Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനെ വീഴ്ത്താന്‍ ലോക സീരീസ്!! സച്ചിന്‍, സെവാഗ്, യുവി, ലാറ, മുരളി, റോഡ്സ്... എല്ലാമറിയാം

All you need to know about Road safety world series 2020 | Oneindia Malayalam

മുംബൈ: ഐപിഎല്ലിനു മുമ്പ് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു ടൂര്‍ണമെന്റ് കൂടി വരുന്നു. മുന്‍ ഇതിഹാസ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന റോഡ് സുരക്ഷ ലോക സീരീസ് ചാംപ്യന്‍ഷിപ്പിന്റെ മല്‍സക്രമം പുറത്തുവന്നു. മാര്‍ച്ച് ആദ്യവാരമാണ് ടൂര്‍ണമന്റിനു തുടക്കമാവുന്നത്.

മാര്‍ച്ച് ഏഴിനു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ഇസിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യന്‍ ലെജന്റ്‌സ് വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് ടീമുമായി ഏറ്റുമുട്ടും. മാര്‍ച്ച് 22ന് മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.

എത്ര ടീമുകള്‍?

എത്ര ടീമുകള്‍?

ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന റോഡ് സുരക്ഷ ലോക സീരീസില്‍ അഞ്ചു ടീമുകളാണ് കിരീടം തേടിയിറങ്ങുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ സൂപ്പര്‍ താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും.
ഇന്ത്യ ലെജന്റ്‌സ്, വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ്, ഓസ്‌ട്രേലിയ ലെജന്റ്‌സ്, ശ്രീലങ്ക ലെജന്റ്‌സ്, ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് തുടങ്ങിയവാണ് ലോക സീരീസിലെ അഞ്ചു ടീമുകള്‍.

താരങ്ങള്‍ ആരൊക്കെ?

താരങ്ങള്‍ ആരൊക്കെ?

പല മുന്‍ ഇതിഹാസ താരങ്ങളുടെയും പ്രകടനംവീണ്ടും ആസ്വദിക്കാനുള്ള സുവര്‍ണാവസരമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു ലോക സീരീസിലൂടെ ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കൂടാതെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, വിന്‍ഡീസില്‍ നിന്നും ലാറയെക്കൂടാതെ ശിവ് നരെയ്ന്‍ ചന്ദര്‍പോള്‍, ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്‌സ്, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷന്‍, അജന്ത മെന്‍ഡിസ് എന്നിവരടക്കം നിരവധി താരങ്ങള്‍ ലോക സീരീസില്‍ കളിക്കും.

എത്ര മല്‍സരങ്ങളുണ്ടാവും

എത്ര മല്‍സരങ്ങളുണ്ടാവും

ആകെ 11 മല്‍സരങ്ങളായിരിക്കും റോഡ് സുരക്ഷ ലോക സീരീസ് ടി20 ചാംപ്യന്‍ഷിപ്പിലുണ്ടാവുക. ഇവയില്‍ രണ്ടു മല്‍സരങ്ങള്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലും നാലെണ്ണം പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലും നാലെണ്ണം നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും നടക്കും. ഫൈനലിനു മാത്രമാണ് ബ്രാബോണ്‍ സ്‌റ്റേഡിം വേദിയാവുക.
ദക്ഷിണാഫ്രിക്ക ലെജന്റ്‌സ്, ഓസ്‌ട്രേലിയ ലെജന്റ്‌സ് എന്നിവര്‍ക്കെതിരായ ഇന്ത്യ ലെജന്റ്‌സിന്റെ രണ്ടു കളികള്‍ പൂനെയിലാണ് നടക്കുക. ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ വാംഖഡെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും അരങ്ങേറും.

ടൂര്‍ണമെന്റിന്റെ ലക്ഷ്യം

ടൂര്‍ണമെന്റിന്റെ ലക്ഷ്യം

ഓരോ വര്‍ഷവും ഇന്ത്യന്‍ റോഡുകളില്‍ 1.5 മുതല്‍ 2 ലക്ഷം വരെ പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഓരോ നാലു മിനിറ്റിലും ഒരാള്‍ മരിക്കുകയും ദിവസേന 1,214 റോഡപകടങ്ങളും ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിന് വാഹനാപകടങ്ങളില്‍ 65 ലക്ഷം പേര്‍ക്കാണ് അംഗവൈകല്യം സംഭവിച്ചത്.

രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക ഇനം ക്രിക്കറ്റാണ്. അവരുടെ ആരാധനാപാത്രങ്ങളും ക്രിക്കറ്റ് താരങ്ങളാണ്.റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം റോഡുകളില്‍ ജനങ്ങളുടെ മനോഭാവം മാറ്റിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് സുരക്ഷ ലോക സീരീസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂര്‍ണമെന്റിന്റെ മല്‍സരക്രമം

ടൂര്‍ണമെന്റിന്റെ മല്‍സരക്രമം

മാര്‍ച്ച് 7- ഇന്ത്യ ലെജന്റ്‌സ് x വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് (രാത്രി 7, വാംഖഡെ സ്റ്റേഡിയം, മുംബൈ)
മാര്‍ച്ച് 8- ഓസ്‌ട്രേലിയ ലെജന്റ്‌സ് x ശ്രീലങ്ക ലെജന്റ്‌സ് (രാത്രി 7, വാംഖഡെ സ്‌റ്റേഡിയം, മുംബൈ)
മാര്‍ച്ച്-10 ഇന്ത്യ ലെജന്റ്‌സ് x ശ്രീലങ്ക ലെജന്റ്‌സ് (രാത്രി 7, ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയം, നവി മുംബൈ)
മാര്‍ച്ച്- 11 വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് x ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് (രാത്രി 7, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, മുംബൈ)
മാര്‍ച്ച് 13- ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് x ശ്രീലങ്ക ലെജന്റ്‌സ് (രാത്രി 7, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, നവി മുംബൈ)
മാര്‍ച്ച് 14- ഇന്ത്യ ലെജന്റ്‌സ് x ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് (രാത്രി 7, എംസിഎ സ്റ്റേഡിയം, പൂനെ)
മാര്‍ച്ച് 16- ഓസ്‌ട്രേലിയ ലെജന്റ്‌സ് x വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് (രാത്രി 7, എംസിഎ സ്‌റ്റേഡിയം, പൂനെ)
മാര്‍ച്ച് 17- വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് x ശ്രീലങ്ക ലെജന്റ്‌സ് (രാത്രി 7, എംസിഎ സ്റ്റേഡിയം, പൂനെ)
മാര്‍ച്ച് 19- ഓസ്‌ട്രേലിയ ലെജന്റ്‌സ് x ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് (രാത്രി 7, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, മുംബൈ)
മാര്‍ച്ച് 20- ഇന്ത്യ ലെജന്റ്‌സ് x ഓസ്‌ട്രേലിയ ലെജന്റ്‌സ് (രാത്രി 7, എംസിഎ സ്‌റ്റേഡിയം, പൂനെ)
മാര്‍ച്ച് 22- ഫൈനല്‍ (രാത്രി 7, ബ്രാബോണ്‍ സ്‌റ്റേഡിയം, മുംബൈ)

മല്‍സരങ്ങള്‍ എവിടെ കാണാം?

മല്‍സരങ്ങള്‍ എവിടെ കാണാം?

കളേഴ്‌സ് സിനെപ്ലക്‌സ്, കളേഴ്‌സ് കന്നഡ സിനിമ എന്നീ ചാനലുകളില്‍ മുഴുവന്‍ മല്‍സരങ്ങളും തല്‍സമയ സംപ്രേക്ഷണമുണ്ടാവും. ഇവ കൂടാതെ വൂട്ട്, ജിയോ ആപ്പുകള്‍ വഴിയും മല്‍സരം ലൈവായി കാണാം.
ബുക്ക്‌മൈഷോ വഴി ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ മല്‍സരങ്ങളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 50 രൂപ മുതല്‍ 500 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.

Story first published: Saturday, February 15, 2020, 11:29 [IST]
Other articles published on Feb 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+