'ഓസ്‌ട്രേലിയയില്‍ എനിക്ക് ലഭിക്കേണ്ട കൈയടി മറ്റൊരാള്‍ തട്ടിയെടുത്തു', തുറന്ന് പറഞ്ഞ് രഹാനെ

ന്യൂഡല്‍ഹി: 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ തുടര്‍ച്ചയായ രണ്ടാം തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തിലേക്കെത്തിച്ചത്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിരാട് കോലിയാണ് നയിച്ചത്. പിങ്ക് ബോളില്‍ നടന്ന ഈ മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ഔട്ടായതടക്കം വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്.
ഇതിന് ശേഷമാണ് രഹാനെയുടെ കൈയിലേക്ക് നായകസ്ഥാനം ലഭിക്കുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്ന ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയം നേടി. അജിന്‍ക്യ രഹാനെ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചു. പിന്നീടുള്ള മത്സരങ്ങളില്‍ പല സൂപ്പര്‍ താരങ്ങളും പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യയുടെ പോരാട്ടവീര്യംകൊണ്ടാണ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇത്.

നായകനെന്ന നിലയില്‍ രഹാനെക്കും പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിക്കും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ടെസ്റ്റ് വിജയത്തില്‍ തനിക്ക് കിട്ടേണ്ട കൈയടികള്‍ മറ്റൊരാള്‍ തട്ടിയെടുത്തെന്ന് ആരോപിച്ചിരിക്കുകയാണ് രഹാനെ. താനെടുത്ത പല നിര്‍ണ്ണായക തീരുമാനങ്ങളും അയാളുടെ തീരുമാനമാക്കി മാറ്റി പ്രശംസ നേടിയെന്നാണ് പേരെടുത്ത് പറയാതെ രഹാനെ ആരോപിച്ചത്.
'ഓസ്‌ട്രേലിയയില്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് നന്നായി അറിയാം. അത് ആരോടും പറഞ്ഞുനടക്കേണ്ട ആവിശ്യം എനിക്കില്ല. പറഞ്ഞ് അംഗീകാരം നേടുകയെന്നത് എന്റെ സ്വഭാവമല്ല. അന്ന് കളത്തിലും ഡ്രസിങ് റൂമിലും ഞാനെടുത്ത പല തീരുമാനങ്ങളുടെയും അംഗീകാരം ലഭിച്ചത് മറ്റ് പലര്‍ക്കുമാണ്. എന്നെ സംബന്ധിച്ച് പരമ്പര നേടുകയെന്നത് വളരെ പ്രധാനപ്പെട്ടതായിരുന്നു. ചരിത്ര പരമ്പര തന്നെയായിരുന്നു അത്. എന്നെ സംബന്ധിച്ച് വളരെ സവിശേഷമായതും'- ബാക്‌സ്‌റ്റേജ് വിത്ത് ബോറിയ പരിപാടിയില്‍ സംസാരിക്കവെ രഹാനെ പറഞ്ഞു.

മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, ശര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ഹനുമ വിഹാരി തുടങ്ങിയ പല താരങ്ങളുടെയും പോരാട്ടവീര്യം കണ്ട പരമ്പര കൂടിയായിരുന്നു ഇത്. ബുംറയുടെ അഭാവത്തിലും പുതുമുഖ താരം ടി നടരാജനെയടക്കം ടീമിലേക്ക് പരിഗണിച്ചാണ് ഇന്ത്യ പരമ്പര നേടിയെടുത്തത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന നേട്ടം തന്നെയാണ്. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുമ്പോള്‍ ഓസീസ് ടീമില്‍ പല സൂപ്പര്‍ താരങ്ങളുമില്ലായിരുന്നു.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവത്തിലാണ് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പരമ്പര നേടിയത്. എന്നാല്‍ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ കംഗാരുക്കളെ തോല്‍പ്പിക്കുമ്പോള്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബ്യുഷെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ ജയത്തേക്കാളും പ്രാധാന്യം രണ്ടാമത്തെ പരമ്പര നേട്ടത്തിനുണ്ട്.

രഹാനെ ഒളിയമ്പ് എയ്തിരിക്കുന്നത് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് പിന്നിലെ പ്രധാന തീരുമാനങ്ങളെല്ലാം രവി ശാസ്ത്രിയുടേതായിരുന്നുവെന്നാണ് പൊതുവേയുള്ള ധാരണ. അങ്ങനെതന്നെയാണ് രവി ശാസ്ത്രിയുടെ വാക്കുകളും ഉണ്ടായിരുന്നത്. എന്നാല്‍ സത്യാവസ്ഥ അങ്ങനെയല്ലെന്നാണ് പേരെടുത്ത് പറയാതെ രഹാനെ പറഞ്ഞിരിക്കുന്നത്. നിലവില്‍ രഹാനെ ഇന്ത്യന്‍ ടീമിന് പുറത്താണ്. മോശം ഫോമിലുള്ള രഹാനെയോട് രഞ്ജി ട്രോഫി കളിച്ച് മികവ് കാട്ടി തിരിച്ചുവരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം രഞ്ജി ട്രോഫിയില്‍ മുംബൈക്കായി രഹാനെ കളിക്കും. എന്തായാലും രഹാനെയുടെ ആരോപണം വലിയ ചര്‍ച്ചയാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications