ഇന്ത്യയ്‌ക്കെതിരെ ജയിച്ചിട്ടും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന് പിഴ

Posted By: അന്‍വര്‍ സാദത്ത്

ജോഹന്നസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചിട്ടും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഐദന്‍ മാര്‍ക്രത്തിന് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന് പിഴ വിധിച്ചത്. മത്സര ഫീസിന്റെ ഇരുപതു ശതമാനം മാര്‍ക്രം പിഴയടക്കണം.

ടീം ഇന്ത്യ തിരിച്ചുവിളിക്കുമോ? സെഞ്ച്വറിയുമായി മിടുക്ക് കാട്ടി ജഡേജയും രാഹുലും

നിശ്ചിത സമയത്തേക്കാള്‍ ഒരോവര്‍ കുറഞ്ഞായിരുന്നു ദക്ഷിണാഫ്രിക്കയുടെ ബൗളിങ് എന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ ഒരിക്കല്‍ക്കൂടി കുറഞ്ഞ ഓവര്‍നിരക്ക് ഉണ്ടായാല്‍ മാര്‍ക്രത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കാം.

aidenmarkram

ആറു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 എന്ന നിലയില്‍ മുന്നിട്ട് നില്‍ക്കവെ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ വിജയിച്ചിരുന്നു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സമനിലയിലാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന അഞ്ചാം മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമാണ്. അതേസമയം, ഈ മത്സരത്തില്‍ ജയിച്ച് ഇതാദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

Story first published: Monday, February 12, 2018, 9:24 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍