ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയ സൂര്യകുമാര്‍ യാദവിനെ പിന്തുച്ച് മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ. കള്ളങ്ങള്‍ പറഞ്ഞ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നു താരത്തിന്റെ ആത്മവിശ്വാസം തകര്‍ത്തുവെന്നും ജഡേജ തുറന്നടിച്ചു. ചെന്നൈയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ സൂര്യയെ നാലാം നമ്പറില്‍ നിന്നു മാറ്റി ഇന്ത്യ ഏഴാമനായി ബാറ്റ് ചെയ്യിച്ചിരുന്നു. കോച്ചിന്റെയും ക്യാപ്റ്റന്റെയും ഈ തീരുമാനത്തെയാണ് ക്രിക്ക്ബസിന്റെ ഷോയില്‍ ജഡേജ വിമര്‍ശിച്ചത്.

പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയ സൂര്യകുമാര്‍ യാദവ് നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരുന്നു. തുടര്‍ച്ചയായി മൂന്നു ഏകദിനങ്ങളില്‍ ആദ്യ ബോളില്‍ പുറത്തായ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അവസാന മാച്ചില്‍ സ്പിന്നര്‍ ആഷ്ടണ്‍ ഏഗര്‍ അദ്ദേഹത്തെ ബൗള്‍ഡാക്കുകയുമായിരുന്നു.
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടപ്പോള്‍ അദ്ദേഹത്ത പിന്തുണയ്ക്കുമെന്നായിരുന്നു രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും പറഞ്ഞത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സൂര്യയെ അവസാന മാച്ചില്‍ ഏഴാം നമ്പറിലേക്കു തരംതാഴ്ത്തുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം അദ്ദേഹത്തേക്കാള്‍ മുമ്പ് ബാറ്റ് ചെയ്യുകയും ചെയ്തു.
ചെന്നൈയിലെ അവസാന മല്‍സരത്തില്‍ നാലാം നമ്പറില്‍ നിന്നും തന്നെ ഏഴാം നമ്പറിലേക്കു തരംതാഴ്ത്തിയത് സൂര്യകുമാര്‍ യാദവിന്റെ ആത്മവിശ്വാസം തകര്‍ത്തുവെന്നു അജയ് ജഡേജ ചൂണ്ടിക്കാട്ടി. നല്ല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ഒരു ബാറ്ററെക്കൊണ്ട് കാത്തിരിപ്പുക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ മോശ ഫോമിലുള്ള ഒരു താരത്തെ നിങ്ങള്‍ ബാറ്റിങിനായി കൂടുതല്‍ കാത്തിരിപ്പിക്കുമ്പോള്‍ അയാളുടെ മനസ്സ് വ്യത്യസ്തമായ ദിശകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും.

സൂര്യകുമാര്‍ യാദവും ഒരു മനുഷ്യനാണ്. ഗ്രൗണ്ടിന്റെ 360 ഡിഗ്രി ആംഗിളില്‍ റണ്‍സ് അടിച്ചെടുത്തിടുള്ള അതേ താരം തന്നെയാണ് അദ്ദേഹം. വിരാട് കോലിയെപ്പോലെയൊരു താരം ഒരുപാട് മാസങ്ങള്‍ മോശം ഫോമിലൂടെ കടന്നു പോവുകയാണെങ്കില്‍ അതിന് അര്‍ഥം ഗെയിമിനെ ബാധിക്കുന്ന എന്തോ മനസ്സിലുണ്ടെന്നതാണെന്നും അജയ് ജഡേജ നിരീക്ഷിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങള്‍ക്കു ആരെയും ഒളിപ്പിച്ചു നിര്‍ത്താനോ രക്ഷിക്കാനോ കഴിയില്ല. അങ്ങനെ ചെയ്താല്‍ ഗെയിം തിരിഞ്ഞുകുത്തുമെന്നും അജയ് ജഡേജ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കാലത്തു ഇങ്ങനെ പറയാറുണ്ടായിരുന്നു. നാലാം നമ്പറില്‍ കളിക്കുന്ന ഒരു താരം ഫോമില്‍ അല്ലെങ്കില്‍ അയാളെ ഏഴാം നമ്പറിലേക്കു മാറ്റിയാല്‍ അതു കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമായിരിക്കും.

ബാറ്റിങില്‍ മുന്‍നിരയിലേക്കു കളിക്കുമ്പോഴാണ് നിങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുക. നിങ്ങള്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ എന്തൊക്കെ മികവുണ്ടെങ്കിലും അതിന്റെ 60-80 ശതമാനം വരെ നഷ്ടമായിരിക്കും. മുന്‍നിരയില്‍ ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ നിങ്ങള്‍ക്കു ഫോം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ക്കു ആരെയും രക്ഷിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ അതിനു ശ്രമിക്കുകയാണെങ്കില്‍ ഗെയിം അയാളെ കൂടുതല്‍ നശിപ്പിക്കുകയാണ് ചെയ്യുകയെന്നും അജയ് ജഡേജ വിലയിരുത്തി.
അതേസമയം, ഏകദിനത്തിലെ തന്റെ മോശം സമയം മറന്നു എത്രയും വേഗം പഴയ താളത്തിലേക്കു തിരിച്ചെത്താനായിരിക്കും ഇനി സൂര്യകുമാര്‍ യാദവിന്റെ ശ്രമം. തന്റെ ഫേവറിറ്റ് ഫോര്‍മാറ്റായ ടി20യില്‍ ഇനി മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. മുംബൈയ്ക്കായി മിന്നുന്ന പ്രകടനം നടത്താനായാല്‍ നഷ്ടമായ തന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സൂര്യക്കു സാധിക്കും.