Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാന്‍ വിട്ടതിന് പിന്നില്‍ ഗാംഗുലി- ഡല്‍ഹി കൂടുമാറ്റത്തെക്കുറിച്ച് രഹാനെ

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ അജിങ്ക്യ രഹാനെയെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ കാണുക. ദീര്‍ഘകാലം രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്ന രഹാനെ സീസണിനു ശേഷമാണ് ഡല്‍ഹിയിലേക്കു ചേക്കേറിയത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ രാജസ്ഥാനു വേണ്ടി കളിച്ച അദ്ദേഹം ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം മല്‍സരങ്ങളില്‍ ഇറങ്ങിയ് താരം കൂടിയാണ്.

യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെ, ഓള്‍റൗണ്ടര്‍ രാഹുല്‍ ടെവാട്ടിയ എന്നിവരെ പകരം നല്‍കിയാണ് രഹാനെയെ ഡല്‍ഹി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. എന്തുകൊണ്ടാണ് താന്‍ ഡല്‍ഹിയിലേക്കു ചേക്കേറിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ.

സൗരവ് ഗാംഗുലിയുടെ വാക്കുകള്‍

സൗരവ് ഗാംഗുലിയുടെ വാക്കുകള്‍

ഡല്‍ഹിയുടെ മുന്‍ ഉപദേശകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ വാക്കുകളാണ് താന്‍ ഡല്‍ഹിയിലേക്കു മാറാന്‍ കാരണമെന്നു രഹാനെ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ കമന്ററി സംഘത്തില്‍ ഗാംഗുലിയുണ്ടായിരുന്നു. ലോകകപ്പ് നടക്കുമ്പോള്‍ രഹാനെ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിടെയാണ് ഗാംഗുലി ഡല്‍ഹി ടീമിനൊപ്പം ചേരാന്‍ താല്‍പ്പര്യമുണ്ടോയെന്നു തന്നോടു ചോദിച്ചതെന്നു രഹാനെ പറയുന്നു.

ഗാംഗുലിയും പോണ്ടിങും

ഗാംഗുലിയും പോണ്ടിങും

ഗാംഗുലിയുടെയും റിക്കി പോണ്ടിങിന്റെയും സാന്നിധ്യമാണ് ഡല്‍ഹിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു രഹാനെ വ്യക്തമാക്കി. പോണ്ടിങ് ഡല്‍ഹിയുടെ മുഖ്യ കോച്ചാണെങ്കില്‍ ഗാംഗുലി കഴിഞ്ഞ സീസണില്‍ ടീമിന്റെ ഉപദേഷ്ടാവായിരുന്നു.
വളരെ ആവേശത്തോടെയാണ് ഡല്‍ഹിക്കു വേണ്ടി കളിക്കാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹാംഷെയറിലുള്ളപ്പോഴായിരുന്നു ലോകകപ്പ് കവര്‍ ചെയ്യാനെത്തിയ ഗാംഗുലി തന്നോടു ഡല്‍ഹിക്കുവേണ്ടി കളിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നു ചോദിക്കുന്നത്. സമയമെടുത്ത് തീരുമാനിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് സമയമെടുത്ത് ആലോചിച്ച ശേഷമായിരുന്നു യേസ് പറഞ്ഞത്. ഗാംഗുലിക്കും പോണ്ടിങിനും കീഴില്‍ കളിക്കാന്‍ കഴിയുന്നത് ക്രിക്കറ്ററെന്ന നിലയില്‍ തന്റെ വളര്‍ച്ചയ്ക്കു സഹായിക്കുമെന്നും തോന്നി. ഡല്‍ഹിക്കു വേണ്ടി കളിക്കാന്‍ തനിക്കു അവസരം നല്‍കിയതില്‍ രാജസ്ഥാനോടും കടപ്പെട്ടിരിക്കുന്നതായി രഹാനെ വ്യക്തമാക്കി.

ഏതു പൊസിഷനിലും കളിക്കാം

ഏതു പൊസിഷനിലും കളിക്കാം

ഡല്‍ഹി ടീമിനു വേണ്ടി പുതിയ സീസണില്‍ ഓപ്പണറായി കളിക്കാനാണ് കൂടുതല്‍ താല്‍പ്പര്യമെങ്കിലും അവര്‍ നല്‍കുന്ന ഏതു പൊസിഷനില്‍ ഇറങ്ങാന്‍ മടിയില്ലെന്നും രഹാനെ പറയുന്നു.
ടി20യില്‍ എല്ലായ്‌പ്പോഴും ഓപ്പണറായാണ് താന്‍ കളിച്ചിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റ്, ഐപിഎല്‍ എന്നിവയിലും ഓപ്പണറായി കളിച്ചിട്ടുണ്ട്. ഓപ്പണിങ് തന്റെയാണ് ഫേവറിറ്റ് പൊസിഷന്‍. എങ്കിലും ടീം ഏതു റോള്‍ നല്‍കുന്നോ അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇനി ഡല്‍ഹി ടീം മധ്യനിരയില്‍ കളിക്കാന്‍ തന്നോടു ആവശ്യപ്പെട്ടാലും അതിനു തയ്യാറാണെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 23, 2020, 12:15 [IST]
Other articles published on Aug 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+