Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും മുറിയിലിട്ട് തല്ലിയത് സത്യമെന്ന് അക്തര്‍.. പക്ഷേ...

ദില്ലി: ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും മുറിയില്‍ വെച്ച് മര്‍ദ്ദിച്ചു എന്ന കാര്യം പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ സമ്മതിച്ചു. തന്നെയും യുവരാജ് സിംഗിനെയും പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഭാജിയുടെ ഈ വെളിപ്പെടുത്തല്‍.

2004 ല്‍ ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഈ സംഭവം. ഹര്‍ഭജന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്ളത് തന്നെയാണ് എന്ന് അക്തറും സമ്മതിച്ചു. എന്നാല്‍ അതൊന്നും കാര്യമായിട്ടായിരുന്നു. കളിതമാശയ്ക്ക് വേണ്ടി ചെയ്ത കാര്യമാണ്. ചിലപ്പോള്‍ ഹര്‍ഭജന്‍ അത് കാര്യമായി എടുത്തിട്ടുണ്ടാകാം. എന്നാല്‍ ഹര്‍ഭജനും യുവരാജ് സിംഗും തന്റെ ഇളയ സഹോദരന്മാരാണ് അവരെ താന്‍ കാര്യമായി എന്തെങ്കിലും ചെയ്യുന്ന പ്രശ്‌നമില്ല.

shoaibakhtar

അക്തര്‍ ഞങ്ങളുടെ കൂടെ ഇരിക്കുകയും നടക്കുകയും ഒക്കെ ചെയ്യുമായിരുന്നു എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ഇതും അക്തര്‍ സമ്മതിക്കുന്നു. ഇന്ത്യന്‍ കളിക്കാരുടെ കൂടെ താന്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ എന്റെ മുറിയില്‍ വന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഇസ്ലാമാബാദില്‍ സ്ഥലങ്ങള്‍ കാണാന്‍ പോകണമെന്ന് യുവരാജ് പറഞ്ഞിട്ടുണ്ട്.

Read Also: വീട്ടമ്മ ശരീരം വില്‍ക്കുന്നെന്ന് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍.. തരികിട സാബുവിന് പൊങ്കാല....

തന്നെയും യുവരാജ് സിംഗിനെയും പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചു എന്ന ഹര്‍ഭജന്‍ സിംഗിന്റെ വാക്കുകള്‍ പാകിസ്താനില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് അക്തറിന്റെ പ്രതികരണം. ഹോട്ടല്‍ മുറിയില്‍വെച്ച് അക്തറും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ ഇത്തരം കളികളുണ്ടായതായി അന്നത്തെ ക്യാപ്റ്റനായ ഇന്‍സമാം ഉള്‍ ഹഖും സമ്മതിച്ചിട്ടുണ്ട്.

Story first published: Tuesday, July 5, 2016, 14:34 [IST]
Other articles published on Jul 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+