തന്റെ ഹീറോ നാട്ടുകാരനല്ലെന്നു പാക് സെന്‍സേഷന്‍ ബാബര്‍... അത് ഇന്ത്യക്കാരന്‍, പക്ഷെ സച്ചിനല്ല!!

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് ബാബര്‍ അസം. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ലോക ക്രിക്കറ്റിലെ തന്നെ തരംഗമായി മാറിയിരിക്കുകയാണ് ഈ താരം. ഏകദിനത്തിലും ടി20യിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി ബാബറിനുണ്ട്. നിലവില്‍ ഐസിസി ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനും അദ്ദേഹം തന്നെയാണ്.
ബാറ്റിങ് ശൈലി കൊണ്ട് ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുമായാണ് ബാബര്‍ താരതമ്യം ചെയ്യപ്പെടുന്നത്. പാക് കോലിയെന്നു വരെ താരത്തെ വിശേഷിപ്പിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.

താരതമ്യത്തില്‍ ഞെട്ടി ബാബര്‍
കോലി തന്നെയാണ് ലോക ക്രിക്കറ്റില്‍ തന്റെ ഹീറോയെന്ന് ബാബര്‍ വെളിപ്പെടുത്തി. കോലിയുമായി തന്നെ പലരും താരതമ്യം ചെയ്യുന്നതില്‍ ഞെട്ടിയിരിക്കുകയാണ് താരം.
കോലി വളരെ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന കളിക്കാരനാണ്. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ചിന്താഗതിയും വളരെ മികച്ചതാണ്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ എല്ലായ്‌പ്പോഴും 100 ശതമാനവും നല്‍കാനാണ് കോലി ശ്രമിക്കാറുള്ളത്.
താന്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. കോലിയെപ്പോലെയാവുകയാണ് ലക്ഷ്യം. പാകിസ്താന്റെ ഓരോ വിജയത്തിലും നിര്‍ണായക സാന്നിധ്യമായി മാറാനും ആഗ്രഹിക്കുന്നതായി ബാബര്‍ കൂട്ടിച്ചേര്‍ത്തു.

ഉജ്ജ്വല ഫോമില്‍
24കാരനായ ബാബര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദിനത്തിലും ടി20യിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി നിലനിര്‍ത്തുന്നത് തന്നെ അദ്ദേഹത്തിന്റെ സ്ഥിരതയ്ക്കുള്ള തെളിവാണ്. 59 ഏകദിനങ്ങളില്‍ നിന്നും 51.29 ശരാശരിയില്‍ 2462 റണ്‍സ് ബാബര്‍ നേടിയിട്ടുണ്ട്. എട്ടു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ടി20യില്‍ 53.73 ആണ് ബാബറിന്റെ ബാറ്റിങ് ശരാശരി. 29 മല്‍സരങ്ങളില്‍്‌നിന്നും ഒമ്പത് ഫിഫ്റ്റികളടക്കം 1182 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. പക്ഷെ ടെസ്റ്റില്‍ 35.28 ശരാശരിയേ ബാബറിനുള്ളൂ.

കോച്ചിനും തികഞ്ഞ മതിപ്പ്
പാക് കോച്ച് മിക്കി ആര്‍തറിനും ബാബറിന്റെ കഴിവിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. ബാബറിന്റെ ഏറ്റവും മികച്ച പ്രകടനം ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നേരത്തേ ബാബറിനെ കോലിയുമായി ആര്‍തര്‍ താരതമ്യം ചെയ്യുകയും ചചെയ്തിരുന്നു. ഓരോ മല്‍സരം കഴിയുന്തോറും ബാറ്റ്‌സ്മാനെന്ന നിലയില്‍ ബാബര്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍തര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications