മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ പോവുകയാണ്. അന്തിമ ചര്‍ച്ച പൂര്‍ത്തിയായെന്നും ഈ മാസം അവസാനത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ ഏക താരം ഗംഭീറാണ്. അതുകൊണ്ടുതന്നെ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകനാവുക ഗംഭീറാവുമെന്നുറപ്പാണ്.
ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തിനുള്ള ഗംഭീറിന്റെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചുകൊണ്ടാണ് ബിസിസി ഐ അദ്ദേഹത്തെ പരിശീലകസ്ഥാനത്തേക്കെത്തിക്കുന്നത്. അഗാര്‍ക്കറെ ഇന്ത്യ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. പകരം വീരേന്ദര്‍ സെവാഗിന്റെയു ജവഗല്‍ ശ്രീനാഥിന്റേയും പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. വീരേന്ദര്‍ സെവാഗ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറാണ്.

ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ നേരത്തെ തന്നെ താല്‍പര്യം അറിയിച്ചിട്ടുള്ളയാളാണ് ആളാണ് സെവാഗ്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ വലിയ റെക്കോഡില്ലാത്ത അദ്ദേഹത്തെ ബിസിസി ഐ പരിഗണിച്ചില്ല. സെലക്ടറായി സെവാഗ് എത്തിയാല്‍ ഗംഭീര്‍ പിന്തുണക്കുമെന്നുറപ്പ്. സെവാഗും ഗംഭീറും തമ്മില്‍ അടുത്ത സുഹൃത് ബന്ധമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണ് സെവാഗും ഗംഭീറും.
അതുകൊണ്ടുതന്നെ ഗംഭീര്‍ മുഖ്യ പരിശീലകനാവുമ്പോള്‍ സെവാഗിനെ പിന്തുണക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയുടെ സെലക്ടര്‍ എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. മികച്ച യുവതാരങ്ങളെ കണ്ടെത്താനും വളര്‍ത്താനും മുഖ്യ സെലക്ടര്‍ക്ക് സാധിക്കേണ്ടതായുണ്ട്. സെവാഗ് ഈ റോളിലേക്കെത്താന്‍ സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുണ്ടെങ്കിലും അദ്ദേഹം ഈ റോള്‍ ഏറ്റെടുക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. സെവാഗ് നോട്ടമിടുന്നത് പരിശീലകന്റെ സീറ്റാണ്.
നിലവില്‍ കമന്റേറ്ററായും സെവാഗ് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യ സെലക്ടറായാല്‍ സെവാഗിന് മറ്റ് ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാനാവില്ല. ഇക്കാരണത്താല്‍ത്തന്നെ സെവാഗ് ഈ റോളിലേക്കെത്താന്‍ വലിയ താല്‍പര്യം കാട്ടിയേക്കില്ല. ജവഗല്‍ ശ്രീനാഥ് മുന്‍ ഇന്ത്യന്‍ പേസ് ബൗളറാണ്. അദ്ദേഹം നിലവില്‍ മാച്ച് റഫറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളാണ് ശ്രീനാഥ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ റോള്‍ നന്നായി ചേര്‍ന്നേക്കും.
അഗാര്‍ക്കര്‍ പിന്മാറിയാല്‍ ആ സ്ഥാനത്തേക്ക് ശ്രീനാഥിനെ എത്തിക്കാനാണ് കൂടുതല്‍ സാധ്യത. ഗൗതം ഗംഭീറുമായും ബിസിസി ഐ സെക്രട്ടറി അമിത് ഷായുമായും ശ്രീനാഥിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഈ റോളിലേക്ക് ശ്രീനാഥിനാണ് കൂടുതല്‍ സാധ്യത. അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറായ താരം വലിയ തീരുമാനങ്ങളൊന്നും എടുത്തില്ല. വിരാട് കോലിയേയും രോഹിത് ശര്‍മയേയും ടി20യിലേക്ക് തിരികെ വിളിക്കാന്‍ അഗാര്‍ക്കര്‍ നിര്‍ബന്ധിതനായിരുന്നു.
ടി20 ലോകകപ്പിലേക്ക് സഞ്ജു സാംസണിനെ പരിഗണിച്ചതും അദ്ദേഹമെടുത്ത ധീരമായ തീരുമാനങ്ങളിലൊന്നാണ്. ഗംഭീറും അഗാര്‍ക്കറും ഒരുമിച്ച് കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ അഗാര്‍ക്കറെ മുഖ്യ സെലക്ടറായി മുന്നോട്ട് പോകാന്‍ ഗംഭീറിന് താല്‍പര്യമില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ പുതിയ സെലക്ടര്‍ക്കായി ബിസിസി ഐ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഗംഭീറിന്റെ താല്‍പര്യം ഇക്കാര്യത്തിലും നിര്‍ണ്ണായകമാവും. ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്തുന്നതോടെ വലിയ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം.
കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. ഇഷാന്‍ കിഷനും മടങ്ങിവരവ് പ്രതീക്ഷിക്കുന്നു. ഗംഭീറിന് കീഴില്‍ ഇന്ത്യ പുതിയ മുഖത്തോടെയാവും എത്തുകയെന്ന കാര്യം നിസംശയം പറയാം. വിരാട് കോലിയും രോഹിത് ശര്‍മയും ടി20യില്‍ നിന്ന് പുറത്താകാനുള്ള സാധ്യതയും കൂടുതലാണ്. ടി20യില്‍ യുവ ടീമിനെയാവും ഗംഭീര്‍ കെട്ടിപ്പടുക്കുക.