Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ക്യാപ്റ്റന്‍ കൂളോ? ലോകകപ്പില്‍ തഴയപ്പെട്ട ശേഷം അടിമുടി മാറിയെന്നു ഇര്‍ഫാന്‍

ഇന്ത്യയുടെ പുതിയ ഫുള്‍ ടൈം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ദേശീയ ടീമിലേക്കുള്ള ശക്തമായ തിരിച്ചുവരവിനെക്കുറിച്ചും അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഒാള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. അടുത്തിടെയാണ് വിരാട് കോലിയില്‍ നിന്നും ദേശീയ ടീമിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും രോഹിത്തിലേക്കു വന്നത്.

ലോകകപ്പില്‍ തഴയപ്പെട്ട ശേഷം രോഹിത് സൂപ്പറായെന്ന് ഇര്‍ഫാന്‍

കഴിഞ്ഞ നവംബറില്‍ ടി20 ക്യാപ്റ്റന്‍സിയാണ് രോഹിത് ആദ്യമായി ഏറ്റെടുത്തത്. പിന്നാലെ ഏകദിന ടീമിന്റെയും ചുമതല അദ്ദേഹത്തിനു സെലക്ടര്‍മാരും ബിസിസിഐയും ചേര്‍ന്നു നല്‍കുകയായിരുന്നു. ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം ടെസ്റ്റിലും ഹിറ്റ്മാന്‍ നായകസ്ഥാനത്തേക്കു വരികയായിരുന്നു.

1

2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ നിന്നും രോഹിത് ശര്‍മ തഴയപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം ശേഷമാണ് അദ്ദേഹം തന്റെ കരിയര്‍ തന്നെ അടിമുടി മാറ്റി മറിച്ചതെന്നും ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. നന്നായി പെര്‍ഫോം ചെയ്യാനാവാതെ നിരാശപ്പെടേണ്ടി വരുന്ന ഘട്ടത്തിലൂടെ കരിയറില്‍ ഏതൊരു താരത്തിനും കടന്നു പോവേണ്ടി വരും. നിലവിലെ ഇന്ത്യന്‍ ടീമില്‍ അത്തരത്തിലുള്ള രണ്ടു കളിക്കാരുണ്ട്. ഒന്ന് രോഹിത്താണെങ്കില്‍ മറ്റൊരാള്‍ രവീന്ദ്ര ജഡേജയാണെന്നു ഇര്‍ഫാന്‍ നിരീക്ഷിച്ചു.

2

2017ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം രവീന്ദ്ര ജജഡേജയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2011ലെ ഏകദിന ലോകകപ്പില്‍ നിന്നും തഴയപ്പെട്ട ശേഷം രോഹിത് ശര്‍മയും ഒരുപാട് മാറിയിട്ടുണ്ട്. രോഹിത്തിന്റെ കഴിവിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ താന്‍ പ്രതിഭ മാത്രമല്ലെന്നായിരിക്കും രോഹിത് സ്വയം പറയുകയെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

3

2011ലെ ഏകദിന ലോകകപ്പിലേക്കു രോഹിത് ശര്‍മ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അതിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും ഇപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ബാറ്റിങില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ രോഹിത് തന്റെ പേരിലാക്കുകയും ചെയ്തിട്ടുണ്ട്.
2013ല്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കിയതാണ് രോഹിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്. തനിക്കു ലഭിച്ച അവസരം അദ്ദേഹം നന്നായി മുതലാക്കുകയും ചെയ്തു. 2019ല്‍ ടെസ്റ്റിലും ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതോടെ രോഹിത് റെഡ് ബോള്‍ ഫോര്‍മാറ്റിലെയും മിന്നും താരമായി മാറി. ഇപ്പോള്‍ നായകസ്ഥാനത്തു വരെ ഇതു എത്തിനില്‍ക്കുകയാണ്.

4

സ്വന്തം കഴിവ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി രോഹിത് ശര്‍മ വളരെയധികം കഠിനാധ്വാനം നടത്തിയിട്ടുണ്ട്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അവസരം വന്നത്. അന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ രോഹിത്തിനെ ക്യാപ്റ്റന്‍ എംഎസ് ധോണി നിയോഗിക്കുകയായിരുന്നു. ഇതു അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മറ്റൊരു തലത്തിലേക്കുയര്‍ത്തി. സ്വന്തം പ്രകടനം കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നതിനൊപ്പം സ്ഥിരതയും മെച്ചപ്പെടുത്താന്‍ രോഹിത്തിനു കഴിഞ്ഞു. ധോണി മിസ്റ്റര്‍ കൂളാണെന്നാണ് നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ രോഹിത് ഒരു വെള്ളരിക്ക പോലെ കൂളാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

5

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇതുവരെ കളിച്ച പരമ്പരകളെല്ലാം തൂത്തുവാരാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. എല്ലാം വൈറ്റ് ബോള്‍ പരമ്പരകളായിരുന്നു. കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് ഫുള്‍ ടൈം നായകനായുള്ള തുടക്കം രോഹിത് ആഘോഷിച്ചത്.

6

അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന, ടി20 പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യ സമ്പൂര്‍ണ വിജയം കൊയ്തു. എല്ലാം 3-0 എന്ന മാര്‍ജിനിലായിരുന്നു. ഇപ്പോള്‍ ലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയും തൂത്തുവാരലിനൊരുങ്ങുകയാണ് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയം കൊയ്ത ഹിറ്റ്മാനും സംഘവും രണ്ടാംടെസ്റ്റിലും വമ്പന്‍ ജയത്തിലേക്കു നീങ്ങുകയാണ്.

Story first published: Monday, March 14, 2022, 15:35 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+