Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടൂര്‍ണമെന്റ് മുംബൈ വിടില്ല, എല്ലാ മല്‍സരങ്ങളും മുംബൈയില്‍?

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെങ്കിലും ടൂര്‍ണമെന്റിനെക്കുറിച്ച് പുതിയ സൂചനകള്‍ പുറത്ത്. എല്ലാ മല്‍സരങ്ങളും മുംബൈയില്‍ തന്നെ നടന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഓഹരിയുടമയാണ് ഈയൊരു നിര്‍ദേശം ബിസിസിഐയ്ക്കു മുന്നില്‍ വച്ചിരിക്കുന്നത്. എന്നാല്‍ ബിസിസിഐ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

1

സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. തിയ്യതി ഇനിനും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. സപ്തംബറില്‍ ഏഷ്യാ കപ്പും ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നുണ്ട്. രണ്ടു ടൂര്‍ണമെന്റുകളും നീട്ടി വയ്ക്കുമോയന്ന കാര്യത്തില്‍ അവ്യക്ത നിലനില്‍ക്കുകയാണ്. ഈ ടൂര്‍ണമെന്റുകള്‍ നീട്ടുകയാണെങ്കില്‍ ബിസിസിഐയ്ക്കു ഐപിഎല്ലുമായി മുന്നോട്ട് പോവാം.

ഐപിഎല്ലിനെക്കുറിച്ച് ഇപ്പോഴും ഒന്നും പറയാന്‍ കഴിയില്ല. പ്രാരംഭ ഘട്ടമാണിത്. മുംബൈയില്‍ ഒക്ടോബറോടെ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ വരികയാണെങ്കില്‍ ഇവിടെ നാലു ലോകോത്തര ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയങ്ങളുണ്ട്. ബിസിസിഐയ്ക്കും ബ്രോഡ്‌സ്റ്റര്‍മാര്‍ക്കുമെല്ലാം കൂടുതല്‍ സുഗമമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് ബാധിക്കപ്പെട്ട നാലാമത്തെ സംസ്ഥാനം കൂടിയാണ് മുംബൈ. 31,000ത്തിന് മുകളില്‍ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും മാസങ്ങളില്‍ ഇതു നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഐപിഎല്‍ ഇവിടെ നടത്തുകയെന്ന ബിസിസിഐയുടെ നീക്കം വിജയിക്കുകയുള്ളൂ. അതു മാത്രമല്ല നാലു സ്റ്റേഡിയങ്ങള്‍ മാത്രമുള്ള മുംബൈയില്‍ എങ്ങനെ ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ മുഴുവന്‍ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമെന്നതും ബിസിസിഐയ്ക്കു വെല്ലുവിളിയാണ്.

2

ഐപിഎല്‍ ഈ വര്‍ഷം സംഘടിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും ബിസിസിഐ നടത്തുമെന്ന് നേരത്തേ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി അദ്ദേഹം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളെ കത്ത് മൂലം അറിയിച്ചിരുന്നു.

Story first published: Wednesday, July 1, 2020, 18:51 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+