Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കയല്ല, ഓസീസ്... ശരിക്കും കടുപ്പം, കോലിപ്പട നേടുമോ? പരമ്പരയെക്കുറിച്ച് എല്ലാമറിയാം

മുംബൈ: ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര സ്വന്തമാക്കിയതോടെ ടീം ഇന്ത്യയുടെ അടുത്ത തയ്യാറെടുപ്പ് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ലങ്കയെ വാരിക്കളഞ്ഞതു പോലൊരു വിജയം ഓസീസിനെതിരേ ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. മുന്‍ ലോക ചാംപ്യന്‍മാരായ കംഗാരുപ്പട്ട ഇപ്പോള്‍ തങ്ങളുടെ പ്രതാപകാലത്തേക്കു മടങ്ങി വരുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞ പരമ്പരകളില്‍ ഓസീസ് നേടിയ വന്‍ വിജയങ്ങള്‍ നല്‍കുന്ന സൂചനയും ഇതു തന്നെയാണ്.

india

അതുകൊണ്ടു തന്നെ വിരാട് കോലിക്കും സംഘത്തിനും തങ്ങളുടെ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും പുറത്തെടുത്താല്‍ മാത്രമേ ഓസീസീനെ മുട്ടുകുത്തിക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ടി20 പരമ്പര സ്വന്തമാക്കിയ ഓസീസ് ഇത്തവണ സമാനമായ നേട്ടമാണ് ലക്ഷ്യമിടുന്നത്. 2019ല്‍ ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിച്ച ഏക ടീമും ഓസീസ് തന്നെയായിരുന്നു. വിലക്ക് കഴിഞ്ഞ് സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ തിരിച്ചെത്തിയതോടെ ഓസീസ് കൂടുതല്‍ അപകടകാരികളായി മാറിക്കഴിഞ്ഞു.

പരമ്പരയുടെ മല്‍സര ക്രമം
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുക. ജനുവരി 14ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ആദ്യ മല്‍സരം. രണ്ടാം ഏകദിനം 17ന് വെള്ളിയാഴ്ച രാജ്‌കോട്ടിലും അവസാന മല്‍സരം 19ന് ഞായറാഴ്ച ബെംഗളൂരുവിലും നടക്കും. മൂന്നു മല്‍സരങ്ങളും ഡേ നൈറ്റാണ്. ഉച്ചയ്ക്കു 1.30നാണ് എല്ലാ മല്‍സരങ്ങളും ആരംഭിക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദി 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഹിന്ദി 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബംഗ്ലാ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 കന്നഡ എന്നിവയില്‍ മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഹോട്‌സ്റ്റാര്‍ വഴിയും മല്‍സരങ്ങള്‍ ആസ്വദിക്കാം.

പരമ്പരയ്ക്കു ശേഷം

ഇന്ത്യയെ സംബന്ധിച്ച് തിരക്കേറിയ ഷെഡ്യൂളുകളാണ് മുന്നിലുള്ളത്. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം മറ്റൊരു കരുത്തരായ എതിരാളികളായ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും കളിക്കും. ജനുവരി 24 മുതല്‍ മാര്‍ച്ച് നാലു വരെയാണ് ഇന്ത്യയുടെ കിവീസ് പര്യടനം.
എന്നാല്‍ ഓസീസിന് ഇന്ത്യക്കെതിരേയുള്ള പരമ്പരയ്ക്കു ശേഷം ഒരു മാസത്തേ ബ്രേക്കാണ്. അതിനു ശേഷം ഓസീസ് ദക്ഷിണാഫ്രിക്കയിലേക്കു പറക്കും. അവിടെ ടി20, ഏകദിന പരമ്പരകളാണ് ഓസീസ് കളിക്കുക.

ടീമുകള്‍ ഇങ്ങനെ
വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകളെ പരിചയപ്പെടാം.

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, ശിവം ദുബെ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, നവദീപ് സെയ്‌നി, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ഏഗര്‍, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ജോഷ് ഹാസ്സ്ല്‍വുഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ഡാര്‍സി ഷോര്‍ട്ട്. സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ടേര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

Story first published: Saturday, January 11, 2020, 15:12 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+