Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് അണിയറിയില്‍ അഭിപ്രായ ഭിന്നത ശക്തമെന്ന് വിവരം. പുതിയ ക്യാപ്റ്റന്‍ ആരാവണമെന്ന കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ ഗൗതം ഗംഭീറും രണ്ടു തട്ടിലാണെന്നാണ് വ്യക്തമാവുന്നത്.

ബിസിസിഐ വൃത്തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജാഗ്രണ്‍ ന്യൂസിന്റെ (Jagran News) സ്‌പോര്‍ട്‌സ് എഡിറ്ററുമായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

GILL AGARKAR

ഭിന്നത രൂക്ഷം

ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും സൂര്യകുമാര്‍ യാദവിനെ ധൃതി പിടിച്ച് മാറ്റാന്‍ പ്ലാനില്ലെങ്കിലും അധികംവൈകാതെ തന്നെ പുതിയൊരു ക്യാപ്റ്റനെ കുറിച്ച് ബിസിസിഐയ്ക്കു ആലോചിക്കേണ്ടി വരും.

പക്ഷെ സൂര്യക്കു ശേഷം ആരെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു സമവായത്തിലെത്താന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീറിനോ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനോ കഴിഞ്ഞിട്ടില്ലെന്നാണ് അഭിഷേക് ത്രിപാഠി അവകാശപ്പെടുന്നത്. ഭാവി ക്യാപ്റ്റനായി അഗാര്‍ക്കറിനും ഗംഭീറിനും വ്യത്യസ്ത ചോയ്‌സുകളാണുള്ളത്.

മലയാളി സൂപ്പര്‍ താരവും കഴിഞ്ഞ ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണിനെ അടുത്ത ടി20 ക്യാപ്റ്റനായി കൊണ്ടുവരാനാണ് ഗംഭീര്‍ ആഗ്രഹിക്കുന്നതെന്നു ബിസിസിഐ വൃത്തങ്ങളില്‍ തനിക്കു അറിയാന്‍ സാധിച്ചതായാണ് ത്രിപാഠി പറയുന്നത്. പക്ഷെ ഇതിനോടു അഗാര്‍ക്കറിനു യോജിപ്പില്ല. സഞ്ജുവല്ല പകരം ശുഭ്മന്‍ ഗില്‍ ടി20 ക്യാപ്റ്റനാവണമെന്നാണ് അഗാര്‍ക്കറുടെ അഭിപ്രായം.

ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത ഗില്ലിനെ തിരികെ വിളിക്കണമെന്നും അടുത്ത നായകസ്ഥാനം നല്‍കണമെന്നുമാണ് അഗാര്‍ക്കര്‍ പറയുന്നത്. പക്ഷെ ഇതിനോടു ഗംഭീറ താല്‍പ്പര്യവുമില്ലെന്നും ത്രിപാഠി വിശദീകരിക്കുന്നു.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും ഗില്ലിന്റെ സെലക്ഷനുമായി ബന്ധപ്പെട്ട് അഗാര്‍ക്കറിനും ഗംഭീറിനുമിടയില്‍ കടുത്ത ഭിന്നതകളുണ്ടായിരുന്നു. ടി20യില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ ഒരുപാട് മല്‍സരങ്ങില്‍ വലഞ്ഞിട്ടും ലോകകപ്പില്‍ ഗില്‍ വേണമെന്നായിരുന്നു അഗാര്‍ക്കറിന്റെ ആഗ്രഹം.

സഞ്ജുവിനു പകരം ഓപ്പണറായി ഗില്ലിനെ ലോകകപ്പിലും പിന്തുണയ്ക്കണമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നതായും ത്രിപാഠി വെളിപ്പെടുത്തുന്നു.

SANJU GAMBHIR

ആര്‍ക്കാവും ക്യാപ്റ്റന്‍സി?

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി ആരാവും വരികയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ തുടങ്ങിവരുടെയെല്ലാം പേരുകള്‍ ചേര്‍ത്ത് അടുത്തിടെ അഭ്യൂഹങ്ങള്‍ വന്നിരുന്നു.

കൂടാതെ സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കി ഉടന്‍ നിയമിച്ചേക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഇവയിലെല്ലാം എത്രത്തോളം കൃത്യതയുണ്ടെന്ന കാര്യം വ്യക്തമല്ല. ശുഭ്മന്‍ ഗില്‍ തീര്‍ച്ചയായും അടുത്ത ടി20 ക്യാപ്റ്റനായി മല്‍സരംഗത്തുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

ഈ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം വീണ്ടും അവകാശവാദമുന്നയിച്ചിരിക്കുകയാണ്. പ്ലേഓഫിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ഇനി കിരീടം നേടിയാല്‍ അതു ഗില്ലിന്റെ കരിയറിലെ പൊന്‍തൂവലായി മാറും. ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി അദ്ദേഹം വരാനുള്ള സാധ്യതകളും ഇതു വര്‍ധിപ്പിക്കും.

ആധുനിക ടി20ക്കു അനുയോജ്യമായ സ്‌ട്രൈക്ക് റേറ്റില്ലെന്നതായിരുന്നു നേരത്തേ ഗില്ലിനെതിരേയുള്ള പ്രധാന പരാതി. ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു വരെയെത്തിയ ശേഷം അദ്ദേഹം പുറത്താക്കപ്പെടാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

പക്ഷെ ടി20യും തനിക്കു ശരിക്കും വഴങ്ങുമെന്നാണ് ഈ ഐപിഎല്‍ ഗില്‍ തെളിയിക്കുന്നത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 161.68 സ്‌ട്രൈക്ക് റേറ്റോടെ 616 റണ്‍സ് ഗില്‍ അടിച്ചെടുത്തു കഴിഞ്ഞു. ആറി ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടയാണിത്.

Story first published: Tuesday, May 26, 2026, 16:20 [IST]
Other articles published on May 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+