷിനെ ഐപിഎല്ലില്‍ പ്രതീക്ഷിക്കാം. അതുവഴി ഇന്ത്യന്‍ ടീമിലേക്കും താരം വളരുമെന്ന് പ്രത്യാശിക്കാം.

Story first published: Sunday, December 10, 2023, 12:08 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+