For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് ഹനുമാ വിഹാരി? ഐപിഎല്ലിനു വേണ്ടാത്തവന്‍!! ആന്ധ്രയുടെ റണ്‍മെഷീനെ അടുത്തറിയാം...

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ എ ടീമിനു വേണ്ടിയു മികച്ച പ്രകടനമാണ് താരം നടത്തിയത്

മുംബൈ: തികച്ചും അപ്രതീക്ഷിതമായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിയെ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര സുപരിചിതനല്ലാത്ത താരമാണ് 24കാരന്‍. ഐപിഎലിലും ജൂനിയര്‍ ലോകകപ്പുകളിലുമെല്ലാം കളിച്ചിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിക്കപ്പെടാത്ത താരമാണ് വിഹാരി.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയുടെ എ ടീമിനു വേണ്ടിയും നടത്തിയ മികച്ച പ്രകടനങ്ങളാണ് ആദ്യമായി വിഹാരിയെ ദേശീയ ടീമിലെത്തിച്ചത്.

പ്രസാദിനു ശേഷമാദ്യം

പ്രസാദിനു ശേഷമാദ്യം

19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലെത്തിയ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ആദ്യത്തെ താരമാണ് വിഹാരി. ഇപ്പോഴത്തെ മുഖ്യ സെലക്ടര്‍ കൂടിയായ എംഎസ്‌കെ പ്രസാദാണ് ആന്ധ്രയില്‍ നിന്നും അവസാനമായി ടീമിലെത്തിയ താരം.
1993 ഒക്ടോബര്‍ 13ന് ആന്ധ്രയിലെ കകിനാഡയിലാണ് വിഹാരി ജനിച്ചത്.
2010ല്‍ 17ാം വയസ്സില്‍ താരം രഞ്ജി ട്രോഫിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റവും കുറിച്ചു. അന്ന് ഹൈദരാബാദിന്റെ താരമായിരുന്നു വിഹാരി.

അണ്ടര്‍ 19 ലോകകപ്പ് ടീമംഗം

അണ്ടര്‍ 19 ലോകകപ്പ് ടീമംഗം

ഉന്മുക്ത് ചാന്ദ് നയിച്ച അണ്ടര്‍ 19 ടീം ലോക ചാംപ്യന്‍മാരായപ്പോള്‍ സംഘത്തില്‍ വിഹാരിയുമുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ആറ് ഇന്നിങ്‌സുകളില്‍ നിന്നും വെറും 71 റണ്‍സാണ് വിഹാരി നേടിയത്. 11.83 ആയിരുന്നു ശരാശരി.

ഐപിഎല്‍ അരങ്ങേറ്റം

ഐപിഎല്‍ അരങ്ങേറ്റം

2013ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വിഹാരി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. രണ്ടു സീസണുകളില്‍ (2013, 15) ഹൈദരാബാദ് ടീമില്‍ അംഗമായിരുന്നു താരം. കന്നി സീസണില്‍ 17 മല്‍സരങ്ങളില്‍ വിഹാരിക്ക് കളിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ തൊട്ടടുത്ത സീസണില്‍ ഒഴിവാക്കപ്പെട്ടു.
2015ല്‍ വിഹാരിയെ ഹൈദരാബാദ് വീണ്ടും ടീമിലേക്കു കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിനു ശേഷം ഒരു ഐപിഎല്ലില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ വിഹാരിയെ ഒരു ടീമും വാങ്ങിയിരുന്നില്ല.

ഹൈദരാബാദ് വിട്ട് ആന്ധ്രയിലേക്ക്

ഹൈദരാബാദ് വിട്ട് ആന്ധ്രയിലേക്ക്

ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദ് വിട്ട് ആന്ധ്രയിലേക്ക് മാറാനുള്ള വിഹാരിയുടെ നീക്കമാണ് കരിയറില്‍ വഴിത്തിരിവായത്. 2016-17 സീസണിനു മുമ്പായിരുന്നു ഇത്. ആന്ധ്രയ്‌ക്കൊപ്പം കന്നി സീസണില്‍ തന്നെ വിഹാരി റണ്‍സ് വാരിക്കൂട്ടി. 57.33 ശരാശരിയില്‍ 688 റണ്‍സാണ് താരം അടിച്ചെടുത്തത്.
2017-18 സീസണില്‍ വിഹാരി പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തി. 94 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയില്‍ 752 റണ്‍സാണ് താരം നേടിയത്.

ഇന്ത്യന്‍ എ ടീമിനായി മിന്നി

ഇന്ത്യന്‍ എ ടീമിനായി മിന്നി

ആഭ്യന്തര ക്രിക്കറ്റിനൊപ്പം ഇന്ത്യന്‍ എ ടീമിനു വേണ്ടിയും വിഹാരി ഗംഭീര പ്രകടനമാണ് നടത്തിയത്. നാട്ടിലും വിദേശത്തും നടന്ന മല്‍സരങ്ങളിലെല്ലാം താരം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു. അവസാനമായി ഇംഗ്ലണ്ടില്‍ പര്യ
ടനം നടത്തിയ എ ടീമിനു വേണ്ടിയും വിഹാരി റണ്‍സ് അടിച്ചുകൂട്ടി.
ഈ വര്‍ഷം ഇന്ത്യ എയ്ക്കു വേണ്ടി അവസാനമായി കളിച്ച 11 മല്‍സരങ്ങളില്‍ നിന്നും 612 റണ്‍സാണ് താരം നേടിയത്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Friday, August 24, 2018, 13:18 [IST]
Other articles published on Aug 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+