Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ ആകാശത്ത് നിന്ന് കളിയാക്കി തോല്‍പ്പിക്കാന്‍ നോക്കേണ്ട!! ഒന്നും പറക്കില്ല, മുകളിലൂടെ...

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ നടക്കുന്ന ഓള്‍ഡ് ട്രാഫോര്‍ഡിലെ സ്‌റ്റേഡിയത്തിനു മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഒരു ദിവസത്തേക്കാണ് പറക്കല്‍ നിരോധിച്ചിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള തൊട്ടുമുമ്പത്തെ കളിക്കിടെ ഇന്ത്യയെ വിമര്‍ശിച്ചു കൊണ്ടുള്ള ബാനറുകളുമായി സ്വകാര്യ വിമാനം സ്റ്റേഡിയത്തിനു മുകളിലൂടെ കടന്നു പോയിരുന്നു. ഇതേ തുടര്‍ന്നാണ് സെമി ഫൈനലില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

bumrah

പ്രാദേശിക അതോറിറ്റികളുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഇസിബി അറിയിച്ചു. സുരക്ഷാ ലംഘനമാണ് ഇത്തരം കാര്യങ്ങളെന്നും കളിക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇസിബി അവരെ ബോധിപ്പിക്കുകയായിരുന്നു. മല്‍സരം നടക്കുന്ന ദിവസം ഓള്‍ഡ് ട്രാഫോര്‍ഡിനു മുകളില്‍ നോ ഫ്‌ളൈ സോണ്‍ ആയിരിക്കുമെന്ന് തങ്ങളെ ഇസിബി അറിയിച്ചതായി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി പറഞ്ഞു.

ശനിയാഴ്ചയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മല്‍സരം നടന്നത്. ഈ മല്‍സരത്തിനിടെ ബ്രാഡ്‌ഫോര്‍ഡ് മേഖലയില്‍ നിന്നും ഹെഡിങ്‌ലെയെ ലക്ഷ്യമാക്കി ഒരു സ്വകാര്യ വിമാനം സ്റ്റേഡിയത്തിനു മുകളിലൂടെ ഒന്നിലേറെ തവണ പറന്നിരുന്നു. ഇന്ത്യക്കെതിരായ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു വിമാനത്തിന്റെ പറക്കല്‍. ഈ മല്‍സരത്തില്‍ മാത്രമല്ല പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള കളിക്കിടെയും ബലോചിസ്ഥാന് നീതി വേണമെന്നുള്ള ബാനറോട് കൂടിയ വിമാനം സ്‌റ്റേഡിയത്തിനു മുകളിലൂടെ കടന്നുപോയിരുന്നു.

Story first published: Tuesday, July 9, 2019, 16:10 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+