For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജകീയം, ഈ വിടവാങ്ങല്‍... ചരിത്രനേട്ടവുമായി കുക്കിന്റെ പടിയിറക്കം, റെക്കോര്‍ഡുകള്‍ വഴിമാറി

കരിയറിലെ അവസാന ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി കുക്ക് മിന്നിയിരുന്നു

ചരിത്രനേട്ടവുമായി കുക്കിന്റെ പടിയിറക്കം | Oneindia Malayalam

ലണ്ടന്‍: ഇതിനേക്കാള്‍ മികച്ചൊരു വിടവാങ്ങല്‍ ഒരു ക്രിക്കറ്റ് താരത്തിനു ലഭിക്കാനില്ല. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അലെസ്റ്റര്‍ കുക്ക് അവിസ്മരണീയ പ്രകടനവുമായാണ് ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നത്. ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കുക്ക് സെഞ്ച്വറി നേടിയിരുന്നു. 147 റണ്‍സുമായാണ് താരം ടീമിന്റെ ടോപ്‌സ്‌കോററായത്. ആദ്യ ഇന്നിങ്‌സിലും കുക്ക് 71 റണ്‍സോടെ തിളങ്ങിയിരുന്നു.

രണ്ടാമിന്നിങ്‌സിലെ സെഞ്ച്വറി നേട്ടത്തോടെ ചില റെക്കോര്‍ഡുകളും കുക്ക് തന്റെ പേരിലാക്കിയിരുന്നു. ടെസ്റ്റിന്റെ നാലാം ദിനത്തിലെ പ്രധാന സംഭവങ്ങളിലേക്കു കണ്ണോടിക്കാം.

സങ്കക്കാരയെ കടത്തിവെട്ടി കുക്ക്

സങ്കക്കാരയെ കടത്തിവെട്ടി കുക്ക്

ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന ഇടകൈയന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിന് കുക്ക് അര്‍ഹനായി. ശ്രീലങ്കയുടെ ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സങ്കക്കാരയെയാണ് കുക്ക് കടത്തിവെട്ടിയത്. 12,472 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 12,400 റണ്‍സുമായി സങ്കക്കാര രണ്ടാംസ്ഥാനത്താണ്.
വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് 11,953 റണ്‍സ് നേടി മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്.

മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ട്

മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ട്

കരിയറിലെ അവസാന ടെസ്റ്റില്‍ മൂന്നാം വിക്കറ്റിലെ മികച്ച മൂന്നാമത്തെ കൂട്ടുകെട്ടില്‍ പങ്കാളിയായ താരമായി കുക്ക് മാറി. കുക്കും ക്യാപ്റ്റന്‍ ജോ റൂട്ടും ചേര്‍ന്ന് 259 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്. 1938ല്‍ ലെയ്‌ലാന്‍ഡും ഹട്ടനും ചേര്‍ന്നെടുത്ത 382 റണ്‍സാണ് ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തുള്ളത്.

കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍

കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍

ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ള നാലാമത്തെ താരമെന്ന നേട്ടത്തിനും കുക്ക് അര്‍ഹനായി. 77 സെഞ്ച്വറി കൂട്ടുകെട്ടുകളിലാണ് അദ്ദേഹം പങ്കാളിയായിട്ടുള്ളത്.
ആദ്യ രണ്ടു സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങളാണ്. 88 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ 86 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി മറ്റൊരു ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാംസ്ഥാനത്ത്.

അഞ്ചാമത്തെ താരം

അഞ്ചാമത്തെ താരം

കരിയറിലെ അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ച്വറി നേട്ടം കൈവരിച്ച അഞ്ചാമത്തെ താരമാണ് കുക്ക്. റെഗ്ഗി ഡഫ്, ബില്‍ പോണ്‍സ്‌ഫോര്‍ഡ്, ഗ്രെഗ് ചാപ്പല്‍, ഇന്ത്യയുടെ ഇതിഹാസ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

കോലിയുടെ പാഴായ പ്രകടനം

കോലിയുടെ പാഴായ പ്രകടനം

കൂടുതല്‍ റണ്‍സെടുത്തിട്ടും പരമ്പര നഷ്ടമായ ഇന്ത്യന്‍ താരങ്ങളുടെ നിരയില്‍ അഞ്ചാംസ്ഥാനത്താണ് ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളില്‍ നിന്നും 593 റണ്‍സ് അദ്ദേഹം നേടിയെങ്കിലും ടീമിന് അതു ഗുണം ചെയ്തില്ല. 692 റണ്‍സോടെ കോലി തന്നെയാണ് ഈ പട്ടികയില്‍ തലപ്പത്തുള്ളത്. 2014-15ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ അത്യുജ്ജ്വല ബാറ്റിങ് പ്രകടനം.

ദ്രാവിഡിനെ പിന്തള്ളി രാഹുല്‍

ദ്രാവിഡിനെ പിന്തള്ളി രാഹുല്‍

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത ഇന്ത്യന്‍ ഫീല്‍ഡറെന്ന റെക്കോര്‍ഡ് ലോകേഷ് രാഹുല്‍ തന്റെ പേരില്‍ കുറിച്ചു. 14 ക്യാച്ചുകളാണ് താരമെടുത്തത്. ഇന്ത്യയുടെ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ് 2004ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കുറിച്ച 13 ക്യാച്ചുകളെന്ന റെക്കോര്‍ഡ് രാഹുല്‍ തിരുത്തിക്കുറിക്കുകയായിരുന്നു.

Story first published: Tuesday, September 11, 2018, 11:25 [IST]
Other articles published on Sep 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+