Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നു, കൗമാര മാമാങ്കം... കിരീടം കാക്കാന്‍ ഇന്ത്യ, അണ്ടര്‍ 19 ലോകകപ്പിനെക്കുറിച്ച് എല്ലാമറിയാം

ജൊഹാനസ്‌ബെര്‍ഗ്: ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളെ കണ്ടെത്താനുള്ള ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനു ദക്ഷിണാഫ്രിക്കയില്‍ ഈയാഴ്ച തുടക്കമാവും. 24 ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പിനൊടുവില്‍ ആരായിരിക്കും കൗമാര ക്രിക്കറ്റിലെ പുതിയ വിശ്വവിജയികളെന്നു വ്യക്തമാവും. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കിരീടം കാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോരിനിറങ്ങുക. ഏറ്റവുമധികം തവണ ജേതാക്കളായ ടീമും ഇന്ത്യയാണ് (നാലു തവണ).

ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് മാറ്റുരയ്ക്കുക. റൗണ്ട് റോബിന്‍, നോക്കൗട്ട് ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ 48 മല്‍സരങ്ങളുണ്ടായിരിക്കും.
17ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം. ഫെബ്രുവരി ഒമ്പതിനാണ് കലാശപ്പോരാട്ടം. ടൂര്‍ണമെന്റിനെക്കുറിച്ച് അടുത്തറിയാം.

11 ഫുള്‍ മെമ്പര്‍മാര്‍

11 ഫുള്‍ മെമ്പര്‍മാര്‍

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകളില്‍ 11 പേര്‍ മാത്രമാണ് ഐസിസിയിലെ ഫുള്‍ മെമ്പര്‍മാര്‍. ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവരാണ് ഈ ടീമുകള്‍.
ആഫ്രിക്കന്‍ ഡിവിഷനില്‍ നിന്നു നൈജീരിയ, അമേരിക്കന്‍ ഡിവിഷനില്‍ നിന്നു കാനഡ, ഏഷ്യന്‍ ഡിവിഷനില്‍ നിന്നു യുഎഇ, ഈസ്റ്റ് ഏഷ്യ പസഫിക് ഡിവിഷനില്‍ നിന്നു ജപ്പാന്‍, യൂറോപ്പ് ഡിവിഷനില്‍ നിന്നു സ്‌കോട്ട്‌ലാന്‍ഡ് എന്നിവരും ലോകകപ്പിന്റെ ഭാഗമാവും.

ഇന്ത്യ ഗ്രൂപ്പ് എയില്‍

ഇന്ത്യ ഗ്രൂപ്പ് എയില്‍

നാലു ടീമുകളെ നാലു ഗ്രൂപ്പുകളിലായാണ് ലോകകപ്പില്‍ തരം തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
19ന് ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 21ന് ജപ്പാനെയും 24ന് ന്യൂസിലാന്‍ഡിനെയും ഇന്ത്യ നേരിടും.
മറ്റു ഗ്രൂപ്പുകള്‍- ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നൈജീരിയ (ബി), പാകിസ്താന്‍, ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, സിംബാബ്‌വെ (സി), ദക്ഷിണാഫ്രിക്ക, കാനഡ, അഫ്ഗാനിസ്താന്‍, യുഎഇ (ഡി).

തല്‍സമയം സംപ്രേക്ഷണം

തല്‍സമയം സംപ്രേക്ഷണം

അണ്ടര്‍ ലോകകപ്പ് ഇന്ത്യയില്‍ തല്‍സമയം ആസ്വദിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കാവും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദി എച്ച്ഡി എന്നിവയില്‍ മല്‍സരങ്ങള്‍ തല്‍സമയം കാണാം. കൂടാതെ ഹോട്‌സ്റ്റാറിലൂടെയും മല്‍സരം കാണാന്‍ സാധിക്കും.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ഉത്തര്‍ പ്രദേശ് ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗാണ് ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരാണ് ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍.
ടീം- പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്‌സേന, യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് ജോഷി, ശശ്വത്ത് റാവത്ത്, ശുഭങ് ഹെഡ്‌ഗെ, രവി ബിഷ്‌നോയ്, ആകാഷ് സിങ്, കാര്‍ത്തിക് ത്യാഗി, അതര്‍വ്വ അന്‍കൊലേക്കര്‍, സുഷാന്ത് മിശ്ര, വിദ്യാധര്‍ പാട്ടീല്‍, കുമാര്‍ കുശാഗ്ര.

Story first published: Tuesday, January 14, 2020, 13:54 [IST]
Other articles published on Jan 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+