For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചഹാല്‍ വിവാചമോചനത്തിലേക്ക്? ധനശ്രീയുമായി തല്ലിപ്പിരിഞ്ഞോ? പോസ്റ്റ് വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. ടി20യില്‍ ഗംഭീര റെക്കോഡുള്ള സ്പിന്നറാണെങ്കിലും നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ചഹാലുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം സജീവമായി തുടരുകയാണ്. ഇക്കഴിഞ്ഞ മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് 18 കോടിക്കാണ് ചഹാലിനെ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് ചഹാല്‍ പഞ്ചാബ് കിങ്‌സിലേക്ക് കൂടുമാറുന്നത്. ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ചഹാലെന്ന് പറയാം.

ചഹാലിനെപ്പോലെ തന്നെ ചഹാലിന്റെ ഭാര്യയായ ധനശ്രീയും നിരവധി ആരാധകരെ സൃഷ്ടിച്ചയാളാണ്. മോഡലായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായും നര്‍ത്തകിയായും തിളങ്ങുന്ന ധനശ്രീയെ 2020ലാണ് ചഹാല്‍ വിവാഹം കഴിക്കുന്നത്. കോവിഡ് സമയത്തെ പ്രണയമാണ് വിവാഹത്തിലേക്കെത്തിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിയാന്‍ പോവുകയാണെന്ന തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം തള്ളി ചഹാലും ധനശ്രീയും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചഹാലും ധനശ്രീയും വേര്‍പിരിയാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് വീണ്ടും സജീവമാവുകയാണ്. ഇതിന് ചില കാരണങ്ങളുമുണ്ട്.

ചഹാലിന്റെ പോസ്റ്റുകളില്‍ വിഷാദം

ചഹാലിനെ സംബന്ധിച്ച് വലിയ നേട്ടമാണ് ഐപിഎല്‍ ലേലത്തില്‍ ലഭിച്ചിരിക്കുന്നത്. പ്രതിഫലത്തില്‍ വലിയ കുതിച്ചുചാട്ടവും ചഹാലിന് ലഭിച്ചു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പോസ്റ്റുകളിലെല്ലാം വിഷാദവും നിരാശയുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഒറ്റപ്പെടലാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളും ആത്മീയതയുടെ പോസ്റ്റുകളുമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ വിവാഹ മോചനത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രം അടുത്തിടെയൊന്നും രണ്ട് പേരും പങ്കുവെച്ചിട്ടില്ല. പരസ്പരം കമന്റുകള്‍ ഇടുന്നതായും കാണാനില്ല. ഏറ്റവും ഒടുവിലായി ശിവന്റെ ചിത്രം പങ്കുവെച്ച് ഒരു അവസാനം മറ്റൊന്നിന്റെ തുടക്കമാണെന്ന തരത്തിലുള്ള പോസ്റ്റാണ് ചഹാല്‍ പങ്കുവെച്ചത്. ഇതിലും അദ്ദേഹത്തിന്റെ നിരാശ വ്യക്തമാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ വിവാഹ ജീവിതത്തിലെ താളം തെറ്റലിനെ സൂചിപ്പിക്കുന്നതാണെന്നാണ് പാപ്പരസികള്‍ പറയുന്നത്.

dhanasree verma

ധനശ്രീയുടെ മോഡല്‍ ചിത്രങ്ങള്‍ വൈറല്‍

ധനശ്രീയുടെ ജീവിത ശൈലിയ്‌ക്കെതിരേയും പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കെതിരേയും വലിയ വിമര്‍ശനം ഉയരാറുണ്ട്. ഏറ്റവും ഒടുവിലായി ധനശ്രീ പങ്കുവെച്ച ചിത്രങ്ങളും വളരെ വൈറലായിരുന്നു. മോഡലായ ധനശ്രീ ഗ്ലാമറസ് ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. ഇതിന്റെ പേരില്‍ പല തവണ താരത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം പിന്തുണയുമായി ചഹാല്‍ രംഗത്തെത്തിയിട്ടുമുണ്ട്. ധനശ്രീയുടെ മോഡല്‍ ചിത്രങ്ങള്‍ക്ക് കമന്റുമായി ചഹാല്‍ പിന്തുണ നല്‍കാറുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത്തരമൊരു പിന്തുണ ചഹാല്‍ ധനശ്രീക്ക് നല്‍കുന്നില്ല. ഇരുവരും ഇപ്പോള്‍ ഒന്നിച്ചല്ല താമസിക്കുന്നതെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ചഹാലിനെ പുറത്ത് കാണുന്നത് ഒറ്റക്കാണ്. ഇരുവരും തമ്മില്‍ വിവാഹ ബന്ധം വേര്‍പെടുത്താനുള്ള നിയമ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ധനശ്രീയെ വിടാതെ പാപ്പരസികള്‍

നേരത്തെ ധനശ്രീ തന്റെ സുഹൃത്തിനൊപ്പം പങ്കുവെച്ച ചിത്രങ്ങളും വളരെ വൈറലായിരുന്നു. ഇതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണം ധനശ്രീക്കെതിരേ ഉയര്‍ന്നു. അന്ന് ചഹാലും ധനശ്രീയും ഒരുപോലെ രംഗത്തെത്തുകയും ആരാധകര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ധനശ്രീയും ചഹാലും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും റിപ്പോര്‍ട്ടുകള്‍ ശരിയാണോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുന്ന ദിവസങ്ങള്‍ വരുമെന്ന് തന്നെ പറയാം. എന്തായാലും നിലവിലെ പോസ്റ്റുകള്‍ ഇവരുടെ വിവാഹ മോചന വാര്‍ത്തകള്‍ ശരിവെക്കുന്നതാണെന്ന് തന്നെ പറയാം.

Story first published: Friday, December 20, 2024, 14:30 [IST]
Other articles published on Dec 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+