Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നിശബ്ദനായിരിക്കാം, പക്ഷെ രഹാനെ നിങ്ങള്‍ കരുതുന്നതു പോലെയല്ല!- പുകഴ്ത്തി മുന്‍ താരം

വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചു കൊണ്ടിരിക്കുന്ന അജിങ്ക്യ രഹാനെയെ പ്രശംസിച്ച് മുന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. നിശബ്ദനാണെങ്കിലും കോലിയെപ്പോലെ തന്നെ വളരെ അഗ്രസീവായ ക്യാപ്റ്റനാണ് രഹാനെയെന്നു ദാസ്ഗുപ്ത വ്യക്തമാക്കി. മെല്‍ബണില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രഹാനെയ്ക്കു കീഴില്‍ ഇന്ത്യ മികച്ച വിജയം കൊയ്തിരുന്നു. എട്ടു വിക്കറ്റിനായിരുന്നു കംഗാരുപ്പടയെ ഇന്ത്യ കെട്ടുകെട്ടിച്ചത്.

1

രഹാനെയുടെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് എനിക്കു നേരത്തേ അറിയമായിരുന്നു. അതുകൊണ്ടു തന്നെ മെല്‍ബണില്‍ അദ്ദേഹത്തിനു കീഴില്‍ ടീം മികച്ച തിരിച്ചുവരവ് നടത്തിയതില്‍ അദ്ഭുതമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതലല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിരുന്ന കാലം മുതല്‍ ഞാനൊരു അജിങ്ക്യ ഫാനാണ്. വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണ് അദ്ദേഹമെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.

കോലിയെപ്പോലെ കളിക്കളത്തില്‍ വികാര പ്രകടനം നടത്തുന്നില്ലെങ്കിലും അത്ര തന്നെ അഗ്രസീവായിട്ടുള്ള ക്യാപ്റ്റനാണ് രഹാനെയെന്നു ദാസ്ഗുപ്ത പറയുന്നു. രഹാനെ ശാന്തനായിരിക്കാം, അതിന്റെയര്‍ഥം അദ്ദേഹം അഗ്രസീവ് അല്ലെന്നല്ല. വിരാടിനോളം അനുഭവസമ്പത്ത് രഹാനെയ്ക്കു ഇല്ലായിരിക്കാം, പക്ഷെ അറ്റാക്കിങ് ശൈലിയാണ് അദ്ദേഹത്തിനുമുള്ളത്. രഹാനെ ചിന്തിക്കുന്നതും, കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം അഗ്രസീവായിട്ടാണ്. നിശബ്ദനായിട്ടാണ് അദ്ദേഹം ഇവയെല്ലാം ചെയ്യുന്നത് എന്നതു മാത്രമാണ് ഏക വ്യത്യാസമെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

2

രഹാനെ ഇന്ത്യയെ നയിക്കുന്നത് നമ്മള്‍ നേരത്തേയും കണ്ടിട്ടുള്ളതാണ്. 2017ല്‍ ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ജയിച്ച മല്‍സരത്തില്‍ രഹാനെയുടെ ക്യാപ്റ്റന്‍സി നമ്മള്‍ കണ്ടതാണ്. അറ്റാക്കിങ് ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്. രഹാനയുടെ ബൗളിങ് മാറ്റങ്ങള്‍ ആക്രമണോത്സുകമാണ്. രഹാനെയുടെ ടീമും അറ്റാക്കിങ് ശൈലി പിന്തുടരുന്നവരാണ്. അതുകൊണ്ടു തന്നെ മുമ്പ് ഇന്ത്യയെ രഹാനെ നയിച്ച മല്‍സരങ്ങള്‍ നോക്കിയാലും രഹാനെ എത്ര അഗ്രസീവായിട്ടുള്ള ക്യാപ്റ്റനാണെന്നു നമുക്ക് മനസ്സിലാക്കാനാവുമെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ കുഴപ്പത്തിലാവുമ്പോള്‍ കൗണ്ടര്‍ അറ്റാക്കിങ് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് രഹാനെ. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ടീമിനെ വളരെ മികച്ച രീതിയില്‍ അദ്ദേഹത്തിനു നയിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. ടീമിലെ മറ്റു താരങ്ങളും ക്യാപ്റ്റന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു. വിജയത്തിന്റെ ക്രെഡിറ്റിന് അവരും അര്‍ഹരാണെന്നും ഗുപ്ത വ്യക്തമാക്കി.

Story first published: Sunday, January 3, 2021, 20:00 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+