Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു താരമാണ് അദ്ദേഹം... ഇന്ത്യന്‍ ടീമില്‍ ഉണ്ടാവരുതെന്ന് മറ്റു ടീമുകളെല്ലാം ആഗ്രഹിക്കും!!

india

ലണ്ടന്‍: മൂന്നു ഫോര്‍മാറ്റിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. ലോകത്തിലെ മറ്റു ടീമുകളെല്ലാം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ഒരു കളിക്കാരനുണ്ടെങ്കില്‍ അത് ജഡേജയാണെന്നു സ്വാന്‍ അഭിപ്രായപ്പെട്ടു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ നിശ്ചിത ഓവര്‍ ടീമിലെത്തിയ ജഡേജ ഇപ്പോള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞതായും ഇനി പാണ്ഡ്യ മടങ്ങിയെത്തിയാലും അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവില്ലെന്നും സ്വാന്‍ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട താരമാണ് ജഡേജ. അതുകൊണ്ടു തന്നെയാണ് ലോകത്തിലെ മറ്റു ടീമുകള്‍ അദ്ദേഹം ഇന്ത്യയുടെ ഇലവനില്‍ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നു സംസാരിക്കുകയാണെങ്കില്‍ തങ്ങള്‍ക്കെതിരേ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ജഡേജയില്ലെന്ന് അറിഞ്ഞാല്‍ അതു തങ്ങള്‍ക്കു ഏറെ സന്തോഷം നല്‍കുമെന്നും സ്വാന്‍ വിശദമാക്കി.

jaddu

ടി20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ജഡേജ നിര്‍ണായക താരമായി മാറും. ന്യൂസിലാന്‍ഡിലെ ചെറിയ പിച്ചുകളില്‍ മികച്ച പ്രകടനമാണ് ടി20 പരമ്പരയില്‍ അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ഇവിടുത്തെ ഗ്രൗണ്ടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഓസ്‌ട്രേലിയയിലേത്. എന്നാല്‍ ചെറിയ ഗ്രൗണ്ടില്‍ തിളങ്ങുന്ന സ്പിന്നര്‍മാര്‍ക്കു വലിയ ഗ്രൗണ്ടുകളില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും സ്വാന്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, January 31, 2020, 15:32 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+