മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ രഹാനെയ്ക്ക് സെഞ്ചുറി; ഇന്ത്യ 334 ഓളൗട്ട്!
ദില്ലി: കോലിയുടെയും ധവാന്റെയും രോഹിത് ശര്‍മയുടെയും ഒക്കെ നിഴലിലാണ് അജിന്‍ക്യ രഹാനെ. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആരാധകര്‍ രഹാനെയെ വിളിക്കുന്ന ഒരു പേരുണ്ട്. മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍. മുമ്പ് സച്ചിന്റെയും ഗാംഗുലിയുടെയും നിഴലില്‍ നിന്ന്, എണ്ണമറ്റ പരാജയങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീമിനെ രക്ഷിച്ചിരുന്ന മറ്റൊരു കളിക്കാരനെ അവര്‍ സ്‌നേഹിച്ച് വിളിച്ചിരുന്ന പേരാണത്. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെ.
ദില്ലിയിലെ ഫിറോസ് ഷാ മൈതാനത്ത് ഒരിക്കല്‍ക്കൂടി രഹാനെ വിശ്വസ്തനായപ്പോള്‍ ഇന്ത്യയ്ക്ക് കിട്ടിയത് പരമ്പരയിലെ ഏറ്റവും വലിയ ടോട്ടല്‍. ആറ് വിക്കറ്റിന് 139 എന്ന നിലയില്‍ നിന്നും വാലറ്റക്കാരെ കൂട്ടുപിടിച്ച് രഹാനെ ഇന്ത്യയെ 334 റണ്‍സ് വരെ എത്തിച്ചു. അര്‍ധസെഞ്ചുറിയോടെ ആര്‍ അശ്വിനും രഹാനെയ്ക്ക് പിന്തുണ നല്‍കി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ചിത്രങ്ങളിലൂടെ..

രഹാനെയുടെ സെഞ്ചുറി
നാട്ടില്‍ രഹാനെയുടെ ആദ്യത്തെ സെഞ്ചുറിയാണ് ഇത്. 215 പന്തില്‍ 11 ഫോറും 4 സിക്‌സും രഹാനെ പറത്തി. കോലി, ജഡേജ, അശ്വിന്‍ എന്നിവര്‍ക്കൊപ്പം തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പുകളും ഉണ്ടാക്കി.

അശ്വിന് ഫിഫ്റ്റി
ഒമ്പതാമനായി എത്തി തകര്‍പ്പന്‍ ഒരു ഹാഫ് സെഞ്ചുറിയിലൂടെ ആര്‍ അശ്വിനും കളം നിറഞ്ഞു. സിക്‌സറടിച്ചാണ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ അശ്വിന്‍ 50ലെത്തിയത്.

കോലി പ്രതീക്ഷ നല്‍കി പക്ഷേ
44 റണ്‍സെടുത്ത കോലി നിര്‍ഭാഗ്യം കൊണ്ടാണ് ഔട്ടായത്. ഷോര്‍ട്ട് ലെഗിലെ ഫീല്‍ഡറുടെ ശരീരത്ത് കൊണ്ട് വായുവില്‍ ഉയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

അബോട്ടാണ് വില്ലനായത്
അഞ്ച് വിക്കറ്റുകളോടെ കെയ്ല്‍ അബോട്ടാണ് ഇന്ത്യയുടെ നടുവൊടിച്ചത്. അശ്വിനെയും ഇഷാന്തിനെയും ഒരേ ഓവറില്‍ പുറത്താക്കി ഇന്ത്യയെ ഓളൗട്ടാക്കിയതും അബോട്ട് തന്നെ. പീറ്റ് നാല് വിക്കറ്റെടുത്തു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക്ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications