Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനെ പുറത്താക്കിയാല്‍ രഹാനെ മതി, നായകനായി മിന്നിക്കും! കാരണങ്ങള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടുനില്‍ക്കുകയാണെങ്കില്‍ അജിങ്ക്യ രഹാനെ നായകനായേക്കുമെന്ന സൂചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. ദീര്‍ഘകാലമായി വിവിധ ഫോര്‍മാറ്റുകളായി ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരുപാട് കാലം കളിക്കാനായില്ലെങ്കിലും ടെസ്റ്റില്‍ ടീമിലെ നിര്‍ണായക താരമായിരുന്നു രഹാനെ. വിരാട് കോലി ക്യാപ്റ്റനായിരിക്കെ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡബ്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ വന്‍ പരാജയത്തോടെ ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. പ്രായവും മോശം ഫോമുമെല്ലാം അദ്ദേഹത്തിനു തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്. വിന്‍ഡീസിനെതിരേ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിച്ചാലും ക്യാപ്റ്റനെന്ന നിലയില്‍ ഇതു രോഹിത്തിന്റെ അവസാനത്തെ പരമ്പരയായിരിക്കും. ഈ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും നീക്കുമെന്നാണ് വിവരം.

AJINKYA RAHANE

രോഹിത്തിനു ശേഷം ടെസ്റ്റില്‍ ആരെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുമെന്നത് ബിസിസിഐയെ വലയ്ക്കുന്ന ചോദ്യമാണ്. നിലവിലെ ടീമില്‍ ഈ ചുമതല ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരം അജിങ്ക്യ രഹാനെ തന്നെയാണ്. പരിചയസമ്പത്തും നേരത്തേ ടീമിനെ നയിച്ചുള്ള പരിചയവും അദ്ദേഹത്തെ ഈ റോളില്‍ ഏറ്റവും നല്ല ഓപ്ഷനാക്കി മാറ്റുന്നു. ടെസ്റ്റില്‍ രഹാനെയെ എന്തുകൊണ്ടു ക്യാപ്റ്റനാക്കണം എന്നതിന്റെ കാരണങ്ങള്‍ നോക്കാം.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ ശേഷം ഓരോ ടെസ്റ്റും, പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പുതിയൊരു യുവ ക്യാപ്റ്റനെ കൊണ്ടുവന്ന് പരീക്ഷണം നടത്തിയാല്‍ അതു ഇന്ത്യയുടെ ഫൈനല്‍ സാധ്യതകളെപ്പോലും ബാധിച്ചേക്കും.

ഈ കാരണത്താല്‍ തന്നെ വിശ്വസിച്ച് ദൗത്യം ഏല്‍പ്പിക്കാവുന്ന ഒരാളെ തന്നെയാണ് ഇന്ത്യക്കു ആവശ്യം. നിലവില്‍ ഇതിനു ഏറ്റവും അനുയോജ്യനായ താരം അജിങ്ക്യ രഹാനെ തന്നെയാണ്. നടക്കാനിരിക്കുന്ന പരമ്പകളില്‍ വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള തകര്‍പ്പന്‍ റെക്കോര്‍ഡാണ് അജിങ്ക്യ രഹാനെയെ ഫേവറിറ്റാക്കി മാറ്റുന്ന രണ്ടാമത്തെ കാര്യം. നായകനെന്ന നിലയില്‍ ഇതുവരെ ഒരു ടെസ്റ്റില്‍പ്പോലും അദ്ദേഹം പരാജയമറിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ആറു ടെസ്റ്റുകളിലാണ് രഹാനയ്ക്കു കീഴില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ നാലിലും ടീം വിജയം കൊയ്തപ്പോള്‍ രണ്ടെണ്ണം സമനിലയിലും കലാശിക്കുകയായിരുന്നു.

RAHANE KOHLI

ഓസ്‌ട്രേലിയക്കെതിരേ നാലു ടെസ്റ്റില്‍ മൂന്നിലും അദ്ദേഹം ടീമിനു വിജയം നേടിത്തന്നു. ഒന്നു സമനിലയില്‍ പിരിയുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ ഒരു ടെസ്റ്റിലാണ് ക്യാപ്റ്റനായത്. ഇതു സമനിലയാക്കുകയും ചെയ്തു. അഫ്ഗാനിസ്താനെതിരേ ഒരു ടെസ്റ്റില്‍ വിജയവും നേടിത്തരാന്‍ രഹാനെയ്ക്കു സാധിച്ചു. ഇത്രയും മികച്ച റെക്കോര്‍ഡുള്ള ഒരു ക്യാപ്റ്റന്‍ ടീമിലുള്ളപ്പോള്‍ രോഹിത്തിന്റെ പിന്‍ഗാമിയെക്കുറിച്ച് അധികം ആലോചിക്കേണ്ട കാര്യം പോലുമില്ല.

ടീമിനെ മികച്ച ഒത്തിണക്കത്തോടെ മുന്നോട്ടു കൊണ്ടുപോവാന്‍ ശേഷിയുള്ള നായകന്‍ കൂടിയാണ് അജിങ്ക്യ രഹാനെയെന്നതണ് അടുത്ത കാരണം. സീനിയര്‍ താരമായതിനാല്‍ തന്നെ വളരെ വേഗത്തില്‍ ടീമിനു മേല്‍ തന്റെ ആധിത്യം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിയും. മാത്രമല്ല ടീമില്‍ ഹേറ്റേഴ്‌സില്ലാത്ത, എല്ലാവരുമായി വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് രഹാനെ. ഇക്കാരണങ്ങളാല്‍ ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.

പക്ഷെ അജിങ്ക്യ രഹാനെയെ ദീര്‍ഘകാലത്തേക്കു ടെസ്റ്റില്‍ നായകനായി ഇന്ത്യക്കു ആശ്രയിക്കാന്‍ കഴിയില്ല. കാരണം ഇപ്പോള്‍ അദ്ദേഹത്തിനു 35 വയസ്സ് ആയിരിക്കുകയാണ്. അതുകൊണ്ടു തന്നെ രഹാനെയ്ക്കു ഇപ്പോള്‍ ക്യാപ്റ്റന്‍സി നല്‍കി ഭാവി ക്യാപ്റ്റനാക്കാന്‍ അനുയോജ്യനായ ശുഭ്മന്‍ ഗില്ലിനെപ്പോലെ ഒരാളെ ഇന്ത്യ വളര്‍ത്തിയെടുക്കണം. വൈസ് ക്യാപ്റ്റന്‍സി താരത്തിനു നല്‍കുകയും വേണം. അതിനു ശേഷം ഉചിതമായ സമയമെത്തിയാല്‍ രഹാനെയ്ക്കു നായക സ്ഥാനത്തു നിന്നു വഴി മാറിക്കൊടുക്കുകയും ചെയ്യാം.

Story first published: Saturday, June 17, 2023, 15:35 [IST]
Other articles published on Jun 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+