Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിന് പുറത്താക്കുക മാത്രമല്ല, രഹാനെയ്ക്കും പുജാരയ്ക്കും മറ്റൊരു ഷോക്കും വരുന്നു!

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഒരു സമയത്ത് നിര്‍ണായക താരങ്ങളായിരുന്ന അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച അവസാനത്തെ ടെസ്റ്റ് പരമ്പരയിലും ഫ്‌ളോപ്പായി മാറിയതോടെ രണ്ടു പേരെയും അടുത്ത പരമ്പരയില്‍ നിന്നും ഒഴിവാക്കുമെന്ന അഭ്യൂഹം ശക്തമാണ്. രണ്ടു പേരും ഇനി ടെസ്റ്റ് ടീമില്‍ വേണ്ടെന്നു പല മുന്‍ താരങ്ങളും അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവുന്നതിനൊപ്പം മറ്റൊരു ഷോക്ക് കൂടി ബിസിസിഐയില്‍ നിന്നും രഹാനെ, പുജാര എന്നിരെ കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇരുവരെയും തരംതാഴ്ത്തുകയെന്ന നടപടിയിലേക്കാണ് ബിസിസിഐ ഇപ്പോള്‍ നീങ്ങുന്നത്.

1

ബിസിസിഐയുടെ എ ഗ്രേഡ് കാറ്റഗറിയിലാണ് നിലവില്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ ഇനി ബി കാറ്റഗറിയിലേക്കു തരംതാഴ്ത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. രണ്ടു പേരെക്കൂടാതെ ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമല്ലാതായി മാറിയ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെയും എ ഗ്രേഡില്‍ നിന്നും ബിയിലേക്കു തരംതാഴ്ത്തിയേക്കും. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച കഴിഞ്ഞ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും ഇഷാന്തിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു.

2

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായുള്ള മോശം പ്രകടനമാണ് രഹാനെയ്ക്കും പുജാരയ്ക്കും തിരിച്ചടിയായിരിക്കുന്നത്. 2020 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ വലിയ ഇന്നിങ്‌സുകളൊന്നും രഹാനെയ്ക്കു ചൂണ്ടിക്കാണിക്കാനില്ല. പുജാരയാവട്ടെ ഏറെക്കാലമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടില്ല.

2021നു ശേഷമുള്ള കണക്കുകളെടുത്താല്‍ പുജാര 16 ടെസ്റ്റുകളില്‍ നിന്നും 810 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറി പോലും ഇതില്‍ ഇല്ല. ബാറ്റിങ് ശരാശരി 27.93 ആണ്. രഹാനെയുടെ കാര്യമെടുത്താല്‍ 15 ടെസ്റ്റുകളില്‍ നിന്നും 20.25 ശരാശരിയില്‍ നേടാനായത് 547 റണ്‍സ് മാത്രമാണ്. മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്ളൂ.

3

കളിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സപ്തംബര്‍ വരെയുള്ള ബിസിസിഐയുയെ മുഖ്യ കരാറിന്റെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയും ചെയ്യും. തൊട്ടുമുമ്പത്തെ വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാണ് താരങ്ങള്‍ക്കു ബിസിസിഐ കരാര്‍ നല്‍കാറുള്ളത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെ ഗ്രേഡുകളായാണ് കളിക്കാരെ തരംതിരിച്ചിരിക്കുന്നത്.

4

എ പ്ലസില്‍ ഉള്‍പ്പെട്ടിട്ടുള്ള താരങ്ങള്‍ക്കു പ്രതിവര്‍ഷം ഏഴു കോടി രൂപ വീതമാണ് ലഭിക്കുക. തുടര്‍ന്നുള്ള ഗ്രേഡുകളില്‍ യഥാക്രമം അഞ്ചു കോടി, മൂന്ന് കോടി, ഒരു കോടി എന്നിങ്ങനെയാണ് പ്രതിഫലം. നിലവില്‍ സി ഗ്രേഡില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ബി ഗ്രേഡിലേക്കു പ്രൊമോഷന്‍ നല്‍കുമെന്നാണ് വിവരം. സി ഗ്രേലുള്ള പേസര്‍ മുഹമ്മദ് സിറാജിന് ബിയിലേക്കോ, എയിലേക്കു പ്രൊമോഷന്‍ നല്‍കിയേക്കും. ഉമേഷ് യാദവിനെ സിയിലേക്കു തരംതാഴ്ത്താനും സാധ്യതയുണ്ട്.

5

നിലവില്‍ എ പ്ലസ് ഗ്രേഡില്‍ മൂന്നു താരങ്ങള്‍ മാത്രമേയുള്ളൂ. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പുതിയ നിശ്ചിത ഓവര്‍ ടീം നായകന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണിത്. ഇവരെ ഇതേ ഗ്രേഡില്‍ തന്നെ നിലനിര്‍ത്താനാണ് സാധ്യത. കൂടുതല്‍ താരങ്ങളെ ഈ ഗ്രേഡിലേക്കു പ്രൊമോട്ട് ചെയ്‌തേക്കില്ല. നിലവില്‍ എ ഗ്രേഡിലുള്ള കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ഇവിടെ തന്നെ തുടരുമെന്നാണ് വിവരം. മുഹമ്മദ് ഷമി, ആര്‍ അശിന്‍, രവീന്ദ്ര ജഡേജ എന്നിവരും എ ഗ്രേഡില്‍ തന്നെയായിരിക്കും.

Story first published: Wednesday, January 26, 2022, 12:47 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+