Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ക്യാപ്റ്റനായില്ല, പക്ഷെ ഇന്ത്യയെ നയിച്ചു! ആരൊക്കെയെന്ന് അറിയാമോ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലഭിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എക്കാലത്തും പ്രതിഭകളുടെ നീണ്ട നിര ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ സവിശേഷമായ പ്രതിഭയില്ലാതെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താനാവില്ല. കപില്‍ ദേവ്, സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരാണ്. ടീമിന്റെ യശസുയര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് തുടങ്ങിയവര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍സിയില്‍ ശോഭിക്കാന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ടായിരുന്നെങ്കിലും ഇവര്‍ക്കൊന്നും നായകനെന്ന നിലയില്‍ വലിയ കരിയറിലേക്കെത്താനായില്ല. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്മാരെ കണ്ടെത്തുന്നതില്‍ ഐപിഎല്ലിന് വലിയ സ്വാധീനമുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച രോഹിത് ശര്‍മയാണ് നിലവിലെ ഇന്ത്യയുടെ നായകന്‍.

ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്തിച്ച ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ അടുത്ത നായകനാവാനൊരുങ്ങുന്നത്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ഐപിഎല്ലില്‍ ക്യാപ്റ്റനാവാതെ തന്നെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയിട്ടുണ്ട്. അപൂര്‍വ്വ ഭാഗ്യം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ലഭിച്ചത്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം റുതുരാജ് ഗെയ്ക്‌വാദാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് റുതുരാജാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് റുതുരാജ്. എന്നാല്‍ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്താന്‍ താരത്തിനായിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ട് കൈയടി നേടാന്‍ റുതുരാജിനായിട്ടുണ്ട്. വരുന്ന സീസണോടെ ധോണി പടിയിറങ്ങുമ്പോള്‍ സിഎസ്‌കെയുടെ നായകസ്ഥാനത്തേക്ക് റുതുരാജ് എത്താനും സാധ്യതയുണ്ട്.

ajinkya rahane

എന്നാല്‍ നിലവില്‍ ഒരു തവണ പോലും ഐപിഎല്‍ ക്യാപ്റ്റനാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പക്ഷെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ്ണത്തിലേക്കെത്തിക്കാനായാല്‍ റുതുരാജിന്റെ കരിയറിലത് വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പ്. തിളങ്ങാനായാല്‍ ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ അവസരം നേടിയെടുക്കാന്‍ റുതുരാജിന് സാധിക്കുമെന്ന തന്നെ വിലയിരുത്താം.

രണ്ടാമത്തെ താരം ജസ്പ്രീത് ബുംറയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ ബുംറക്കായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ബുംറ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. രോഹിത് ശര്‍മക്ക് കീഴില്‍ അരങ്ങേറ്റം നടത്തുകയും സൂപ്പര്‍ താരമായി വളരുകയും ചെയ്ത താരമാണ് ബുംറ. ഇന്ന് ലോക ക്രിക്കറ്റിലെ സൂപ്പര്‍ പേസര്‍മാരിലൊരാളായി ബുംറയെ വിശേഷിപ്പിക്കാം.

രോഹിത് ശര്‍മക്ക് ശേഷം മുംബൈയുടെ ക്യാപ്റ്റന്‍സി ബുംറക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ബുംറക്ക് ഐപിഎല്ലില്‍ ക്യാപ്റ്റന്റെ റോളില്ല. എന്നാല്‍ അതില്ലാതെ തന്നെ ഇന്ത്യയെ നയിക്കാന്‍ ബുംറക്ക് ഭാഗ്യം ലഭിച്ചു. നിലവില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താണ് ബുംറയുള്ളത്. അടുത്ത അയര്‍ലന്‍ഡ് പരമ്പരയിലൂടെ ബുംറ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ബുംറയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

അജിന്‍ക്യ രഹാനെയാണ് ഈ പട്ടികയിലെ മൂന്നാമന്‍. രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് തുടങ്ങിയ ടീമുകളെയെല്ലാം രഹാനെ നയിച്ചിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്നതിന് മുമ്പ് തന്നെ രഹാനെ ഇന്ത്യയുടെ നായകനായിട്ടുണ്ട്. 2015ലെ സിംബാബ്‌വെ പര്യടത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ രഹാനെയെ തേടി ക്യാപ്റ്റന്‍സിയെത്തി. ഇന്ത്യക്ക് 3-0ന് പരമ്പര നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

2017ലാണ് രഹാനെക്ക് ആദ്യമായി ഐപിഎല്‍ നായകസ്ഥാനം ലഭിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രഹാനെ. അവസാന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തിളങ്ങിയ രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കസറിയിരുന്നു.

Story first published: Saturday, July 15, 2023, 18:53 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+