Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാണ് പ്രിയം? അടുത്തറിയാം ഇന്ത്യയുടെ ലോകകപ്പ് ക്യാപ്റ്റനെ... സച്ചിന്റെ കട്ട ഫാന്‍, ഇനിയുമുണ്ട്

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രിയം ഗാര്‍ഗിനായിരുന്നു. ന്യൂസിലാന്‍ഡില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ പൃഥ്വി ഷായ്ക്കു കീഴില്‍ ഇന്ത്യ നേടിയ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് 19കാരന് ഇന്ത്യ നല്‍കിയിരിക്കുന്നത്.

പൃഥ്വിയുടെ വഴിയെ പ്രിയത്തിനും ഇന്ത്യയെ മറ്റൊരു ലോക കിരീടത്തിലേക്കു നയിക്കാന്‍ കഴിയുമോയെന്നാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ പ്രിയം പൃഥ്വിയെപ്പോലെ മുന്നില്‍ നിന്നു പട നയിക്കുമെന്നും ഏവരും പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ പുതിയ ലോകകപ്പ് ക്യാപ്റ്റനെ അടുത്തറിയാം.

സച്ചിന്റെ ആരാധകന്‍

സച്ചിന്റെ ആരാധകന്‍

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനാണ് പ്രിയം. സ്വന്തം വീട്ടില്‍ ടെലിവിഷന്‍ ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള ഒരു ഷോറൂമില്‍ പോയാണ് താന്‍ സച്ചിന്റെ കളി കണ്ടിരുന്നതെന്നു പ്രിയം പറയുന്നു. സച്ചിന്റെ പ്രകടനമാണ് ക്രിക്കറ്ററാവാന്‍ തനിക്കു പ്രചോദനമായതെന്നും താരം വെളിപ്പെടുത്തി.
11ാം വയസ്സില്‍ തന്നെ അമ്മയെ നഷ്ടമായ പ്രിയത്തിന് പിന്നീടെല്ലാം അച്ഛനും സഹോദരിമാരുമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അന്നൊന്നും അറിയില്ലായിരുന്നു. എന്നാല്‍ വലുതായ ശേഷമാണ് അമ്മയുടെ അഭാവം എത്ര വലുതാണെന്നു തിരിച്ചറിഞ്ഞത്. അച്ഛന്‍ ഏറെ ത്യാഗങ്ങളാണ് തനിക്കു വേണ്ടി സഹിച്ചത്. അച്ഛനും സഹോദരിമാരുമാണ് തന്റെ ശക്തിയെന്നും പ്രിയം വിശദമാക്കി. ആദ്യകാലത്ത് ഒറ്റയ്ക്കു പരിശലീനത്തിനു പോലും വിട്ടിരുന്നില്ല. അച്ഛനോ അഞ്ചുസഹോദരിമാരില്‍ ഒരാളോ തനിക്കൊപ്പം എല്ലായ്‌പ്പോഴും വന്നിരുന്നതായും താരം പറഞ്ഞു.

അച്ഛന്‍ പല ജോലികളും ചെയ്തു

അച്ഛന്‍ പല ജോലികളും ചെയ്തു

തന്നെയും സഹോദരിമാരെയും വളര്‍ത്തുന്നതിന് അച്ഛന്‍ ഏറെ കഷ്ടപ്പെട്ടിരുന്നതായി പ്രിയം പറയുന്നു. അച്ഛന്‍ ചെയ്യാത്ത ജോലികളില്ലായിരുന്നുവെന്നു തന്നെ പറയാം. പാല്‍ വിറ്റും സ്‌കൂള്‍ വാനില്‍ ഡ്രൈവറായി ജോലി ചെയ്തും ചുമട്ടു ജോലി ചെയ്തുമെല്ലാമാണ് അച്ഛന്‍ കുടുംബത്തെ ഞങ്ങളെ നോക്കിയത്. ഒരു ദിവസം ക്രിക്കറ്റ് താരമായി തന്നെ കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മീററ്റിലേക്കു കൊണ്ടു പോയി നല്ലൊരു ക്രിക്കറ്റ് അക്കാദമിയില്‍ തന്നെ ചേര്‍ക്കണമെന്നതും അച്ഛന് നിര്‍ബന്ധമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

അണ്ടര്‍ 14 ടീമിലൂടെ തുടങ്ങി

അണ്ടര്‍ 14 ടീമിലൂടെ തുടങ്ങി

ഉത്തര്‍ പ്രദേശിന്റെ അണ്ടര്‍ 14, 16, 19 ടീമുകള്‍ക്കു വേണ്ടി പ്രിയം കളിച്ചിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍, മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ എന്നിവരെയെല്ലാം മിനുക്കിയെടുത്ത അതേ അക്കാദമിയില്‍ നിന്നു തന്നെയാണ് പ്രിയത്തിന്റെയും വരവ്.
2018-19ലെ രഞ്ജി ട്രോഫിയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. കന്നി സീസണില്‍ തന്നെ 800ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയാണ് പ്രിയം വരവറിയിച്ചത്. ഗോവയ്‌ക്കെതിരായ കന്നി മല്‍സരത്തില്‍ സെഞ്ച്വറിയും താരം നേടി. 2018ലെ വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനു വേണ്ടി പ്രിയം കളിച്ചിരുന്നു. 15 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 539 റണ്‍സ് താരം നേടിയിട്ടുണ്ട്.

Story first published: Tuesday, December 3, 2019, 13:28 [IST]
Other articles published on Dec 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+