ഇന്ത്യന്‍ ടീം സിംബാബ്‌വെയിലെത്തി, ഇനി അങ്കം ഹരാരെയില്‍!
ഹരാരെ: ബംഗ്ലാദേശിലെ നാണംകെട്ട തോല്‍വിക്ക് ശേഷം അടുത്ത അങ്കത്തിനായി ഇന്ത്യ സിംബാബ്‌വെയിലെത്തി. ജൂലൈ പത്ത് മുതല്‍ പത്തൊന്‍പത് വരെയാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം. മൂന്ന് ഏകദിനവും രണ്ട് ട്വന്റി ട്വന്റി മത്സരങ്ങളുമാണ് സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ജൂലൈ പത്തിനാണ് പരമ്പരയിലെ ആദ്യമത്സരം.
ക്യാപ്റ്റന്‍ ധോണിയും വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുമില്ലാത്ത ടീമിനെ യുവതാരം അജിന്‍ക്യ രഹാനെയാണ് നയിക്കുന്നത്. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ തുടങ്ങിയ പ്രമുഖരും ടീമിലില്ല. 35 കാരനായ ഹര്‍ഭജന്‍ സിംഗാണ് ടീമിലെ വെറ്ററന്‍. ഇന്ത്യന്‍ ടീമിന് സിംബാബ്‌വെയില്‍ കിട്ടിയ ഗംഭീര സ്വീകരണത്തെക്കുറിച്ച് ഹര്‍ഭജന്‍ തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്.

സിംബാബ്‌വെയിലെ ഹരാരെയില്‍ എത്തി. പ്രദേശിക ചെണ്ടക്കാരുടെ സ്വീകരണം ഏറ്റുവാങ്ങി ഹോട്ടല്‍ മുറിയിലെത്തി. ഗുഡ്‌നൈറ്റ് ഇന്ത്യ - ഒരു ചിത്രത്തോടൊപ്പം ഭാജി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. ഏകദിനക്രിക്കറ്റില്‍ ഐ സി സി മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ഇന്ത്യന്‍ ടീം ആദ്യമായി കളിക്കുന്ന പരമ്പരയാണ് സിംബാബ്‌വെയിലേത്.
Read Also: പുതിയ നിയമം കഷ്ടപ്പാടാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ
മുന്‍നിര താരങ്ങളില്ലെങ്കിലും സിംബാബ്‌വെയില്‍ ജയിക്കാന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്ന് ഏകദിനവും രണ്ട് ട്വന്റി ട്വന്റി മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. ജൂലൈ പത്തിന് ഒന്നാം ഏകദിനം, 12ന് രണ്ടാം ഏകദിനം, 14ന് മൂന്നാം ഏകദിനം എന്നിങ്ങനെയാണ് കളിക്കുക. ജൂലൈ പതിനേഴിനും പത്തൊന്‍പതിനുമാണ് ട്വന്റി 20 മത്സരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications