വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണി ബാറ്റ്‌സ്മാനെന്നതിലുപരിയായി മെന്ററായി കളിക്കാന്‍ ആഗ്രഹിക്കുന്നു- അഗാര്‍ക്കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലും എംഎസ് ധോണിയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുകയാണ്. രാജസ്ഥാനെതിരേ 200ലധികം പോകാമായിരുന്ന സിഎസ്‌കെയുടെ ടീം സ്‌കോര്‍ കുറയാന്‍ കാരണമായത് ധോണിയുടെ പ്രകടനമാണ്. ക്രീസിലെത്തി ആദ്യ നാല് പന്തുകളും ഡോട്ട് ബോളാക്കുകയാണ് ധോണി ചെയ്തത്. കൂടാതെ ഏഴാം നമ്പറിലും എട്ടാം നമ്പറിലുമൊക്കെയാണ് അദ്ദേഹം ഇപ്പോള്‍ ബാറ്റിങ്ങിനിറങ്ങുന്നത്.

ഇപ്പോഴിതാ ധോണി ബാറ്റ്‌സ്മാനെന്നതിലുപരിയായി ടീമിന്റെ വിക്കറ്റ് കീപ്പറായും മെന്ററായും കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും അവതാരകനുമായ അജിത് അഗാര്‍ക്കര്‍. 'ധോണിയുടെ ബാറ്റിങ് പൊസിഷനൊക്കെ കാണുമ്പോള്‍ ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി ടീമിന്റെ ക്യാപ്റ്റനും മെന്ററും വിക്കറ്റ് കീപ്പറുമെന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ധോണിയുടെ റോളെന്നാണ് കരുതുന്നത്. സ്ഥിതിഗതികള്‍ ഏറെക്കുറെ അനുയോജ്യമാവുമ്പോഴാണ് ധോണി ഇപ്പോള്‍ ബാറ്റിങ്ങിനിറങ്ങുന്നത്. ധോണിയുടെ നേരത്തത്തെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴത്തെ ബാറ്റിങ് പൊസിഷന്‍ വിചിത്രമായാണ് തോന്നുന്നത്'- അഗാര്‍ക്കര്‍ പറഞ്ഞു.

ajitagarkar-dhoni-

ഐപിഎല്ലിന് മുന്നായി ധോണി അധികം മത്സരങ്ങള്‍ കളിച്ചിരുന്നില്ല. ഈ പ്രായം പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഐപിഎല്ലില്‍ മികച്ച റണ്‍സടിക്കുന്നവരെല്ലാം നിലവില്‍ കളിച്ച് ഫോം തെളിയിച്ച് എത്തിയവരാണ്. മത്സരങ്ങള്‍ കളിക്കുക എന്നത് മാത്രമാണ് ഫോം നിലനിര്‍ത്താനുള്ളത്. അതുകൊണ്ടൊക്കെയാവാം അദ്ദേഹം ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങിയതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ധോണി ഇപ്പോഴും പേടി സ്വപ്‌നാമണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസറും അവതാരകനുമായ ഡെയ്ല്‍ സ്റ്റെയിന്‍. 'എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്നോ അത് എങ്ങനെ അനുഭവപ്പെടുന്നുവെന്നോ അദ്ദേഹത്തിന് മാത്രമാണ് അറിയാവുന്നത്. ധോണിക്കെതിരേ കളിക്കേണ്ടി വരുന്ന മത്സരങ്ങളുടെ തലേ ദിവസത്തെ രാത്രി നാളെ ധോണിക്കെതിരേ പന്തെറിയണമല്ലോ എന്ന് ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. എതിര്‍ ടീം ക്യാപ്റ്റന്റെ എല്ലാ പദ്ധതികളെയും അവസാന മൂന്ന് ഓവറില്‍ തകര്‍ക്കുന്ന ആളാണ് ധോണി. ഇന്നും അദ്ദേഹം പേടിപ്പെടുത്തുന്ന താരമാണ്'-സ്റ്റെയിന്‍ പറഞ്ഞു.

2020 ഐപിഎല്ലിന് ശേഷം ഇപ്പോഴാണ് ധോണി ക്രിക്കറ്റ് കളിക്കുന്നത്. ഈ സീസണിന് ഒരുമാസം മുമ്പ് തന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പഴയപോലെ കടന്നാക്രമിച്ച് കളിക്കാന്‍ ധോണിക്ക് സാധിക്കില്ല. പ്രായം 40ലേക്കെത്തിയതിനാല്‍ത്തന്നെ അതിന്റേതായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

Story first published: Tuesday, April 20, 2021, 11:02 [IST]
Other articles published on Apr 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X