YO YO Test- കോലിയല്ല ഫിറ്റ്‌നസ് കിങ്, നാലാംസ്ഥാനം മാത്രം! തലപ്പത്ത് സര്‍പ്രൈസ് താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനിലേക്കുള്ള മാനദണ്ഡമായി ബിസിസിഐ പരിഗണിക്കുന്നത് കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്ന യോ യോ ടെസ്റ്റാണ്. യോഗ്യതാ മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സ്‌കോര്‍ ഈ ടെസ്റ്റില്‍ നേടുന്നവരെ മാത്രമേ ദേശീയ ടീം സെലക്ഷനിലേക്കു പരിഗണിക്കാറുള്ളൂ. ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും പിന്നീട് നടത്തിയ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതു കാരണം ഒഴിവാക്കപ്പെട്ട കളിക്കാരുണ്ട്. അമ്പാട്ടി റായുഡു, സഞ്ജു സാംസണ്‍, രാഹുല്‍ തെവാത്തിയ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
യോ യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ലഭിച്ചിട്ടുള്ള ഏഴു ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഫിറ്റ്‌നസുള്ള താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടോപ്പ് ത്രീയില്‍ പോലുമില്ലെന്നതാണ് ശ്രദ്ധേയം.

അഹമ്മദ് ബന്ദെ തലപ്പത്ത്
ക്രിക്കറ്റ് ലോകത്ത് ഒട്ടും തന്നെ സുപരിചിതനല്ലാത്ത ഒരു താരത്തിന്റെ പേരിലാണ് യോ യോ ടെസ്റ്റിലെ റെക്കോര്‍ഡ് സ്‌കോര്‍. ജമ്മു കാശ്മീരില്‍ നിന്നുള്ള ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അഹമ്മദ് ബന്ദെയാണിത്്. യോ യോ ടെസ്റ്റില്‍ 19.4 എന്ന സ്‌കോറുമായാണ് ബന്ദെ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത്രയും മികച്ച സ്‌കോറര്‍ യോ യോ ടെസ്റ്റിന്റെ ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും നേടാനായിട്ടില്ല.
ലിസ്റ്റിലെ രണ്ടാമനും അത്ര അറിയപ്പെടുന്ന താരമല്ല. 19.3 എന്ന സ്‌കോറുമായി ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മായങ്ക് ഡഗറാണിത്. 24 കാരനായ താരവും ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല.

പാണ്ഡെയും കോലിയും
ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയ്ക്കാണ് മൂന്നാംസ്ഥാനം. കരിയറില്‍ ചില കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങ് പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും നമ്മള്‍ കണ്ടിട്ടുണ്ട്. 19.2 ആണ് യോ യോ ടെസ്റ്റില്‍ പാണ്ഡെയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
പാണ്ഡെയ്ക്തും പിന്നില്‍ നാലാമതാണ് ഫിറ്റ്‌നസ് ഫ്രീക്കെന്നു ക്രിക്കറ്റ് ലോകം വിളിക്കുന്ന കോലിയുടെ സ്ഥാനം. ബാറ്റിങ് വളരെയേറെ മെച്ചപ്പെടുത്താന്‍ ഫിറ്റ്‌നസ് തന്നെ സഹായിച്ചുണ്ടെന്നു നേരത്തേ പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ യോ യോ ടെസ്റ്റിലെ സ്‌കോര്‍ 19 ആണ്.

ഹാര്‍ദിക്, നെഹ്‌റ, റിഷഭ്
കോലിയെക്കൂടാതെ ടീം ഇന്ത്യയിലെ മറ്റൊരു മികച്ച ഫിറ്റ്‌നസുള്ള താരമായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നാലാമത്. ഫീല്‍ഡില്‍ ചടുലമായ റണ്ണൗട്ടുകള്‍ നടത്തുകയും ക്യാച്ചുകളെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹവും കോലിയുടെ അതേ സ്‌കോര്‍ (19) തന്നെയാണ് യോ യോ ടെസ്റ്റില്‍ നേടിയത്.
ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് ലിസ്റ്റിലെ ആറാമന്‍. 18.5 ആയിരുന്നു യോ യോ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ സ്‌കോര്‍. അമിത ഭാരത്തിന്റെ പേരില്‍ മുമ്പ് ഏറെ ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം നേരിട്ടിട്ടുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് നെഹ്‌റയ്ക്കു പിന്നിലെ ഏഴാമന്‍. 17.3 എന്ന സ്‌കോറാണ് റിഷഭിന്റെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications