ശ്രീലങ്കയുടെ യുവ ബൗളിങ് സെന്‍സേഷന്‍ അഖില ധനഞ്ജയയ്ക്ക് സസ്‌പെന്‍ഷന്‍; ആരാധകര്‍ക്ക് ഞെട്ടല്‍
കൊളംബോ: സ്പിന്‍ ബൗളര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത ശ്രീലങ്കയില്‍നിന്നും ലോക ക്രിക്കറ്റിലേക്ക് വരവറിയിച്ചുകഴിഞ്ഞ യുവ ബൗളര്‍ അഖില ധനഞ്ജയയെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ബൗളിങ് ആക്ഷന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. അനുവദനീയമായതിലും കൂടുതല്‍ കൈമടക്കിയാണ് ധനഞ്ജയ പന്തെറിയുന്നതെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഐസിസിയുടെ നടപടി.
'ഒന്നു സിക്‌സറടിച്ചാട്ടെ, കാണട്ടെ ഷോട്ട്'; പന്തിന്റെ സ്ലഡ്ജിങ്ങിന് മറുപടി കിട്ടുമെന്ന് ഗാവസ്‌കര്‍
ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 11.1 പ്രകാരം സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരിലാണ് നടപടിയെന്ന് ഐസിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയോടെ താരത്തിന് കളിക്കാന്‍ കഴിഞ്ഞേക്കും. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ സമാപിച്ച ഗാലെ ടെസ്റ്റിനിടെയാണ് ധനഞ്ജയയ്‌ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.

ഇതുവരെയായി അഞ്ചു ടെസ്റ്റുകള്‍ കളിച്ചതാരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരണമെങ്കില്‍ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തേണ്ടിവരും. ശ്രീലങ്കയ്ക്കുവേണ്ടി പരിമിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും മികച്ച തുടക്കം ലഭിച്ച താരമാണ് ധനഞ്ജയ. ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെട്ടതാരം ഇനി ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തി പരിശോധനയ്ക്ക് വിധേയനായാല്‍ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനാകൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications