For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയറിലെ അവസാന കളിയില്‍ മിന്നിച്ചവര്‍- ഉയര്‍ന്ന സ്‌കോര്‍ ജഡേജയ്ക്ക്! ദ്രാവിഡ് നാലാമന്‍

ആദ്യത്തെ അഞ്ചു പേരെ അറിയാം

അന്താരാഷ്ട്ര കരിയറിലെ അവസാന മല്‍സരത്തില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ വിടവാങ്ങുകയെന്നത് ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചും അഭിമാനമുഹൂര്‍ത്തമാണ്. പക്ഷെ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ രാജ്യത്തിനായുള്ള അവസാന കളിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയാറുള്ളൂ. അത്തരം ചിലരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഏകദിന മല്‍സരത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയിട്ടുള്ള അഞ്ചു പേര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം. ഇവരില്‍ പ്രശസ്തരായ താരങ്ങള്‍ ചുരുക്കം ചിലര്‍ മാത്രമേയുള്ളൂവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

അജയ് ജഡേജ (93)

അജയ് ജഡേജ (93)

ഇന്ത്യക്കു വേണ്ടി കളിച്ച അവസാനത്തെ ഏകദിനത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ താരം മുന്‍ സ്റ്റാര്‍ ബാറ്ററും മികച്ച ഫീല്‍ഡറുമായിരുന്ന അജയ് ജഡേജയാണ്. 93 റണ്‍സുമായാണ് അദ്ദേഹം ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 2000 ജൂണ്‍ മൂന്നിന് ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയാണ് ജഡേജയെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. ഈ മല്‍സസരത്തില്‍ 103 ബോളിലാണ് 93 റണ്‍സോടെ അദ്ദേഹം കസറിയത്. ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്താണ് ജഡേജ കസറിയത്.
റണ്‍ ചേസില്‍ പാകിസ്താനെതിരേ ഇന്ത്യ ബാറ്റിങില്‍ പതറവെയാണ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലത്തിയത്. മികച്ച ഇന്നിങ്‌സിലൂടെ ജഡേജ ടീമിനെ കരകയറ്റുകയായിരുന്നു. പക്ഷെ ഈ കളിയില്‍ ഇന്ത്യ 44 റണ്‍സിനു പരാജയപ്പെട്ടിരുന്നു.

ഗഗന്‍ ഖോഡ (89)

ഗഗന്‍ ഖോഡ (89)

മുന്‍ ഓപ്പണര്‍ ഗഗന്‍ ഖോഡയാണ് ലിസ്റ്റിലെ രണ്ടാമന്‍. 1998 മേയ് 20നു കൊക്കക്കോള ത്രിരാഷ്ട്ര പരമ്പരയില്‍ കെനിയക്കെതിരായ മല്‍സരത്തിലാണ് അദ്ദേഹം 89 റണ്‍സുമായി തിളങ്ങിയത്. 129 ബോളുകളില്‍ നിന്നായിരുന്നു ഇത്.
പ്രതിഭാശാലിയായ വലംകൈയന്‍ ബാറ്ററായ ഖോഡ ജൂനിയര്‍ തലത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. രഞ്ജിയുടെ ക്വാര്‍ട്ടറില്‍ 237 റണ്‍സോടെയും ഖോഡ തിളങ്ങിയിരുന്നു. പക്ഷെ ഇന്ത്യക്കു വേണ്ടി രണ്ടു ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. ഈ കളിയിലായിരുന്നു ഖോഡ 89 റണ്‍സെടുത്തത്. കെനിയക്കെതിരേ ഇന്ത്യ ജയിച്ച മല്‍സരത്തില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

സയ്ദ് ആബിദ് അലി (70)

സയ്ദ് ആബിദ് അലി (70)

മുന്‍ ഓള്‍റൗണ്ടര്‍ സയ്ദ് ആബിദ് അലിയാണ് മൂന്നാംസ്ഥാനത്ത്. മികച്ച ഫീല്‍ഡറും മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്ന അദ്ദേഹം ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായിരുന്നു. 1967-68ല്‍ ഓസ്ട്രലേിയക്കെതിരേ നടന്ന ടെസ്റ്റില്‍ 55 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളെടുത്ത അലിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പരമ്പരയില്‍ ബാറ്റിങിലും അദ്ദേഹത്തിനു മികച്ച പ്രകടനം നടത്താന്‍ സാധിച്ചു.
1975ലെ ലോകകപ്പില്‍ അലിയുടെ ഓള്‍റൗണ്ട് പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ ടൂര്‍ണമെന്റിലാണ് ന്യൂസിലാന്‍ഡിനെതിരേ ഏഴാമനായി ഇറങ്ങി അദ്ദേഹം 70 റണ്‍സെടുത്തത്. 98 ബോളുകളില്‍ നിന്നായിരുന്നു ഇത്. 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളെടുക്കാനും അലിക്കു സാധിച്ചു. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ അവസാന മല്‍സരവും ഇതായിരുന്നു.

രാഹുല്‍ ദ്രാവിഡ് (69)

രാഹുല്‍ ദ്രാവിഡ് (69)

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡിനാണ് എലൈറ്റ് ക്ലബ്ബില്‍ നാലാംസ്ഥാനം. രാജ്യം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് ആരാധകര്‍ വന്‍മതിലെന്നു വിശേഷിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ സ്ഥാനം. ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ക്ഷമയോടെ ബാറ്റ് വീശി ടീമിനെ കരകയറ്റാന്‍ അസാധാരണ മിടുക്കാണ് ദ്രാവിഡിനുണ്ടായിരുന്നത്.
ടെസ്റ്റിലായിരുന്നു അദ്ദേഹം ഏറ്റവും തിളക്കാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ദ്രാവിഡിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. 2011 സപ്തംബര്‍ 16നു ഇംഗ്ലണ്ടിനെതിരേയാണ് അദ്ദേഹം അവസാന ഏകദിനം കളിച്ചത്. ഈ മല്‍സരത്തില്‍ 79 ബോളില്‍ 69 റണ്‍സ് നേടുകയും ചെയ്തു. ഏകദിനത്തില്‍ 12 സെഞ്ച്വറികളും 83 ഫിഫ്റ്റികളുമടക്കം 10,000ത്തിന് മുകളില്‍ റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്.

സുരീന്ദര്‍ അമര്‍നാഥ് (62)

സുരീന്ദര്‍ അമര്‍നാഥ് (62)

ഈ ലിസ്റ്റിലെ അഞ്ചാമന്‍ സുരീന്ദര്‍ അമര്‍നാഥാണ്. 1978 നവംബര്‍ മൂന്നിന് പാകിസ്താനെതിരേയായിരുന്നു അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഈ മല്‍സരത്തില്‍ 62 റണ്‍സ് അമര്‍നാഥ് നേടി. 75 ബോളുകളായിരുന്നു നേരിട്ടത്.
വളരെ അഗ്രസീവായ ഇടംകൈയന്‍ ബാറ്ററായിരുന്ന അദ്ദേഹം മുന്‍ ഇന്ത്യന്‍ നായകന്‍ ലാല അമര്‍നാഥിന്റെ മകനുമായിരുന്നു.

15ാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ അരങ്ങേറിയ താരമായിരുന്നു സുരീന്ദര്‍. പിന്നീട് ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഈ മല്‍സരത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി 10 ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മാത്രമേ സുരീന്ദര്‍ കളിച്ചിട്ടുള്ളൂ. ഫസ്റ്റ് ക്ലാസ് കരിയറില്‍ 8175 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Monday, March 7, 2022, 18:08 [IST]
Other articles published on Mar 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+