Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒന്നു സിക്‌സറടിച്ചാട്ടെ, കാണട്ടെ ഷോട്ട്'; പന്തിന്റെ സ്ലഡ്ജിങ്ങിന് മറുപടി കിട്ടുമെന്ന് ഗാവസ്‌കര്‍

പന്തിനെതിരെ സുനിൽ ഗാവസ്‌കർ | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്‍പ് എക്കാലവും ചര്‍ച്ച ചെയ്യുന്നതാണ് സ്ലെഡ്ജിങ്. എതിരാളിയെ പ്രകോപിപ്പിക്കുന്ന മോശം വാക്കുകള്‍ പറഞ്ഞ് കളി സ്വന്തമാക്കുകയെന്ന ഓസ്‌ട്രേലിയക്കാരുടെ രീതിക്ക് അടുത്തകാലത്ത് മാറ്റം വന്നിട്ടുണ്ട്. പ്രത്യേകിച്ചും പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം മാന്യത തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

gavaskar

ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ പിറകോട്ട് പോകുമ്പോള്‍ ഇന്ത്യ അത് ഏറ്റെടുക്കുകയാണോ എന്ന് തോന്നുന്ന സംഭവങ്ങളാണ് അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പലതവണ ഓസീസ് ബാറ്റ്‌സ്മാന്മാരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വാക്കുകള്‍ പറയുന്നത് സ്റ്റമ്പ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. ഓസീസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ പന്ത് നടത്തിയ സ്ലെഡ്ജിങ് വിവാദത്തിലേക്കാണ് നീങ്ങുന്നത്.

കാണട്ടെ സിക്‌സറുകള്‍ അടിക്കുന്നത്, എന്താ അടിക്കുന്നില്ലേ പാറ്റീ? തുടങ്ങിയ വാചകങ്ങള്‍ പന്ത് പറയുന്നുണ്ട്. ഇത്തരത്തില്‍ നേരിട്ട് സ്ലഡ്ജിങ് നടത്തുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ഇത്തരം രീതിയെ താന്‍ അനുകൂലിക്കുന്നില്ല. പ്രത്യേകിച്ചും ഒരു ഫാസ്റ്റ് ബൗളര്‍ക്കെതിരെ സ്ലഡ്ജിങ് നടത്തുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഗാവസ്‌കര്‍ ഓര്‍മപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വേഗതയേറിയ പിച്ചുകളിലൊന്നായ പെര്‍ത്തിലാണ് അടുത്ത കളി നടക്കുന്നതെന്ന് പന്ത് ഓര്‍ക്കണം. സ്വാഭാവികമായ സംസാരങ്ങള്‍ക്ക് താന്‍ എതിരല്ല. എന്നാല്‍, നേരിട്ടുള്ള സ്ലഡ്ജിങ് ഒഴിവാക്കപ്പെടണമെന്നും ഏതിനും ഒരു പരിധിയുണ്ടെന്ന് ഓര്‍ക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ഭീഷണിയായ കമ്മിന്‍സ് നീണ്ടനേരം ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചശേഷമാണ് മടങ്ങിയത്. പന്തിന്റെ സ്ലഡ്ജിങ് വിവാദമായതോടെ ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റ് വിലയിരുത്തല്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Tuesday, December 11, 2018, 7:19 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+