Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം: എല്ലാ കണ്ണുകളും യുവരാജില്‍, കേരളം കാത്തിരിക്കുന്നത് സഞ്ജുവിനെ

ബെംഗളൂരു: കുട്ടിക്രിക്കറ്റിന്റെ സകല ആവേശവും ഒരുമിക്കുന്ന ഐ പി എല്ലിന്റെ ഒമ്പതാം സീസണ് വേണ്ടിയുള്ള താരലേലം ഫെബ്രുവരി ആറ് ശനിയാഴ്ച നടക്കും. ഐ ടി നഗരമായ ബെംഗളൂരുവിലാണ് ലേലം. ഇന്ത്യന്‍ താരങ്ങളും വിദേശികളും അടക്കം 351 കളിക്കാര്‍ ലേലത്തിനെത്തും. പുതിയ ടീമുകളായ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും രാജ്‌കോട്ടും അടക്കം എട്ട് ടീമുകളും വിവിധ താരങ്ങള്‍ക്ക് വേണ്ടി ലേലം വിളിക്കും.

പതിവ് പോലെ സൂപ്പര്‍ താരം യുവരാജ് സിംഗ് ആണ് ഇത്തവണയും ലേലത്തിലെ ശ്രദ്ധാകേന്ദ്രം. 2015 ലെ ലേലത്തില്‍ 16 കോടിക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവിയെ വാങ്ങിയത്. എന്നാല്‍ സീസണിന് അവസാനമായതോടെ യുവരാജിനെ അവര്‍ കയ്യൊഴിഞ്ഞു. അതിന് മുമ്പത്തെ വര്‍ഷം 14 കോടി മുടക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് 14 കോടി മുടക്കിയാണ് യുവരാജിനെ വാങ്ങിയത്. ഓസ്‌ട്രേലിയയില്‍ കളി ജയിപ്പിച്ച ശേഷമാണ് യുവരാജ് ലേലത്തിനെത്തുന്നത്. അടിസ്ഥാന വില 2 കോടി രൂപ.

yuvraj

മലയാളി താരമായ സഞ്ജു സാംസണും അടിസ്ഥാന വില 2 കോടിയാണ്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ രാജസ്ഥാനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത് സഞ്ജുവിന് തിരിച്ചടിയായി. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് വേണ്ടി പ്രമുഖ ടീമുകളെല്ലാം രംഗത്തെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കും ലേലത്തിനുണ്ട്.

രാജസ്ഥാന്‍ ടീമിലുണ്ടായിരുന്ന സ്റ്റുവര്‍ട്ട് ബിന്നി, ഷെയ്ന്‍ വാട്‌സന്‍, കെവിന്‍ പീറ്റേഴ്‌സന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കും അടിസ്ഥാന വില 2 കോടിയാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനാണ് ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 36.85 കോടി രൂപ. മുംബൈ ഇന്ത്യന്‍സിന്റെ പക്കല്‍ 14.4 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. ബാംഗ്ലൂര്‍ 21 കോടി, കൊല്‍ക്കത്ത 17 കോടി, പഞ്ചാബ് 23 കോടി, ഹൈദരാബാദ് 30 കോടി, പുനെ 27 കോടി, രാജ്‌കോട്ട് 27 കോടി എന്നിങ്ങനെ പോകുന്നു മറ്റ് ടീമുകള്‍ക്ക് ബാക്കിയുള്ള തുക.

Story first published: Friday, February 5, 2016, 13:28 [IST]
Other articles published on Feb 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+