For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ മുഖ്യ സെലക്ടറാവാന്‍ അഗാര്‍ക്കര്‍, സഞ്ജുവിന് പ്രതീക്ഷ! തീരുമാനം ഉടന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ സെലക്ടറാവാന്‍ മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. ചേതന്‍ ശര്‍മക്ക് സ്ഥാനമൊഴിയേണ്ടി വന്നതോടെ താല്‍ക്കാലിക സെലക്ഷന്‍ കമ്മിറ്റിക്ക് കീഴിലായിരുന്നു ടീം തിരഞ്ഞെടുപ്പ് നടന്നിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പും ലോകകപ്പും വരാനിരിക്കെ പുതിയ സെലക്ഷന്‍ കമ്മറ്റിക്ക് ചുമതല നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി എത്തും.

അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു അഗാര്‍ക്കര്‍. എന്നാല്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ അഗാര്‍ക്കറെയും ഷെയ്ന്‍ വാട്‌സണെയും ഡല്‍ഹി പരിശീലക സംഘത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഔദ്യോഗിക ചുമതലകളൊന്നും അഗാര്‍ക്കര്‍ക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മുഖ്യ സെലക്ടറാവുന്നതിന് മറ്റ് തടസങ്ങളില്ലെന്ന് തന്നെ വിലയിരുത്താം.

ഒരു കോടി രൂപയാണ് മുഖ്യ സെലക്ടര്‍ക്ക് പ്രതിഫലമായി ലഭിക്കുക. സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റുള്ളവര്‍ക്ക് 90 ലക്ഷം രൂപയും പ്രതിഫലമുണ്ട്. അഗാര്‍ക്കര്‍ പരിശീലക റോളിലൊന്നും വലിയ പേരെടുക്കാത്ത സാഹചര്യത്തില്‍ സെലക്ടര്‍ സ്ഥാനം അദ്ദേഹം ഏറ്റെടുക്കാനാണ് സാധ്യത. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് അഗാര്‍ക്കര്‍. ഒരു കാലത്ത് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷനല്‍കിയ താരമാണ് അദ്ദേഹം.

ഏകദിനത്തിലെ ഇന്ത്യക്കാരന്റെ വേഗ ഫിഫ്റ്റി റെക്കോഡ് ഇപ്പോഴും അഗാര്‍ക്കറുടെ പേരിലാണ്. 2000ല്‍ സിംബാബ്‌വെക്കെതിരേ 21 പന്തില്‍ അഗാര്‍ക്കര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ റെക്കോഡ് ഇതുവരെ തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യക്കായി 26 ടെസ്റ്റില്‍ നിന്ന് 571 റണ്‍സും 58 വിക്കറ്റും 191 ഏകദിനത്തില്‍ നിന്ന് 1269 റണ്‍സും 288 വിക്കറ്റും 4 ടി20യില്‍ നിന്ന് 15 റണ്‍സും 3 വിക്കറ്റും അഗാര്‍ക്കറുടെ പേരിലുണ്ട്.

sanju samson

42 ഐപിഎല്ലില്‍ നിന്നായി 179 റണ്‍സും 29 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് പല പ്രമുഖരേയും ബിസിസി ഐ പരിഗണിച്ചിരുന്നെങ്കിലും പ്രതിഫലം കുറവായതിനാല്‍ ഇവരെല്ലാം താല്‍പര്യം കാട്ടിയില്ല. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരോടെല്ലാം സെലക്ടര്‍ സ്ഥാനം ഏറ്റെടുക്കാമോയെന്ന് ബിസിസിഐ ചോദിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരുകോടി മാത്രമാണ് പ്രതിഫലമെന്നതിനാല്‍ ഇവരെല്ലാം ഓഫര്‍ നിരസിച്ചു.

ഇന്ത്യയുടെ മുന്‍ പ്രധാന താരങ്ങളിലെ മിക്കവരും കോടികളുടെ പ്രതിഫലം വാങ്ങുന്നവരാണ്. സെവാഗ് കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും വലിയൊരു പ്രതിഫലം വാങ്ങുന്നു. ഗൗതം ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവാണ്. ഈ നിലയില്‍ വലിയ പ്രതിഫലം ഗംഭീറിനുണ്ട്. യുവരാജ് സിങ് ബിസിനസ് നോക്കി നടത്തുന്ന തിരക്കിലാണ്. അതുകൊണ്ടുതന്നെ അഗാര്‍ക്കറിലേക്ക് ബിസിസി ഐ എത്തുകയായിരുന്നു.

അഗാര്‍ക്കര്‍ വരുമ്പോള്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്കെല്ലാം എങ്ങനെ അവസരം ലഭിക്കുമെന്നാണ് കണ്ടറിയേണ്ടത്. പ്രതിഭകളെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യാന്‍ അദ്ദേഹം മടികാട്ടാറില്ല. സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സര്‍ഫറാസ് ഖാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു. അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാവുമ്പോള്‍ സര്‍ഫറാസിന് ടെസ്റ്റിലേക്ക് വിളിയെത്തുമോയെന്നതും കണ്ടറിയാം.

അഗാര്‍ക്കറിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഏഷ്യാ കപ്പിന് മുമ്പായി പുതിയ സെലക്ഷന്‍ കമ്മിറ്റിയെത്തിയേക്കും. അങ്ങനെ വന്നാല്‍ ലോകകപ്പടക്കം വലിയ വെല്ലുവിളിയാണ് അഗാര്‍ക്കറിനും സംഘത്തിനും മുന്നിലുണ്ടാവുക. ഇന്ത്യയുടെ ബെഞ്ച് കരുത്ത് ഇപ്പോള്‍ മികവുള്ളതല്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് കൂടുതല്‍ താരങ്ങളെ കണ്ടെത്തി ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്തണം. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തുകയെന്നതും സെലക്ടര്‍മാര്‍ക്ക് വലിയ പണി തന്നെയാണ്.

Story first published: Friday, June 30, 2023, 7:05 [IST]
Other articles published on Jun 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+