INDvENG: കുക്കിന് ഇനിയും ഓപ്പണ്‍ ചെയ്യാം! ഇംഗ്ലണ്ടിനു അതാണ് നല്ലത്- കളിയാക്കി മുന്‍ ക്യാപ്റ്റന്‍
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനാവാതെ വലയുന്ന ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഗ്രഹാം ഗൂച്ച്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ നിന്നും ഓപ്പണര്‍മാരില്‍ നിന്നും കാര്യമായ സംഭാവന ഇംഗ്ലണ്ടിനു ലഭിച്ചിരുന്നില്ല. ഇതോടെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തിരുന്നു. രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളിലും റൂട്ട് തന്നെയായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍.
റോറി ബേണ്‍സ്- ഡൊമിനിക്ക് സിബ്ലി സഖ്യമായിരുന്നു കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍. പക്ഷെ ടീമിനു മികച്ച തുടക്കം നല്‍കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ രണ്ടു പേരും ഡെക്കായി ക്രീസ് വിട്ടിരുന്നു. ഇതാണ് ഇംഗ്ലണ്ടിന്റെ തോല്‍വി വേഗത്തിലാക്കിയത്. ഇതോടെയാണ് ഓപ്പണ്‍മാരുടെ പ്രകടനത്തെ ഗൂച്ച് ചോദ്യം ചെയ്തിരിക്കുന്നത്.

കുക്കിനു ഇനിയും കളിക്കാം
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച മുന്‍ ഇതിഹാസ ഓപ്പണറും ക്യാപ്റ്റനുമായിരുന്ന ജോ റൂട്ടിന് ഇനിയും ഈ ഇംഗ്ലീഷ് ടീമിന്റെ ഓപ്പണറായി കളിക്കാന്‍ കഴിയുമെന്ന് ഗൂച്ച് പരിഹസിച്ചു. ലഭ്യമാണെങ്കില്‍ കുക്കിന് ഇനിയും ഓപ്പണറായി ടെസ്റ്റില്‍ ഇറങ്ങാന്‍ സാധിമെന്നായിരുന്നു ഡെയ്‌ലി മെയ്‌ലിനോടു അദ്ദേഹം പറഞ്ഞത്.
ഇംഗ്ലീഷ് ടീമിന്റെ ഇപ്പോഴത്തെ ഓപ്പണര്‍മാരുടെ പ്രകടനത്തില്‍ വളരെയധികം നിരാശയുണ്ടെമന്നും എവിടെയാണ് പിഴയ്ക്കുന്നതെന്നു കണ്ടെത്തി എത്രയും വേഗം അതു പരിഹരിക്കാന്‍ അവര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഠിനാധ്വാനം ചെയ്യുന്നുണ്ട്
ഗ്രൗണ്ടില്‍ പ്രതീക്ഷയ്‌ക്കൊത്ത് പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും അവര്‍ കഠിനാധ്വാനം ചെയ്യുന്നില്ലെന്ന അഭിപ്രായം തനിക്കില്ലെന്നു ഗൂച്ച് വ്യക്തമാക്കി. ടീമിലെ ഓരോ ക്രിക്കറ്റര്‍മാരും നന്നായി അധ്വാനിക്കുകയും മല്‍സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നവരുമാണ്. പരിശ്രമം ഇല്ലാത്തതുകൊണ്ടല്ല ഫലം ലഭിക്കാതിരിക്കുന്നത്. മറിച്ച് ചിന്താഗതി, സാങ്കേതികമികവ്, അറിവ്, ഏകാഗ്രത എന്നിവയെല്ലാമാണ് അവര്‍ക്കു പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാത്തതിന്റെ കാരണം. പ്രത്യേകിച്ചും ഓപ്പണര്‍മാര്‍ക്ക് ഇവയെല്ലാം ആവശ്യമാണ്. കാരണം ഒരു അബദ്ധം സംഭവിച്ചാല്‍ അതോടെ നിങ്ങളുടെ ദിവസവും അവസാനിക്കുകയാണെന്നും ഗൂച്ച് വിശദമാക്കി.

പ്ലാന്‍ സിംപിളായിരിക്കണം
ക്രിക്കറ്റ് ടീം ഗെയിമാണെങ്കിലും വ്യക്തിഗത പ്രകടനത്തിലും അവിടെ വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങള്‍ ഒരുപാട് ചിന്തിച്ചുകൂട്ടും. സാധാരണയായി സിംപിളായിരിക്കുന്നതാണ് ബെസ്റ്റ്. പ്ലാന്‍ സിംപിളും വ്യക്തവുമായിരിക്കണം. അത് പ്രകടിപ്പിക്കാനുള്ള ശക്തമായ മനസ്സും ആവശ്യമാണ്. മനസ്സില്‍ ആശയക്കുഴപ്പുണ്ടെങ്കില്‍ അതു എല്ലാത്തിനെയും ബാധിക്കും. ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്കു അതുണ്ടെന്നു ഞാന്‍ പറയില്ല, അതുണ്ടോയെന്നു എനിക്ക് അറിയുകയുമില്ല. പക്ഷെ ആശയക്കുഴപ്പുമുള്ള മനസ്സുമായി കളിച്ചാല്‍ അത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്‍നിരയുടെ പ്രകടനം
ടെസ്റ്റില്‍ ഇംഗ്ലണ്ട് മുന്‍നിരയുടെ മോശം പ്രകടനം ഇന്ത്യക്കെതിരായ ഈ പരമ്പരയില്‍ തുടങ്ങിയതല്ല. കുറച്ചു കാലങ്ങളായി അവര്‍ക്കു തലവേദനയാവുന്ന ഏരിയ കൂടിയാണിത്. 2019 മുതല്‍ ടോപ്പ് ത്രീയില്‍ 14 വ്യത്യസ്ത കോമ്പിനേഷനുകളാണ് ഇംഗ്ലണ്ട് പരീക്ഷിച്ചതെന്നു കാണാം. ഈ വര്‍ഷം ഇംഗ്ലണ്ടിന്റെ ടോപ്പ് ത്രീയിലെ ഓരോരുത്തരുടെയും ബാറ്റിങ് ശരാശരി വെറും 19.36 മാത്രമാണ്. 1906നു ശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.

മലാന്റെ വരവ് കരുത്താകും
ഈ മാസം 25 മുതല്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്കു ഡേവിഡ് മലാനെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചിരുന്നു. ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ മലാന് ടെസ്റ്റിലും ഫോം ആവര്‍ത്തിക്കാനാവുമെന്ന് ഗൂച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശേഷിച്ച ടെസ്റ്റുകളില്‍ മലാനെയും ഹസീബ് ഹമീദിനെയും ഇംഗ്ലണ്ട് കളിപ്പിക്കേണ്ടതുണ്ട്. കാരണം ഓരോ ടെസ്റ്റിനു ശേഷവും താരങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല. മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ക്രിക്കറ്ററാണ് മലാന്‍. അല്‍പ്പം ലേറ്റായും, സ്‌ട്രെയ്റ്റായും ഷോട്ടുകള്‍ കളിക്കാനാണ് അദ്ദേഹത്തിനു ഇഷ്ടം. സ്വന്തം ഗെയിമിനെക്കുറിച്ച് നല്ല ബോധ്യമുള്ള, എങ്ങനെ റണ്‍സെടുക്കണമെന്ന് അറിയാവുന്ന ബാറ്റ്‌സ്മാനാണ് മലാന്‍. മുമ്പ് ടെസ്റ്റിലും ചെറിയ വിജയം കൊയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ടെന്നും ഗൂച്ച് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications