For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാധുരി ദീക്ഷിത്തുമായി പ്രണയം, അത്യാഡംഭര ജീവിതം! അജയ് ജഡേജയുടെ ആസ്തി അറിയാമോ?

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം അജയ് ജഡേജയെ അറിയാത്തവര്‍ ചുരുക്കമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ സുന്ദരനായ വില്ലനായിരുന്നു അജയ്. കട്ട് ഷോട്ടുകളിലൂടെ ആരാധക മനസില്‍ ഇടം നേടിയ അജയ് വലിയ കരിയര്‍ നേടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് 5 വര്‍ഷത്തെ വിലക്ക് നേരിട്ടു. പിന്നീട് നിയമ പോരാട്ടത്തിനൊടുവില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള അനുമതി അദ്ദേഹം നേടിയെടുത്തു. ഇന്ത്യക്കായി 15 ടെസ്റ്റും 196 ഏകദിനവുമാണ് അജയ് കളിച്ചത്.

സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നു അജയ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം അത്യാഡംഭര ജീവിതമാണ് നയിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കാത്ത മുഖമാണ് അജയ് ജഡേജയുടേത്. അദ്ദേഹത്തിന്റെ കരിയറും പ്രണയവും ആസ്തിയുമെല്ലാം പരിശോധിക്കാം. 1971 ഫെബ്രുവരി 1നാണ് അജയ് ജഡേജയുടെ ജനനം. ഗുജറാത്തുകാരനായ താരം തന്റെ വ്യത്യസ്തമായ ശൈലികൊണ്ട് ശ്രദ്ധ നേടിയെടുത്തു.

ഇന്ത്യയുടെ ഏകദിന ടീമിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ബോളിവുഡ് സൂപ്പര്‍ നായിക മാധുരി ദീക്ഷിത്തുമായുള്ള പ്രണയത്തിന്റെ പേരില്‍ അജയ് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി. ഈ ബന്ധം ഏറെ നാള്‍ തുടര്‍ന്നെങ്കിലും പിന്നീട് വേര്‍പെടുത്തി. കേരളത്തിലും ബന്ധമുള്ള താരമാണ് അജയ്. അദ്ദേഹത്തിന്റെ മാതാവ് ആലപ്പുഴക്കാരിയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇടക്കിടെ അജയ് വരാറുമുണ്ട്. കേരളത്തിലെ ഭക്ഷണങ്ങളോട് വലിയ പ്രിയം അദ്ദേഹത്തിനുണ്ട്.

ചെറുപ്പം മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അജയിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. ക്രിക്കറ്റിനോടൊപ്പം ഗോള്‍ഫ്, ഫുട്‌ബോള്‍ എന്നിവയിലും അജയ് തിളങ്ങിയിരുന്നു. എന്നാല്‍ പ്രൊഫഷനല്‍ കരിയറിലേക്ക് വന്നപ്പോള്‍ ക്രിക്കറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. കായിക താരമാവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വിദ്യാഭ്യാസത്തില്‍ പിന്നോട്ട് പോയില്ല. ബിരുദം നേടിയെടുത്ത ശേഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ സജീവമാകുന്നത്. 1992 നവംബര്‍ 13ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 1992 ഫെബ്രുവരി 28ന് ശ്രീലങ്കയ്‌ക്കെതിരേയാണ് ഏകദിന അരങ്ങേറ്റം നടത്തിയത്.

ajay jadeja

ക്രിക്കറ്റ് കരിയര്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട് അവസാനിച്ചെങ്കിലും വലിയ ആസ്തി അദ്ദേഹത്തിനുണ്ട്. 2023ലെ കണക്കുകള്‍ പ്രകാരം 300 കോടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. ക്രിക്കറ്റ് താരമായിരിക്കെ വലിയൊരു സമ്പാദ്യം ഉണ്ടാക്കാനായുരുന്നില്ല. എന്നാല്‍ അതിന് ശേഷം ബിസിനസിലൂടെ വലിയ ആസ്തി അദ്ദേഹത്തിനുണ്ടായി. കമന്റേറ്ററെന്ന നിലയില്‍ ഏറെക്കാലമായി അദ്ദേഹം സജീവമാണ്. ഐപിഎല്ലില്‍ മിക്ക സീസണുകളിലും കമന്റേറ്റര്‍ റോളില്‍ അജയ് ജഡേജയുണ്ടായിരുന്നു.

അതിധി ജെയ്റ്റിലിയെയാണ് അജയ് വിവാഹം കഴിച്ചത്. അജയ് ജഡേജയുടെ പിതാവ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വിവാഹം ചെയ്തതും. ഇപ്പോഴും കമന്റേറ്ററെന്ന നിലയില്‍ അജയ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലടക്കം ക്രിക്കറ്റ് നിരൂപകനായും അവതാരകനായും ഇടക്കിടെ അജയ് എത്താറുണ്ട്.

യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് അജയ്. ഇടവേള ലഭിക്കുമ്പോഴെല്ലാം യാത്ര ചെയ്യാനാണ് അജയ് ആഗ്രഹിക്കുന്നത്. കാറുകളുടെയും ബൈക്കുകളും വലിയ ശേഖരം അദ്ദേഹത്തിനുണ്ട്. വലിയ നഗരങ്ങളിലേക്കുള്ള യാത്രകളെക്കാള്‍ ഗ്രാമങ്ങളിലെ കാഴ്ചകള്‍ കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തന്റെ യാത്രകളുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അജയ് പങ്കുവെക്കാറുമുണ്ട്. കുടുംബത്തെ മറ്റെല്ലാത്തിനെക്കാളും പ്രാധാന്യത്തോടെ അദ്ദേഹം കാണുന്നു.

തന്റെ യാത്രകളില്‍ കുടുംബത്തെയും അദ്ദേഹം കൂടെ കൂട്ടാറുണ്ട്. ഇതിനിടെ സിനിമയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സണ്ണി ഡിയോളിനും സുനില്‍ ഷെട്ടിക്കുമൊപ്പം 2003ല്‍ ഖേല്‍ എന്ന സിനിമയില്‍ അഭിനയിച്ചു. എന്നാല്‍ അഭിനയ കരിയറും പ്രതീക്ഷിച്ച ഉയരത്തിലേക്കെത്തിക്കാന്‍ അജയ്ക്കായില്ല. തന്റെ ഇഷ്ടങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാനും അദ്ദേഹം മടികാട്ടാറില്ല. രസകരമായ തലക്കെട്ടുകള്‍ എഴുതാനും അജയ് മിടുക്കനാണ്. അതുകൊണ്ടുതന്നെ അജയുടെ പോസ്റ്റുകളെല്ലാം വൈറലാണ്.

Story first published: Wednesday, July 12, 2023, 9:43 [IST]
Other articles published on Jul 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+