Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാദങ്ങളേ വിട; വിധി പറയാന്‍ ഹര്‍ഭജനും അക്തറും എത്തുന്നു... അതും ഒരുമിച്ച്!

ദില്ലി: വിവാദ നായകന്മാരായ ഹര്‍ഭജന്‍ സിംഗും ഷോയിബ് അക്തറും ഒരുമിക്കുന്നു. ഒരു ടി വി പരിപാടിക്ക് വേണ്ടി മാര്‍ക്കിടാനാണ് ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജനും പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തറും ഒരുമിക്കുന്നത്. ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും ഷോയിബ് അക്തര്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചു എന്ന വിവാദത്തിനിടെയാണ് ഇരുവരെയും ഒരുമിപ്പിക്കാന്‍ ടി വി ചാനല്‍ തീരുമാനിച്ചിരിക്കുന്നത്.

എന്റര്‍ടെയ്ന്‍മെന്റ് ചാനലായ ലൈഫ് ഓക്കെയുടെ ഇന്ത്യന്‍ മസാക് ലീഗ് എന്ന കോമഡി പരിപാടിയിലാണ് ഷോയിബ് അക്തറും ഹര്‍ഭജന്‍ സിംഗും മാര്‍ക്കിടാനായി എത്തുന്നത്. ക്രിക്കറ്റ് കമന്ററിക്കായി അക്തര്‍ പല പ്രാവശ്യം ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അവതാരം ഇതാദ്യമായിട്ടാണ്. ടോക് ഷോ, ഇന്റര്‍വ്യൂ എന്നിങ്ങനെ ഇന്ത്യന്‍ ടി വി പ്രേക്ഷകര്‍ക്ക് പരിചിതനാണ് ലോകത്തെ ഏറ്റവും വേഗം കൂടിയ ബൗളറായ അക്തര്‍.

harbhajan-akthar-

2004 ല്‍ ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയപ്പോള്‍ തന്നെയും യുവരാജ് സിംഗിനെയും ഷോയിബ് അക്തര്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചു എന്നാണ് ഹര്‍ഭജന്‍ അടുത്തിടെ പറഞ്ഞത്. ഹര്‍ഭജന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്ളത് തന്നെയാണ് എന്ന് അക്തറും സമ്മതിച്ചിരുന്നു. എന്നാല്‍ കളിതമാശയ്ക്ക് വേണ്ടി താന്‍ അങ്ങനെ ചെയ്തത് എന്നും അക്തര്‍ വിശദീകരിച്ചു.

ഹര്‍ഭജനും യുവരാജ് സിംഗും തന്റെ ഇളയ സഹോദരന്മാരാണ് അവരെ താന്‍ കാര്യമായി എന്തെങ്കിലും ചെയ്യുന്ന പ്രശ്നമില്ല എന്നാണ് അക്തര്‍ പറഞ്ഞത്. എന്നാല്‍ തങ്ങളെ അക്തര്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചു എന്ന ഹര്‍ഭജന്‍ സിംഗിന്റെ വാക്കുകള്‍ പാകിസ്താനില്‍ വലിയ ചര്‍ച്ചയായിരുന്നു. അന്നത്തെ പാകിസ്താന്‍ ക്യാപ്റ്റനായ ഇന്‍സമാം ഉള്‍ ഹഖും അക്തറും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതായി സമ്മതിച്ചിരുന്നു.

Story first published: Wednesday, July 6, 2016, 13:27 [IST]
Other articles published on Jul 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+