Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ചുറികള്‍: സച്ചിന്‍ പോലുമില്ലാത്ത എലീറ്റ് ക്ലബില്‍ രഹാനെ!

ദില്ലി: ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരില്‍ പോലുമില്ല അങ്ങനെ ഒരു റെക്കോര്‍ഡ്. പക്ഷേ ഇന്ത്യയുടെ പുതിയ മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ അജിന്‍ക്യ രഹാനെയുടെ പേരിലുണ്ട്. ദില്ലിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് രഹാനെ അപൂര്‍വ്വമായ ഈ നേട്ടം കൈവരിച്ചത്.

Read Also: മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ രഹാനെയ്ക്ക് സെഞ്ചുറി!
ഒന്നാം ഇന്നിംഗ്‌സില്‍ 127 റണ്‍സ് എടുത്ത് ടോപ് സ്‌കോററായ രഹാനെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. നാട്ടില്‍ രഹാനെ നേടുന്ന ഒന്നാമത്തെയും രണ്ടാമത്തെയും സെഞ്ചുറികളാണ് ഫിറോസ് ഷാ കോട്‌ലയിലേത്. രണ്ടാം ഇന്നിംഗ്‌സില്‍ രഹാനെ 100 ലെത്തിയതും ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയുടെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ajinkyarahane

രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി എന്ന നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് രഹാനെ. വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, വിരാട് കോലി, വിജയ് ഹസാരെ എന്നിവരാണ് ഇക്കാര്യത്തില്‍ രഹാനെയുടെ മുന്‍ഗാമികള്‍. 1948ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഹസാരെയുടെ ഇരട്ട സെഞ്ചുറികള്‍.

ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍ മൂന്ന് പ്രാവശ്യം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. വന്‍മതില്‍ രാഹുല്‍ ദ്രാവിഡാകട്ടെ രണ്ട് തവണയും. ഇന്ത്യയുടെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടൂറിലാണ് വിരാട് കോലി ഇരട്ടസെഞ്ചുറികളുമായി ഈ എലൈറ്റ് ക്ലബില്‍ ഇടം പിടിച്ചത്. സച്ചിന്‍, സേവാഗ്, ലക്ഷ്മണ്‍, ഗാംഗുലി തുടങ്ങിയ പ്രമുഖരൊന്നും ഈ പട്ടികയില്‍ ഇല്ല എന്നതാണ് രസകരം.

Story first published: Monday, December 7, 2015, 12:30 [IST]
Other articles published on Dec 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+