For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറ, റിഷഭ് ഇവരേക്കാള്‍ മിടുക്കര്‍ ഈ പാക് താരങ്ങള്‍!! പേര് പറഞ്ഞ് മുന്‍ പാക് ബാറ്റര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മകിച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഇതിനകം തന്നെ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ലിസ്റ്റിലേക്കു തന്റെ പേരും ചേര്‍ത്തു കഴിഞ്ഞു. ബുംറയോളമെത്തില്ലെങ്കിലും നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സ്ഥാനം. പ്രത്യേകിച്ചും റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ടും വളരെ വലുതാണ്.

എന്നാല്‍ ബുംറ, റിഷഭ് എന്നിവരേക്കാള്‍ മികച്ച രണ്ടു പാകിസ്താന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ അഗ്രസീവ് ബാറ്ററായ അഹമ്മദ് ഷഹ്‌സാദ്.

പാകിസ്താനിലെ പ്രശസ്ത ആങ്കര്‍മാരില്‍ ഒരാളായ നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഷോയിലെ ദിസ് ആന്റ് ദാറ്റ് ഗെയിമില്‍ (This And That) കുറച്ചു താരങ്ങളുടെപേരുകള്‍ ഓപ്ഷനായി നല്‍കിയ ശേഷം അവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കാന്‍ ഷഹ്‌സാദിനോടു ആങ്കര്‍ ആവശ്യപ്പെടുകയായിരുന്നു.

WASIM AKRAM

അക്രം തന്നെ ബെസ്റ്റ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ പേരുകള്‍ ഓപ്ഷനുകളായി നല്‍കിയതിനു ശേഷം അതില്‍ നിന്നാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന വസീം അക്രമിനെ ഏറ്റവും കേമനായി അഹമ്മദ് ഷഹ്‌സാദ് തിരഞ്ഞെടുത്തത്. വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത് ഇവരില്‍ ആരാണ് കേമനെന്നായിരുന്നു ഷഹ്‌സാദിനോടുള്ള ആങ്കറുടെ ആദ്യത്തെ ചോദ്യം. അക്രമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അക്രം, വഖാര്‍ യൂനിസ് ഇവരില്‍ ആരാണ് കേമനെന്നായിരുന്നു തുടര്‍ന്നുള്ള ചോദ്യം. അക്രം എന്നു തന്നെയായിരുന്നു ഷഹ്‌സാദിന്റെ ഉത്തരം. അടുത്തത് അക്രം- ഷെയ്ന്‍ ബോണ്ട് ഇവരിലാരെ തിരഞ്ഞെടുത്തുക്കുമെന്നതായിരുന്നു. ഇവിടെയും അക്രമാണ് ബെസ്റ്റായത്. തുടര്‍ന്നാണ് അക്രം, ജസ്പ്രീത് ബുംറ ഇവരില്‍ ആരാണെന്നുള്ള ചോദ്യം വന്നത്. ഇതു കേട്ടതോടെ അല്‍പ്പമൊന്നു ആലോചിച്ച ശേഷം അക്രമെന്നു ഷഹ്‌സാദ് മറുപടി നല്‍കുകയായിരുന്നു.

ബുംറ ലോകോത്തര ബൗളര്‍ തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യയെ ഒരുപാട് വലിയ മല്‍സരങ്ങളില്‍ ജയിപ്പിച്ചിട്ടുള്ള മഹാനായ ബൗളറാണ് അദ്ദേഹമെന്നും ഷഹ്‌സാദ് വ്യക്തമാക്കി. ഇതിനു ശേഷം ഷോണ്‍ ടെയ്റ്റ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരുടെയും പേരുകള്‍ ഓപ്ഷനായി വന്നെങ്കിലും അക്രം തന്നെയാണ് ബെസ്‌റ്റെന്നതില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു.

RISHABH PANT

റിഷഭിനു മുകളില്‍ റാഷിദ്

ലോകത്തില മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ പേരുകള്‍ ഓപ്ഷനുകളായി നല്‍കിയപ്പോഴാണ് പാകിസ്താന്റെ മുന്‍ താരം റാഷിദ് ലത്തീഫ് ഇന്ത്യയുടെ റിഷഭ് പന്തിനേക്കാള്‍ കേമനാണെന്നു അഹമ്മദ് ഷഹ്‌സാദ് പറഞ്ഞത്. റാഷിദ്, ബ്രെന്‍ഡന്‍ മക്കെല്ലം എന്നിവരുടെ പേരുകളാണ് ആദ്യത്തെ ഓപ്ഷനുകളായി ലഭിച്ചത്. ഇവരില്‍ റാഷിദാണ് കേമനെന്നു ഷഹ്‌സാദ് വ്യക്കമാക്കി.

അടുത്ത ഓപ്ഷനായി വന്നത് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീമാണ്. അവിടെയും ഉത്തരം റാഷിദെന്നായിരുന്നു. തുടര്‍ന്ന് മുഹമ്മദ് റിസ്വാന്‍, സലീം യൂസുഫ് എന്നിവരുടെ പേരുകള്‍ ഓപ്ഷനായി വന്നപ്പോഴും റാഷിദെന്നായിരുന്നു ഷഹ്‌സാദിന്റെ മറുപടി. തുടര്‍ന്നായിരുന്നു റിഷഭ് പന്തിന്റെ പേര് വന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭിനേക്കാള്‍ കേമന്‍ റാഷിദാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Story first published: Friday, December 20, 2024, 10:53 [IST]
Other articles published on Dec 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+