Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ജയം, പരമ്പര ഇന്ത്യയ്ക്ക്

ബര്‍മിംഗ്ഹാം: 26 കാരന്‍ അജിന്‍ക്യ രഹാനെയുടെ കന്നി ഏകദിന സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചുവിട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ കീശയിലാക്കി. പരമ്പരയില്‍ ഒരു കളി കൂടി ബാക്കിയുണ്ട്.

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിട്ട ഇന്ത്യ തകര്‍പ്പന്‍ ബൗളിംഗാണ് പുറത്തെടുത്തത്. 49.3 ഓവറില്‍ 206 റണ്‍സിന് ഇംഗ്ലണ്ട് ഓളൗട്ടായി. 67 റണ്‍സെടുത്ത മോയിന്‍ അലി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. വെറും 30.3 ഓവറിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. അതും വെറും ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടത്തില്‍. ഇന്ത്യയുടെ കളി ഇങ്ങനെ, കാണൂ.

രഹാനെയ്ക്ക് കന്നി സെഞ്ചുറി

രഹാനെയ്ക്ക് കന്നി സെഞ്ചുറി

100 പന്തിലായിരുന്നു രഹാനെയുടെ കന്നി സെഞ്ചുറി. 10 ഫോറും നാല് സൂപ്പര്‍ സിക്‌സറുകളും രഹാനെ പറത്തി. മാന്‍ ഓഫ് ദ മാച്ചും രഹാനെ തന്നെ.

ലോകകപ്പിന് ഒരു ഓപ്പണര്‍

ലോകകപ്പിന് ഒരു ഓപ്പണര്‍

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായാണ് രഹാനെ ഓപ്പണ്‍ ചെയ്യാനെത്തിയത്. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ മികച്ച ഒരു ഓപ്പണറെക്കൂടി കിട്ടി ഇന്ത്യയ്ക്ക്.

എന്താ ഒരു ക്ലാസ്

എന്താ ഒരു ക്ലാസ്

സെഞ്ചുറി അടിച്ചു എന്നതല്ല, രഹാനെയുടെ ക്ലാസാണ് എടുത്തുപറയേണ്ടത്. മികച്ച ടെക്‌നിക്, അനായാസമായ ബാറ്റിംഗ്, പാട്ടും പാടി നിന്ന നില്‍പില്‍ സിക്‌സര്‍ അടി.. കാണാന്‍ വലിപ്പം പോരെങ്കിലും രഹാനെയുടെ കളി അസാധ്യമായിരുന്നു.

ധവാനും മീശ പിരിച്ചു

ധവാനും മീശ പിരിച്ചു

രഹാനെ പുറത്തായ ശേഷം കണ്ണും പൂട്ടി അടിയായിരുന്നു ധവാന്‍. സിക്‌സറടിച്ചാണ് ധവാന്‍ കളീ തീര്‍ത്തത്. 81 പന്തില്‍ നാല് സിക്‌സും 11 ഫോറും പറത്തി ധവാന്‍.

കോലി വെറുതെ വന്നു

കോലി വെറുതെ വന്നു

വണ്‍ ഡൗണില്‍ എത്തിയ കോലിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്ന് പന്ത് നേരിട്ട കോലി 1 റണ്‍സോടെ പുറത്താകാതെ നിന്നു.

ജഡേജ വീണ്ടും

ജഡേജ വീണ്ടും

പത്തോവറില്‍ 40 റണ്‍സ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

പാവം കുക്ക്

പാവം കുക്ക്

19 പന്ത് കളിച്ചിട്ടും 9 റണ്‍സെടുക്കാനേ കുക്കിന് കഴിഞ്ഞുള്ളൂ. പരമ്പര തോറ്റതോടെ കുക്കിന്റെ ക്യാപ്റ്റന്‍സിയും പോയേക്കും എന്ന നിലയിലാണ്.

അലി കലക്കി

അലി കലക്കി

വെറും 50 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് മോയീന്‍ അലി 67 റണ്‍സിലെത്തിയത്. എന്നാല്‍ അലിക്ക് വേണ്ട പിന്തുണ കിട്ടിയില്ല

എല്ലാം കഴിഞ്ഞു

എല്ലാം കഴിഞ്ഞു

ഇംഗ്ലണ്ടിന്റെ ഹാരി ഗുര്‍ണിയെ ഷമി ക്ലീന്‍ ബൗള്‍ ചെയ്തപ്പോള്‍. ഷമി 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story first published: Wednesday, September 3, 2014, 9:38 [IST]
Other articles published on Sep 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+